വിചാരണ 4 [മിഥുൻ] 133

ആതിര ആരെയോ തിരഞ്ഞു നടക്കുന്നതായി കിരണിന് തോന്നി.. ആതിരയുടെ അടുത്തേക്ക് അടുക്കും തോറും കിരണിൻ്റെ നെഞ്ചിടിപ്പ് കിരണിൻ്റെ ചെവികളിൽ തന്നെ കേൾക്കാം എന്ന അവസ്ഥ ആയി… കിരൺ ഒരു വിറയാർന്ന ശബ്ദത്തിൽ ആതിരയെ വിളിച്ചു… “ആ.. ആതിരാ….” അവൻ്റെ ശബ്ദം വളരെ പതിയെ ആയിരുന്നതിനാൽ തന്നെ അവൻ്റെ ശബ്ദം ആതിര കേട്ടില്ല… അവൻ ഒന്ന് കൂടെ വിളിച്ചു… ഇത്തവണ വിളിച്ചപ്പോൾ കുറച്ച് കൂടെ ഉച്ചത്തിൽ എന്നാലും ആതിരയ്ക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ആയിരുന്നു അത്.. ആ വിളിക്ക് ആതിര തിരിഞ്ഞു നോക്കി…

തിരിഞ്ഞു നോക്കിയ ആതിരയുടെ കണ്ണിലെ തിളക്കം, അത് ഇന്നും അതേപോലെ കിരണിൻ്റെ മനസ്സിൽ ഉറച്ചിരുന്നു… അവൾ എന്നത്തെതിലും സുന്ദരി ആയി കാണപ്പെട്ടു… അവളുടെ കണ്ണുകളെ വിശ്വസിക്കാനാവത്തത് പോലെ ആതിര കിരണിൻ്റെ നോക്കുന്നത് കണ്ട് കിരൺ വല്ലാതെ ആയി… അതിനു കാരണവും ആതിരയുടെ കണ്ണിലെ തീഷ്ണത ആയിരുന്നു.

എങ്കിലും ഉള്ള ധൈര്യം സംഭരിച്ചു കിരൺ ആതിരയോട് തൻ്റെ പ്രണയം തുറന്നു പറഞ്ഞു… പക്ഷേ ആതിര ഒന്നും പറയാതെ തിരിച്ചു നടക്കുകയാണ് ചെയ്തത്… ഇവിടെ നിന്നോ കിട്ടിയ ധൈര്യം പോലെ ആതിരയെ കിരൺ പുറകിൽ നിന്നും വിളിച്ചു.. “ആതിര… ഉത്തരം യെസ് ആണെങ്കിലും നോ ആണെങ്കിലും ഒരു ഉത്തരം തരണം…”

പക്ഷേ ആതിര ഒരു ഉത്തരം കൊടുത്തില്ല… കിരനിന് വിഷമം ആയെങ്കിലും കിരൺ ആതിരയുടെ പുറകെ നടന്നുകൊണ്ടിരുന്നു.. കുറെ നാളുകളായി ഉള്ള പുറകെ നടപ്പിനു ശേഷം ആതിര കിരണിനോട് യെസ് പറഞ്ഞു..

പല കാര്യങ്ങളിലും ആതിര ഒരു സെൽഫിഷ് ആയ വ്യക്തി ആയിരുന്നു… കിരൺ മറ്റു പെൺകുട്ടികളോട് പോലും അധികം മിണ്ടുന്നത് ആതിരയ്ക്ക് ഇഷ്ടമല്ലായിരുന്നു… പ്രത്യേകിച്ച് കിരണിൻ്റെ കൂടെ ബൈക്കിൽ കയറുന്നത് തീരെ ഇഷ്ടമല്ലായിരുന്നു…

Updated: March 16, 2021 — 1:18 am

8 Comments

  1. നിധീഷ്

  2. ???…

    All the best ?.

  3. കഥക്ക് സപ്പോർട് ഇല്ലാത്തതു ഫിനിഷിങ് ഇല്ലാത്തതു കൊണ്ടാണ്. പേജ് വളരെ കുറവ് ഈ കഥ ഒറ്റ പ്രാവശ്യംമായി പബ്ലിഷ് ചെയ്യാമായിരുന്നു, അല്ലങ്കിൽ എല്ലാദിവസവും 10,15 ഉം പേജ് വച്ചു പബ്ലിഷ് ചെയ്യൂ.

  4. ചെമ്പരത്തി

    നന്നായിട്ടുണ്ട് മിഥു…… ചില സന്ദര്ഭങ്ങൾക്ക് കുറച്ചുകൂടി പൊലിമ നൽകാമായിരുന്നു എന്ന് തോന്നുന്നു…. സ്നേഹപൂർവ്വം ??????

  5. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  6. MRIDUL K APPUKKUTTAN

    ?????

    1. ❤❤❤❤❤

  7. അല്ലൂട്ടൻ

    ❣️❣️❣️

Comments are closed.