വാഴപൂവും ഇളംതെന്നലും [Teetotaller] 132

ആ ശബ്ദം ചെവിയിലേക്ക് തുളച്ചു കയറിയതും ഞാൻ ഒന്ന് വലതു ഭാഗത്തേക്ക് നോക്കി……. അത് മാത്രമേ ഓർമ്മയുള്ളോ………പെട്ടെന്നു തലക്ക് ഒരു കനം പോലെ….……ചുറ്റും പാറി പറക്കുന്ന ലൗ birds ……..ഏഴ് നിറത്തിൽ ആകാശത്തു മഴവില്ല്……..നെറ്റിയിൽ നിന്നും ചൂടുവെള്ളം പോലെ ഒഴുക്കിയിറങ്ങുന്ന വിയർപ്പു തുള്ളികൾ പോലെ എന്തോ ഒന്ന്…….

 

കണ്ണ് ഒന്നു ചിമ്മി തുറന്നു…..…. ആ വീടിന്റെ മൂലക്ക് ഒരു കാലനക്കം……..മുട്ടോളം ഉള്ള പട്ടുപാവാട മാത്രം ഇട്ട് മണ്ണിൽ കുളിച്ചു നിൽക്കുന്ന , ഇരുകയ്യും അരയിൽ കുത്തി നെഞ്ചും വിരിച്ച് ദേഷ്യത്തോടെ എന്നെ നോക്കുന്ന ഒരുത്തി…..…..മൂക്കിൽ നിന്നും ഒലിച്ചിറങ്ങിയ മൂകള ഇടതുകൈകൊണ്ടു തുടച്ചു എന്നെ നോക്കി ആ കാന്താരി ചീറി…..

 

” ഇയ്യ്‌…..രാ….പത്തി……ബടെക്ക്…..നന്നേ….”

 

എന്നും പറഞ്ഞു കാലകേയരുടെ ഭാഷയിൽ കാറി കൂക്കി നിലത്തു നിന്നും വീണ്ടും കല്ലും പറക്കി എന്റെ നേരെ ഓടിയടുത്തു……. ആ യ്യക്ഷി…….

 

“മോളെ *പാറു*…ന്താ നിയ്യ്‌ കാണിച്ചെ ന്റെ ദേവി”  വീണ്ടും ആ ശബ്ദം….

 

“പാറു”……അവൾ എറിഞ്ഞ ആ കല്ലിനും വേഗത്തിൽ അന്ന് ആ പേരെന്റെ നെഞ്ചിൽ തറച്ചിരുന്നു…… മുഖത്തേക്ക്  ഒഴുകിയിറങ്ങിയ രക്ത തുള്ളികൾ കണ്ടു ബോധം കേട്ട് വീഴുമ്പോൾ ഞാൻ കേട്ടത് അത് മാത്രം ആയിരുന്നു…….

 

“…ഇയ്യ്‌ …നനെ…..പൂതാ…..പത്തി…..”

 

ഒരു കൂട്ടം കാലകേയരുടെ അടുത് കുടുങ്ങിയ പോലെ…..ആ വാക്കുകൾ എന്റെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി…..

 

“…ഇയ്യ്‌ …നനെ…..പൂതാ…..പത്തി…..”

 

ആ ആറാം വയസ്സിൽ ഇത്തിരി പോന്ന എന്നെ  ഈ യക്ഷിയുടെ അടുത്തേക്ക് പറഞ്ഞു വിട്ട രാജമാതാ ശിവകാമിദേവിയെയും പിന്നിൽ നിന്നും പതിവ് പോലെ കുത്തിയ കട്ടപ്പയെയും  സ്മരിച്ചു കൊണ്ട് പറന്നു പോയ കിളികൾക്കെല്ലാം റ്റാറ്റാ കൊടുത്തു ആ മണ്ണിലേക്ക് ഊർന്നു വീണു…..

 

രക്തം കണ്ടു തുടങ്ങിയ ആ കൂടികാഴ്ച്ചയിൽ ഞാൻ അറിഞ്ഞിരുന്നില്ല ആ മൂകള ഒലിപ്പിച്ചു നടന്നവൾ ഭാവിയിൽ എന്റെ രക്തം ഊറ്റിയെടുത്ത യക്ഷിയായിക്കുംമെന്നു……. ആ സംഭവത്തിനു ശേഷം സുധാമ്മ അവളെ നിർത്തി പൊരിച്ചു എന്നും  , 

ചോദിക്കാതെ വീട്ടിൽ കേറിയ കുറുനരിയെ കല്ലെറിഞ്ഞു ഓടിച്ച  വെറും പാവം ഡോറയാണ് താൻ എന്ന നിഷ്കളങ്കമായ മറുപടിയിൽ അവളുടെ വീട്ടുകാരും , അവരുമായി യുദ്ധം ചെയ്യാൻ പോയ മകിഴ്മതി രാജമ്മാതാവും കട്ടപ്പയും ഫ്ലാറ്റ് ആയി സമാധാന സന്ധിയിൽ ഒപ്പു വെച്ചു ചായ കുടിച്ചു , പുതിയൊരു സൗഹൃദ രാജ്യവുമായി ബന്ധം സ്ഥാപിച്ചു  മടങ്ങി…….. ഫലത്തിൽ 2 ഇഞ്ച് നീളത്തിൽ നെറ്റിയിൽ സ്റ്റാമ്പ് പതിച്ചുകിട്ടിയ ഞാൻ ആരായി..??  

Updated: March 5, 2022 — 11:35 pm

15 Comments

  1. മോനെ വായിക്കാൻ late ആയി sorry for that, അടിപൊളി അവതരണം ആയിരുന്നു കേട്ടോ. പിന്നെ ഒരു doubt സത്യയത്തിൽ ആ കുട്ടി accident സംഭവിച്ചോ or രക്ഷപെട്ടോ.

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം??♥️♥️….. പിന്നെ ലാസ്റ്റ് ചോദിച്ചത് ഞാനും ഇപ്പോഴാ ആലോചിച്ചേ ?…. എന്തായാലും happy ending ആണ് എനിക്കും ഇഷ്ട്ടം ??

      1. പിന്നെ ആരെ തിരക്കി ആണ് അവരുട parents അവിട നിൽകുന്ന, വീണ്ടും doubt….

        എന്തായാലും happy ending ആണ് നല്ലത്.

        1. ഇതിന് ഒരു 2nd part കുടി എഴുതാൻ ശ്രെമികുമോ

          1. ഇതിനു ഇനി 2nd പാർട്ട് ഒകെ വേണോ ബ്രോ?

  2. മണവാളൻ

    മോനെ ടീടോട്ടു….
    കഥ എഴുതി പരിചയം ഇല്ലാത്ത നിൻ്റെ മൂന്നാമത്തെ കഥയോ ?? , ആ രണ്ടെണ്ണം എഴുതിയ പരിചയം പോരെ അളിയാ ?.

    എന്തായാലും സംഭവം ജോർ ആയിട്ടുണ്ട് ❤️❤️ ferfect okay ??

    1. അതൊരു കൈയബദ്ധം ??….. ചുമ്മാ ഒരു രസത്തിനു എഴുതുന്നത് അല്ലെ ?

  3. സംഭവം ജോറായിട്ടുണ്ട്… നല്ല അവതരണം.. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??

    1. ?❤️❤️❤️ thanks ❤️?

  4. Chumma ezhuthiyathanelum sambhavam polichu.,???appo ithupolae iniyim kananam

    1. ❤️❤️ ഇനിയും എപ്പോഴെലും കാണാം ❤️❤️??

  5. രസകരമായ ഒരു കഥ… ❤❤❤??????
    ❤❤

    1. ??? thanks❤️❤️

  6. കൊള്ളാലോ. ആദ്യമായാണ് നിൻ്റെ കഥ വായിക്കുന്നത് നന്നായിട്ടുണ്ട്?

    1. ചുമ്മാ ഒരു രസത്തിന് എഴുതിയതാ??❤️❤️

Comments are closed.