വാഴപൂവും ഇളംതെന്നലും [Teetotaller] 132

” ആ ഈ പൂ തന്നെ …പൊട്ടിച്ചു തരോ നിക്ക് ” നിഷ്കളങ്കതയോടെ അവൾ വീണ്ടും ചോദിച്ചു….

 

” പിന്നെ എന്താ പൊട്ടിച്ചു തരലോ …. ഇപ പാറുമോളിവിടെ നിൽക്കെ തിപ്പോ വരാട്ടോ “

ഓടി പോയി അടുക്കളയിൽ നിന്നും കത്തിയെടുത്ത് വന്നു ആ ” വാഴപൂ ” കടയോടെ മുറിച്ചു കൊടുത്തു

 

” ഒരെണ്ണം മതിയോ മോളെ ” ആദ്യമായി അവളോട് സംസാരിച്ചതിന്റെ എല്ലാ എക്‌സൈറ്റ്മെന്റും ഉണ്ടായിരുന്നു ആ ചോദ്യത്തിൽ……

 

” രണ്ടു മൂന്നെണ്ണം കിട്ടിയാൽ കൊള്ളാം കണ്ണേട്ടാ…. ” ഒരു നിമിഷം നാണിച്ച് തല താഴ്ത്തിയവൾ പറഞ്ഞു…

 

കേട്ട പാതി കേൾക്കാത്ത പാതി ഒരു നാലഞ്ചു ” വാഴപൂ ” അതിന്റെ നീണ്ട കടയോടെ അവൾക്ക് മുറിച്ചു നൽകി…. അല്ലെലും ചോദിച്ചാൽ കൊട്ടാരം വരെ എഴുതികൊടുക്കുന്ന ബാഹുബലിയുടെ പാര്യമ്പര്യം ഉള്ള ഈ മഗിഴ്മതിയിൽ വന്നു പാറു ” വാഴപൂ ” ചോദിച്ചാ വാഴ വരെ ഞാൻ മുറിച്ചു കൊടുത്തന്നെ ……

 

നാലഞ്ചു വാഴപൂ കയ്യിൽ കിട്ടിയപ്പോൾ ആ നിമിഷം അവൾ എന്നെ നോക്കി കണ്ണുകൾ വിടർത്തി ചിരിച്ച ഒരു ചിരിയുണ്ട് സാറേ പറഞ്ഞറിയിക്കാൻ പറ്റില്ല ആ ഫീൽ uff…… 

 

 ” കണ്ണേട്ടാ താങ്ക്സ് ” തിരിഞ്ഞു നോക്കി 

അതും പറഞ്ഞു വാഴപൂകൾ നെഞ്ചോടു  അടക്കി പിടിച്ചവൾ വീട്ടിലേക്ക് ഓടി

 

പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആയിരുന്നു അന്ന്…. ഇത്ര നാൾ ശത്രുവിനെ പോലെ കണ്ട ഭയത്തോടെ മാത്രം നോക്കിയിരുന്ന പാറു എന്നോട് ഇങ്ങോട്ട് വന്നു മിണ്ടിയത്തിന്റെ സന്തോഷം….. അതിന്റെ ഹാങ്ങോവർ ആയിരുന്നു ആ ദിവസം മുഴുവൻ…..

 

എന്തായാലും വൈകീട്ട്‌ പപ്പയുടെ അലർച്ച കേട്ടാണ് ആ ഹേങ്ങോവർ മാറിയത്‌….

സ്വന്തം മകനെകാൾ ഏറെ വാഴയെ സ്നേഹിച്ച ആ മനുഷ്യൻ എന്തോ പോയ അണ്ണാനെ പോലെ കൂമ്പ് പോയ തന്റെ വാഴകൾ നോക്കി വിഷണ്ണനായി…..

 

പിന്നെ അതികം ചോദ്യം ചെയ്യലിന്റെയോ അന്വേഷണത്തിന്റെയോ ആവശ്യമില്ലാതെ തന്നെ കയിലെയും ബനിയനിലെയും വാഴക്കറ ആ പാവം വാഴകളുടെ ഘാതകനെ കാണിച്ചു കൊണ്ടുതു…..

 

അന്ന് രാത്രി വീട്ടിൽ പപ്പയുടെ വക കൊടുങ്ങല്ലൂർ ഭരണിയും അമ്മയുടെ തൃശ്ശൂർ പൂരവും ഒരുമിച്ച് അരങ്ങേറി….

Updated: March 5, 2022 — 11:35 pm

15 Comments

  1. മോനെ വായിക്കാൻ late ആയി sorry for that, അടിപൊളി അവതരണം ആയിരുന്നു കേട്ടോ. പിന്നെ ഒരു doubt സത്യയത്തിൽ ആ കുട്ടി accident സംഭവിച്ചോ or രക്ഷപെട്ടോ.

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം??♥️♥️….. പിന്നെ ലാസ്റ്റ് ചോദിച്ചത് ഞാനും ഇപ്പോഴാ ആലോചിച്ചേ ?…. എന്തായാലും happy ending ആണ് എനിക്കും ഇഷ്ട്ടം ??

      1. പിന്നെ ആരെ തിരക്കി ആണ് അവരുട parents അവിട നിൽകുന്ന, വീണ്ടും doubt….

        എന്തായാലും happy ending ആണ് നല്ലത്.

        1. ഇതിന് ഒരു 2nd part കുടി എഴുതാൻ ശ്രെമികുമോ

          1. ഇതിനു ഇനി 2nd പാർട്ട് ഒകെ വേണോ ബ്രോ?

  2. മണവാളൻ

    മോനെ ടീടോട്ടു….
    കഥ എഴുതി പരിചയം ഇല്ലാത്ത നിൻ്റെ മൂന്നാമത്തെ കഥയോ ?? , ആ രണ്ടെണ്ണം എഴുതിയ പരിചയം പോരെ അളിയാ ?.

    എന്തായാലും സംഭവം ജോർ ആയിട്ടുണ്ട് ❤️❤️ ferfect okay ??

    1. അതൊരു കൈയബദ്ധം ??….. ചുമ്മാ ഒരു രസത്തിനു എഴുതുന്നത് അല്ലെ ?

  3. സംഭവം ജോറായിട്ടുണ്ട്… നല്ല അവതരണം.. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??

    1. ?❤️❤️❤️ thanks ❤️?

  4. Chumma ezhuthiyathanelum sambhavam polichu.,???appo ithupolae iniyim kananam

    1. ❤️❤️ ഇനിയും എപ്പോഴെലും കാണാം ❤️❤️??

  5. രസകരമായ ഒരു കഥ… ❤❤❤??????
    ❤❤

    1. ??? thanks❤️❤️

  6. കൊള്ളാലോ. ആദ്യമായാണ് നിൻ്റെ കഥ വായിക്കുന്നത് നന്നായിട്ടുണ്ട്?

    1. ചുമ്മാ ഒരു രസത്തിന് എഴുതിയതാ??❤️❤️

Comments are closed.