വാഴപൂവും ഇളംതെന്നലും [Teetotaller] 132

 

  പിന്നെ  അതിനു ശേഷം എനിക്കവള്ളോട് മുഹബത്ത് തോന്നി എന്നൊന്നും ആരും വിചാരിക്കരുത്….. അല്ലേലും ഇത്തിരി ഇല്ലാത്ത പ്രായത്തിൽ അതൊക്കെ തോന്നുവോ..??……  പക്ഷേ ആ പ്രായത്തിൽ ആ കുഞ്ഞു കണ്ണുകളിൽ ഞാൻ കണ്ടിരുന്നു തന്റെ കുടുംബം എന്ന സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നു വന്ന വരുൺ പ്രഭകരൻ എന്ന അതിഥിയെ ഇല്ലാതാക്കാൻ ജോർജ്ജുട്ടിയുടെ കണ്ണുകളിൽ മാത്രം കണ്ടിരുന്ന അഗ്നി….. യെസ്  നാട്ടിൻ പുറത്തെ വെറും നാല് വയസു കാരിയുടെ ബുദ്ധിയല്ലാർന്നു  ആ കുട്ടിപിശാശിന്നുവെന്……..

 

മുറിവുണങ്ങി നാല്ലാം നാൾ……അവൾ മാങ്ങക്ക് എറിഞ്ഞ കല്ല് , മുറ്റത്ത് തെങ്ങിനോട് കുശലം പറഞ്ഞു മൂത്രമൊഴിച്ചിരുന്ന  എന്റെ തലയിൽ തന്നെ കറക്ടായി കിട്ടി…….wow ബ്യൂട്ടിഫുൾ peoples ……. 

 

അതൊരു ആരംഭമായിരുന്നു…… അന്നുമുതൽ ഇന്നു വരെ അവൾ എറിഞ്ഞ ഒരൊറ്റ കല്ലു പോലും ലക്ഷ്യത്തെത്തിയിട്ടില്ല….. എല്ലാം ന്റെ നെഞ്ചിലും തലയിലും കൃത്യമായി തന്നെ വന്നു പതിച്ചുകൊണ്ടിരുന്നു……  

ഇതിപ്പോ  അവൾ കാക്കക്ക് എറിഞ്ഞ കല്ലായാലും മങ്ങക്കെറിഞ്ഞ വടിയായാലും എന്നെ  തന്നെ തേടി വന്നു….. അങ്ങനെ കല്ലും വടിയും കൊണ്ട് തലയിൽ ഇടക്കിടക്ക് ഇട്ടുകൊണ്ടിരുന്ന സ്റ്റിച്ച് ഇപ്പോ world map പോലെ ആയി….. ഇടക്ക് കണ്ണാടിയിൽ നോക്കുമ്പോ ഞാനും ഹർഭജൻ സിങ്ങും തമ്മിൽ വലിയ അന്തരമില്ലത്താ അവസ്ഥ വരെ വന്നു……

 

എന്തായാലും ഈ സംഭവങ്ങളൊടെ വീടിന് വെളിയിലേക്ക് ഇറങ്ങുന്ന പരിപാടിക്ക് ഒരു തീരുമാനമായി….. പേടികൊണ്ടൊന്നും അല്ല എന്നാലും ഒരു ഉൾഭയം……. എന്നാൽ ഈ ആകാരണഭയം കാരണം പതിയെ പതിയെ ഞാൻ എനിലേക്ക് തന്നെ ഉൾവലിഞ്ഞു….. അച്ഛൻ അമ്മ വീട് എൻ്റെ ലോകം ആയിമാറി….. 

 

പുറത്തിറങ്ങുന്നത് ആരോഗ്യത്തിന്  ഹാനികരമായത് കൊണ്ടു വീടിനു ജനലിലൂടെ നാടും നാട്ടുഭംഗിയും ഞാൻ ആസ്വദിച്ചു പോന്നു…. 

 

പാറു വീടിന് വെളിയിൽ കൂട്ടുകാരുമായി കളിക്കുന്നതും കുസൃതി കാണിക്കുന്നതിന് സുധാമ്മയിൽ നിന്നും അടിവാങ്ങുന്നതും അവളുടെ കരച്ചിലും പൊട്ടിച്ചിരിയുമെല്ലാം എല്ലാം എന്റെ കാഴ്ചയിൽ ദിനചര്യയായി മാറി…..   എന്നിരുന്നാലും പലപ്പോഴും ആ കുഞ്ഞി കണ്ണുകൾ ആരെയോ തേടുന്നതും എന്റെ കാഴ്ചയിൽ ചെറു കൗതുകം നിറച്ചിരുന്നു….. 

 

കാലം കോവിഡ് പോലെ ഒന്നിന് പുറകെ ഒന്നായി  മാറി മാറി വന്നു….. അരപ്പാവാടകാരി പതിയെ ചുരിതാറിലേക്ക് കാലെടുത്തു വെച്ചു …. വിടർന്ന കണ്ണുകളിൽ അഞ്ജനമെഴുതി , ചുണ്ടിൽ ചായം നിറക്കാനും അരകേട്ടിലേക്ക് പരതിയൊഴികിയിരുന്ന കേശധാരകൾ തോളോട്‌വെച്ചു മുറിച്ചെറുത്തും , തന്റെ അംഗലാവണ്യം പുറത്ത് കാണിച്ചും അവൾ പറന്നു നടന്നു ….… കൗമാരത്തിൽ നിന്നും യൗവന്കാലത്തേക്ക് ഉള്ള മാറ്റത്തിൽ അവൾ ഒരു റോസാപ്പൂ പൂ പോലെ നൈർമല്യം ഉള്ളവളായി …..ദൈവഹിതം പോലെ തന്നെ  ആ അരപ്പാവാടക്കാരിയിൽ നിന്നുമുള്ള മാറ്റങ്ങൾ എന്നിലും ചെറിയ വ്യതിയാനം വരുത്തിയിരുന്നു…..

 

ഇടയ്ക്കുള്ള കൂടി കാഴ്ചകളിൽ ആ കരിനീല മിഴിക്കാരി എനിക്ക് നേരെ പുഞ്ചിരിക്കുമ്പോൾ ഞാൻ മൗനമായി അവളെ നോക്കി കണ്ടു….. എന്റെ മനസ് അപ്പോഴും ആ ചിരിയുടെ അർത്ഥതലങ്ങൾ തേടുക്കയായിരുന്നു……

Updated: March 5, 2022 — 11:35 pm

15 Comments

  1. മോനെ വായിക്കാൻ late ആയി sorry for that, അടിപൊളി അവതരണം ആയിരുന്നു കേട്ടോ. പിന്നെ ഒരു doubt സത്യയത്തിൽ ആ കുട്ടി accident സംഭവിച്ചോ or രക്ഷപെട്ടോ.

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം??♥️♥️….. പിന്നെ ലാസ്റ്റ് ചോദിച്ചത് ഞാനും ഇപ്പോഴാ ആലോചിച്ചേ ?…. എന്തായാലും happy ending ആണ് എനിക്കും ഇഷ്ട്ടം ??

      1. പിന്നെ ആരെ തിരക്കി ആണ് അവരുട parents അവിട നിൽകുന്ന, വീണ്ടും doubt….

        എന്തായാലും happy ending ആണ് നല്ലത്.

        1. ഇതിന് ഒരു 2nd part കുടി എഴുതാൻ ശ്രെമികുമോ

          1. ഇതിനു ഇനി 2nd പാർട്ട് ഒകെ വേണോ ബ്രോ?

  2. മണവാളൻ

    മോനെ ടീടോട്ടു….
    കഥ എഴുതി പരിചയം ഇല്ലാത്ത നിൻ്റെ മൂന്നാമത്തെ കഥയോ ?? , ആ രണ്ടെണ്ണം എഴുതിയ പരിചയം പോരെ അളിയാ ?.

    എന്തായാലും സംഭവം ജോർ ആയിട്ടുണ്ട് ❤️❤️ ferfect okay ??

    1. അതൊരു കൈയബദ്ധം ??….. ചുമ്മാ ഒരു രസത്തിനു എഴുതുന്നത് അല്ലെ ?

  3. സംഭവം ജോറായിട്ടുണ്ട്… നല്ല അവതരണം.. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??

    1. ?❤️❤️❤️ thanks ❤️?

  4. Chumma ezhuthiyathanelum sambhavam polichu.,???appo ithupolae iniyim kananam

    1. ❤️❤️ ഇനിയും എപ്പോഴെലും കാണാം ❤️❤️??

  5. രസകരമായ ഒരു കഥ… ❤❤❤??????
    ❤❤

    1. ??? thanks❤️❤️

  6. കൊള്ളാലോ. ആദ്യമായാണ് നിൻ്റെ കഥ വായിക്കുന്നത് നന്നായിട്ടുണ്ട്?

    1. ചുമ്മാ ഒരു രസത്തിന് എഴുതിയതാ??❤️❤️

Comments are closed.