വാഴപൂവും ഇളംതെന്നലും [Teetotaller] 132

 

നമ്മൾ ഇത്രയും പരിചയപെട്ട സ്ഥിതിക്ക് യക്ഷിയെ കൂടി പരിചയപെടേണ്ടേ……..പുള്ളിക്കാരി എന്റെ തൊട്ട് അയൽവക്കമാണ്……..എന്റെ അച്ഛന്റെ സ്വന്തം വാഴകൾ കൊണ്ട് വേർതിരിക്കുന്ന ഒരു കൊച്ചു വേലിക്കപ്പുറം ആണ് വീട്…….ഒറ്റ നിലയിൽ ഓടിട്ട ഒരു കൊച്ചു വീട്…….സുധമ്മയുടെയും പുഷ്പരാജൻ എന്ന രാജുച്ചേട്ടന്റെയും ഏക മകൾ …….അവൾ ആണ് എന്റെ യക്ഷി……പാർവതി എന്ന പാറു…….എന്റെ എല്ലാം എല്ലാമായിരുന്ന യക്ഷി……..

 

ഞങ്ങളുടെ first meet അത് എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത എന്റെ ജീവിതത്തിലെ ആ കറുത്ത അദ്ധ്യായത്തിൽ ആമുഖമായിരുന്നു……

 

വർഷങ്ങൾക്ക് മുൻപ്..….അന്നൊരു വെള്ളിയാഴ്ച്ച…….. എന്റെ പിറന്നാൾ ദിവസം …… കോട്ടയത്തു നിന്നും ഇവിടേക്ക് മാറി വന്ന ആദ്യ വർഷം…….. എന്റെ വാശിയുടെ പുറത്ത് ( കരഞ്ഞു കാലുപിടിച്ചു) അമ്മ വാങ്ങി തന്ന ബ്ലൂ കളർ ഷർട്ടും ജീൻസ് പാന്റും ഇട്ട് കണ്ണാടിയിൽ അങ്ങനെ സ്വന്തം ചന്തം നോക്കി നിൽക്കായിരുന്നു ഞാൻ…..ആ സമയം ആണ് ശിവകാമി ദേവിയുടെ ( ‘അമ്മ) ആദ്യ ഉത്തരവ് വന്നത്…….

 

“കണ്ണാ …..ഈ പാത്രം പായസം 

തെക്കേലേക്ക് കൊണ്ടു കൊടുത്തെ”

 

രാജശാസനം വന്നു കഴിഞ്ഞു ….എന്റെ ജീവിതം മാറ്റിമറിച്ച  രാജശാസനം……

 

മടിയോടെ പപ്പയെ ഒന്നു നോക്കി…… കണ്ണു കൊണ്ട് എനിക്ക് ഇപ്പൊ പോണ്ടാ…രക്ഷിക്കൂ എന്നു അപേക്ഷിച്ചു…..

 

“ചെല്ലു കണ്ണാ…..’അമ്മ പറഞ്ഞത് കേട്ടിലെ…..”…. . പതിവ് പോലെ എന്നെ നോക്കി നന്നായി  ഒന്നു ഇളിച്ചു തന്നു …..

 

ദുഷ്ട്ടൻ……..കാലുവാരി…..

 

മറുപടിയായി ഒന്നു മൂളി ആ പാത്രവും ആയി തെക്കേലെ വീട്ടിലേക്ക് നടന്നു….. ആദ്യമായിയാണ് ഇവിടേക്ക് വരുന്നത്……അമ്മയും പപ്പയും ഇവരെയെല്ലാം പരിചയപെട്ടുവെങ്കിലും ഞാൻ ഈ വഴിക്ക് വന്നിട്ടില്ല…….

 

വൈറ്റ് വാഷടിച്ച ഒരു കൊച്ചു വീട്…… പതിയെ  ഗേറ്റ് കടന്നു ആ വീട് ലക്ഷ്യമാക്കി നടന്നു……..പെട്ടന്നാണ് ഒരു സ്ത്രീയുടെ ശബ്ദം കേട്ടത്……..

 

” *പാറു *……വേണ്ട മോളേ …….അങ്ങനെ ചെയല്ലേ…….”

Updated: March 5, 2022 — 11:35 pm

15 Comments

  1. മോനെ വായിക്കാൻ late ആയി sorry for that, അടിപൊളി അവതരണം ആയിരുന്നു കേട്ടോ. പിന്നെ ഒരു doubt സത്യയത്തിൽ ആ കുട്ടി accident സംഭവിച്ചോ or രക്ഷപെട്ടോ.

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം??♥️♥️….. പിന്നെ ലാസ്റ്റ് ചോദിച്ചത് ഞാനും ഇപ്പോഴാ ആലോചിച്ചേ ?…. എന്തായാലും happy ending ആണ് എനിക്കും ഇഷ്ട്ടം ??

      1. പിന്നെ ആരെ തിരക്കി ആണ് അവരുട parents അവിട നിൽകുന്ന, വീണ്ടും doubt….

        എന്തായാലും happy ending ആണ് നല്ലത്.

        1. ഇതിന് ഒരു 2nd part കുടി എഴുതാൻ ശ്രെമികുമോ

          1. ഇതിനു ഇനി 2nd പാർട്ട് ഒകെ വേണോ ബ്രോ?

  2. മണവാളൻ

    മോനെ ടീടോട്ടു….
    കഥ എഴുതി പരിചയം ഇല്ലാത്ത നിൻ്റെ മൂന്നാമത്തെ കഥയോ ?? , ആ രണ്ടെണ്ണം എഴുതിയ പരിചയം പോരെ അളിയാ ?.

    എന്തായാലും സംഭവം ജോർ ആയിട്ടുണ്ട് ❤️❤️ ferfect okay ??

    1. അതൊരു കൈയബദ്ധം ??….. ചുമ്മാ ഒരു രസത്തിനു എഴുതുന്നത് അല്ലെ ?

  3. സംഭവം ജോറായിട്ടുണ്ട്… നല്ല അവതരണം.. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??

    1. ?❤️❤️❤️ thanks ❤️?

  4. Chumma ezhuthiyathanelum sambhavam polichu.,???appo ithupolae iniyim kananam

    1. ❤️❤️ ഇനിയും എപ്പോഴെലും കാണാം ❤️❤️??

  5. രസകരമായ ഒരു കഥ… ❤❤❤??????
    ❤❤

    1. ??? thanks❤️❤️

  6. കൊള്ളാലോ. ആദ്യമായാണ് നിൻ്റെ കഥ വായിക്കുന്നത് നന്നായിട്ടുണ്ട്?

    1. ചുമ്മാ ഒരു രസത്തിന് എഴുതിയതാ??❤️❤️

Comments are closed.