വിചാരണ 2 [മിഥുൻ] 138

“അഭീ… നീ ചെന്നു നിൻ്റെ കൃഷ്ണയോട് നിൻ്റെ ഇഷ്ടം പറ.. ഞാൻ അവളെ സ്നേഹിച്ചിട്ടില്ല. എൻ്റെ കണ്ണ് നിറഞ്ഞതും അവളെ സ്നേഹിക്കുന്നത് കൊണ്ട് അല്ല.. അതിൻ്റെ കാരണം പറയാൻ ഇപ്പോഴല്ല സമയം. ഇപ്പൊൾ നിൻ്റെ പ്രണയം തുറന്നു പറയാൻ ഉള്ള സമയം ആണ്. ചെന്നു പറയെടാ നിൻ്റെ പെണ്ണിനോട്… ഇനി എല്ലാത്തിനും ഞാൻ നിൻ്റെ കൂടെ ഉണ്ടാകും..”

കിരൺ കൊടുത്ത ധൈര്യത്തിൽ അഭി കൃഷ്ണയുടെ അടുത്തേക്ക് നടന്നു.

—-

തന്നെ കണ്ടതും കിരണും അഭിയും കൂടെ മാറിപ്പോകുന്നത് കണ്ട് അമ്പരന്നു നിൽക്കുകയായിരുന്നു കൃഷ്ണ.

“എൻ്റെ കൃഷ്ണാ… ദേ അവർ രണ്ടും കൂടെ എന്നെ കണ്ടതും എങ്ങോട്ടോ പോണു.. ഇനി എൻ്റെ മനസ്സിലുള്ളത് അവർ എങ്ങാനും അറിഞ്ഞോ… ഇപ്പൊ എന്താ ചെയ്യുക..”

ആത്മഗതം ചെയ്തു കൃഷ്ണ നേരെ നോക്കിയത് അഭിയുടെ കയ്യിലേക്കായിരുന്നു. “ആഹാ പൂവും ഒക്കെ പിടിച്ചിട്ടാണല്ലോ.. ദേവ്യേ… അഭിയെട്ടൻ ആരെ എങ്കിലും പ്രോപോസ് ചെയ്യാൻ പോവാനുള്ള പുറപ്പടാണോ? എങ്കിൽ പിന്നെ പോയി നോക്കിയിട്ടു മറ്റു കാര്യമുള്ളൂ..”

ഇതും പറഞ്ഞു കൃഷ്ണ അവർ പോയ വഴിയേ പോയി. കൃഷ്ണ കണ്ടത് കിരണും അഭിയും ആലിംഗനം ചെയ്യുന്നതാണ്.. അവർ ആലിംഗനം നിന്നും വിടുവിച്ചു കൊണ്ട് എന്തൊക്കെയോ പറയുന്നു. എന്താണ് പറയുന്നതെന്ന് കൃഷ്‌ണയ്ക്ക് കേൾക്കാൻ സാധിക്കുന്നില്ല..

കിരൺ ആ പൂവ് അഭിയക്ക് കൊടുക്കുന്നു.. “ഇതെന്താ സംഭവം… അഭിയേട്ടൻ്റെ കയ്യിൽ പൂവിരുന്നു.. ഇപ്പോൾ ആ പൂവ് കിരണേട്ടൻ്റെ കയ്യിൽ.. ആ പൂവ് പിന്നെയും അഭിയേട്ടന് കൊടുക്കുന്നു… ശരിക്കും ഇവിടെന്താ നടക്കുന്നത്…”

17 Comments

  1. വല്ലാത്തൊരു ആകാംക്ഷ ആണലോ ?

  2. ഈ പാർട്ടും വളരെ നന്നായിരുന്നു ?
    കഥ ഒടുക്കത്തെ സസ്പെൻസ് ആണല്ലോ
    കിരണും ആതിരയും തമ്മിൽ എന്താ പ്രേശ്നം പിന്നെ കള്ള കേസിൽ കുടുക്കാൻ മാത്രം കിരണ് ശത്രുക്കൾ ആരാ
    എല്ലാം മിഥുൻ കണ്ടു പിടിക്കുമായിരിക്കും ലെ

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. Chodyathinellam utharavumaayi udan varum bro

  3. ഇതിലും നീയാണോ ഹീറോ, ഇന്ട്രെസ്റ്റിംഗ് ആണ് കഥ കിരണിന് എന്താ ശെരിക്കും ഉണ്ടായേ കൃഷ്ണ അബീടെ ആണേൽ മറ്റേ പെണ്ണ് ഏതാ ഇനി നീ വന്ന് എല്ലാം ശെരി ആകും ലേ വെയിറ്റ് ചെയുന്നുണ്
    സ്നേഹത്തോടെ റിവാന ?

    1. Kadhapathrangal varanirikkunnathe ulloo

  4. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️? കാത്തിരിക്കുന്നു ബ്രോ ?

    1. ❣️

  5. അമ്പട മിഥുനെ… ഓസിനു പോലീസ് ആയല്ലേ….♥♥♥

    1. Ente thanne vivaham enna kadhayile kadhapathram aanu bro acp midhun.. aa kadhayum koode vaayikkane bro❣️

  6. മിഥുൻ,
    കഥ കൂടുതൽ സസ്പെൻസിലേക്കാണല്ലോ പോകുന്നത്, കോടതിയുടെ ഉള്ളിലുള്ള സംസാരങ്ങൾ ഒന്നു കൂടി ശ്രദ്ദിക്കുക, അവിടുത്തെ ശൈലി ഒരു പ്രത്യേക രീതിയിൽ ആണ്. തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. Udan thanne tharaam

  7. MRIDUL K APPUKKUTTAN

    ?????
    കഥ എഴുതുന്നയാൾ തന്നെ കേസ്സ് അന്വേഷിക്കാൻ പോകുന്നു

    1. Anveshichu nokkallo???

  8. ❣️❣️❣️❣️

    1. ❣️❣️

    1. ❣️❣️

Comments are closed.