വാഴപൂവും ഇളംതെന്നലും [Teetotaller] 132

” അത് …. അത്…  അത് എനിക് ഒരു പൂ പൊട്ടിച്ചു തരോ….” 

 

ഇത്രയും കാലത്തിനു ശേഷം അവൾ എന്നോട് ചോദിച്ചത് വെറും ഒരു പൂ ആയിരുന്നു…. ഈ അയ്യോപാവത്തെ പേടിച്ചാലോ ഞാൻ വീടിനു വെളിയിൽ ഇറങ്ങാത്തത് എന്നു ആലോചിച്ചപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി … പാവം പാറുകുട്ടിയെ ഭീകരി ആയി സൃഷ്ട്ടിച്ചത്തിൽ കുറ്റബോധവും….

 

” എന്ത് പൂവാ പാറു മോൾക്ക് വേണ്ടേ …” 

 

” വാഴപൂ ” 

 

നിഷ്കളങ്കമായി ഒരു കൊച്ചു കുട്ടിയെ പോലെ അവൾ പറഞ്ഞു…

 

” ന്ത്  പൂ” കേട്ടത്‌ തെറ്റിയോ എന്ന മട്ടിൽ ഞാൻ അവളെ നോക്കി….

 

” വാഴപൂ ” ഒന്നു കൂടി അവൾ പറഞു

 

ഞാൻ മനസ്സിലാവാതെ അവളെ നോക്കി

 

” വാഴപൂ ഇല്ലേ വാഴപൂ ” അവൾ എന്റെ അടുത്ത് ഉള്ള വാഴയിലേക്ക് ചൂണ്ടിക്കാട്ടി

 

ഞാൻ അപ്പോൾ എന്റെ തൊടുത്തുള്ള  വാഴയിലേക്ക് നോക്കി… കായ്ക്കാൻ വേണ്ടി  വാഴയിൽ നിന്നും ഇത്തിരി പുറത്തേക്ക് വന്ന  താമരമൊട്ടു പോലുള്ള വാഴകൂമ്പ് പോലത്തെ ഭാഗത്തെ ആണ് അവൾ ചൂണ്ടിക്കാട്ടിയത് 

( നമ്മടെ ഇവിടെ വാഴ കൂമ്പ് , കൊടപ്പൻ  , വാഴ മാണി എന്നൊക്കെ പറയും )

 

” ഈ  സാധനത്തെ വാഴപൂ എന്നാണോ ദൈവമേ പറയാ …ശിവനെ ഭാഗ്യം ഉള്ള വേല പോയില്ല ”  ( ആത്മ -ദസമൂലംദാമു. jpg )

 

” ഓ ..ഓ…. ഈ വാഴപൂ ……

 പെട്ടെന്നു പറഞ്ഞപ്പോ കേട്ടില്ലാർന്നു കേട്ടോ” 

ഒരു ചമ്മിയചിരിയോടെ അവളെ നോക്കി എനിക്കറിയാം എന്ന ഭാവത്തിൽ പറഞ്ഞു….

Updated: March 5, 2022 — 11:35 pm

15 Comments

  1. മോനെ വായിക്കാൻ late ആയി sorry for that, അടിപൊളി അവതരണം ആയിരുന്നു കേട്ടോ. പിന്നെ ഒരു doubt സത്യയത്തിൽ ആ കുട്ടി accident സംഭവിച്ചോ or രക്ഷപെട്ടോ.

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം??♥️♥️….. പിന്നെ ലാസ്റ്റ് ചോദിച്ചത് ഞാനും ഇപ്പോഴാ ആലോചിച്ചേ ?…. എന്തായാലും happy ending ആണ് എനിക്കും ഇഷ്ട്ടം ??

      1. പിന്നെ ആരെ തിരക്കി ആണ് അവരുട parents അവിട നിൽകുന്ന, വീണ്ടും doubt….

        എന്തായാലും happy ending ആണ് നല്ലത്.

        1. ഇതിന് ഒരു 2nd part കുടി എഴുതാൻ ശ്രെമികുമോ

          1. ഇതിനു ഇനി 2nd പാർട്ട് ഒകെ വേണോ ബ്രോ?

  2. മണവാളൻ

    മോനെ ടീടോട്ടു….
    കഥ എഴുതി പരിചയം ഇല്ലാത്ത നിൻ്റെ മൂന്നാമത്തെ കഥയോ ?? , ആ രണ്ടെണ്ണം എഴുതിയ പരിചയം പോരെ അളിയാ ?.

    എന്തായാലും സംഭവം ജോർ ആയിട്ടുണ്ട് ❤️❤️ ferfect okay ??

    1. അതൊരു കൈയബദ്ധം ??….. ചുമ്മാ ഒരു രസത്തിനു എഴുതുന്നത് അല്ലെ ?

  3. സംഭവം ജോറായിട്ടുണ്ട്… നല്ല അവതരണം.. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??

    1. ?❤️❤️❤️ thanks ❤️?

  4. Chumma ezhuthiyathanelum sambhavam polichu.,???appo ithupolae iniyim kananam

    1. ❤️❤️ ഇനിയും എപ്പോഴെലും കാണാം ❤️❤️??

  5. രസകരമായ ഒരു കഥ… ❤❤❤??????
    ❤❤

    1. ??? thanks❤️❤️

  6. കൊള്ളാലോ. ആദ്യമായാണ് നിൻ്റെ കഥ വായിക്കുന്നത് നന്നായിട്ടുണ്ട്?

    1. ചുമ്മാ ഒരു രസത്തിന് എഴുതിയതാ??❤️❤️

Comments are closed.