വാഴപൂവും ഇളംതെന്നലും [Teetotaller] 132

വീണ്ടും ഇടറുന്ന കാലുകളുമായി ആശങ്ക അവസാനിപ്പിച്ചു ചവുട്ടുപടി കേറി …. കറന്റ്‌ പോയിരിക്കുന്നു…… വീഴാതിരിക്കാൻ ഡോറിൽ പിടിച്ചു 

വീട്ടിനുള്ളിലേക്ക് പതിയെ കേറി….. വാതിൽ അടച്ചു….. ഉള്ളിലേക്ക് എന്റൊപ്പം കേറിയ പാല പൂവിന്റെ ഗന്ധം ഒന്നു കൂടി ആഞ്ഞു നിശ്വസിച്ചു റൂമിലേക്ക് കേറി….. ബെഡിൽ കിടന്നു നേരത്തെ കുടിച്ചു തീർത്ത കുപ്പിയുടെ മൂടി മേലേകെറിഞ്ഞു ….  പുറത്ത് പെയ്യുന്ന മഴയുടെ മൂളിച്ച കേട്ടുകൊണ്ട് പതിയെ കണ്ണടച്ചു….

 

 അല്ല ഞാൻ എന്നെ കുറിച്ചു പറഞ്ഞിലാലോ  അപ്പോ അത് കഴിഞ്ഞു ബാക്കി കഥ പറയാം……. 

 

എന്റെ പേര് അല്ലെങ്കിൽ വേണ്ട പേരിലൊക്കെ എന്തിരിക്കുന്നു…….! ഇനിയിപ്പോ പേര് വേണം എന്നുണ്ടെങ്കിൽ ഞാൻ എന്നെ തന്നെ വിളിക്കുന്നത് കണ്ണൻ എന്നാണ് …….ഒരു മിഡിൽ ക്ലാസ് ഫാമിലിയിലാണ് എന്റെ ജനനം എന്നു വേണേൽ പറയാം…….വീട്ടിൽ അച്ഛൻ ‘അമ്മ പിന്നെ ഞാനും അടങ്ങിയ വലിയകുടുംബമാണ്…… ഇപ്പൊ തന്നെ മനസിലായിലോ ഒറ്റമോനാണ് ….. ഒന്നോ ഉള്ളോങ്കിൽ ഒലക്കക്കടിച് വളർത്തണമെന്ന കാർന്നോമാരുടെ തത്വം അതേ പ്രകാരം എന്റെ സ്വന്തം ‘അമ്മ പാലിച്ചുകൊണ്ടുവന്നു……ഒലക്ക കിട്ടാത്തതിനാലാവാം ‘അമ്മ കഷ്ട്ടപെട്ടു ഓലമടൽ വെട്ടിയടിച്ചാണ് എന്നെ വളർത്തിയത്…….

 

അമ്മയുടെ പേര് ശിവകാമി…. Ex ടീച്ചർ ആണ് ഇപ്പോൾ വീട്ടമ്മ..……മറ്റുള്ള കഥകളിലെ പോലെ അമ്മയെ അമ്മക്കുട്ടി , ശിവകുട്ടി , എന്നൊക്കെ വിളിക്കണമെന്നാഗ്രഹമുണ്ടെങ്കിലും അങ്ങനെ  വിളിച്ചാ കറി വെളമ്പുന്ന കൊട്ടകയിലുകൊണ്ടു തലമണ്ട അടിച്ചു പൊട്ടിക്കുമെന്നുള്ളതു കൊണ്ട്  *അമ്മ* എന്നു തന്നെ വിളിക്കും……..

 

അച്ഛൻ പോൾ ജോസഫ് …… അതായത്  ഉത്തമ്മാ കാര്യം മനസിലായല്ലോ…..??  തൊണ്ണൂറുകളിൽ വിശ്വാസങ്ങൾക്കപ്പുറം വിരിഞ്ഞ പ്രണയത്തിന്റെ സ്നേഹ സാക്ഷാത്കാരമാണ് ഈ ഞാൻ……പിന്നെ റിട്ടയർ ആവാൻ വെറും 5 വർഷം കൂടിയുള്ള ഹംസം ആണ്  പപ്പ( പോസ്റ്റ് മാൻ)……..പ്രണയ വിവാഹമായതുകൊണ്ട് തന്നെ പറയാൻ മാത്രം ബന്ധുക്കൾ ഒന്നും ഇല്ല…….അതുകൊണ്ട് തന്നെ എന്നോട് ജോലി ആയോ ചോദിക്കാൻ വകയിലെ അമ്മായിമാരോ  കല്യാണം കഴിക്കുന്നില്ലേ ചോദിക്കാൻ ഏഷണി അമ്മുമ്മയോ ആരും തന്നെ വരാനോ ചോദിക്കാനോ ഇല്ല…..അത്രക്കും സമാധാനം…..

 

അമ്മ വിട്ടിലെ പ്രിൻസി ആണെങ്കിൽ പപ്പ എന്റെ തലുകൊള്ളിയായ ഉത്തമനായ കൂട്ടുകാരനായിരുന്നു…..എൻ ഉയിർ നൻമ്പൻ………ഈ കാര്യത്തിൽ ഞാനൊരു ഭാഗ്യവാനാണ്…..സ്നേഹിചാ ഞെക്കി കൊല്ലുന്ന പപ്പ……വെറുത്താ അടിച്ചു പൊറം പൊളിക്കുന്ന അമ്മ….….so ഇതാണ് എന്റെ ലോകം……..

 

അയ്യോ എന്റെ ഉദ്യോഗം പറഞ്ഞില്ലല്ലോ ……ഞാൻ ഒരു വേലയില്ലാ പട്ടധാരിയാണ് ….അതിൽ ഞാൻ ഇടക്ക് മാത്രം അഭിമാനം കൊള്ളുന്നു…..bcom തുണ്ട് വെച്ചും കോപ്പിയടിച്ചും കഷ്ടിച്ച് പാസ്സ് ആയി…….അന്വേഷിച്ച് കിട്ടിയ ജോലി എല്ലാം എല്ലുമുറിയെ പണിയെടുക്കണം അപ്പൊ പിന്നെ പറയണ്ടല്ലോ മാരകമായ  വിയർപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് അതെല്ലാം  വേണ്ട വെച്ചു …..പിന്നെ പുറത്തു പോയി ജോലി ചെയ്യാനും വലിയ ആഗ്രഹമൊന്നും ഇല്ല….എന്തിനാ വെറുതെ ഞാൻ പുറത്ത് പോയി ജോലി ചെയ്ത് അവിടെ നിന്നും എനിക്ക് കൊറോണ വന്ന്, ആ കൊറോണ  എന്റെ വയസായ പപ്പക്ക് പകർന്ന് കൊടുത്തു പപ്പ കൊറോണ കാരണം തട്ടി പോയി അങ്ങോരുടെ ഇൻഷുറൻസും   ബാക്കി അല്ലവെൻസും എല്ലാം എനിക്ക് കിട്ടി… ചെ…. ചെ…. ആ പൈസക്ക് പുട്ട്അടിക്കാൻ മാത്രം ചെറ്റയല്ല ഈ ഞാൻ………അമ്മയുടെയും പപ്പയുടെയും ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രം ഞാൻ ജോലി എന്ന ചിന്ത തൽകാലത്തേക്ക് മാറ്റിവെച്ചു…..അങ്ങനെ ഇവരുടെ ജീവൻ ഒകെ രക്ഷിച്ചു ഒരു സൂപ്പർ ഹീറോ ആയി ഇവിടെ ഇങ്ങനെ തട്ടി മുട്ടി കൂടുന്നു.…… കൂടാതെ നല്ലൊരു ജോലിക്കായി കാത്തിരിക്കുക കൂടി ചെയുന്നു…….

 

പിന്നെ ചുമ്മാ ഇരിക്കാണെന് ആരും കരുതരുത് കേട്ടോ……..ഇരുപത് സെന്റിൽ ഒത്ത നടുക്ക് കിടക്കുന്ന ഈ ഇരുനില വീട്ടിൽ രാവിലെ  പതിനൊന്ന് മണിമുതൽ ഞാൻ പപ്പ വരുന്നത് വരെ അമ്മക്ക് കാവലിരിക്കും……… ശേഷം ഇവരെല്ലാം ഉറങ്ങിയാലും പുലർച്ചെ മൂന്നുമണിവരെ കഷ്ടപ്പെട്ട് ഉറക്കമൊഴിച് കള്ളന്മാരിൽ നിന്നും വീടിനെ സംരക്ഷിക്കും എന്റെ ചെലവ് മാസം വെറും 249 രൂപയും 5 നേരം ഫുഡും…………പിന്നെ വെള്ളമടി ( beer ഒൺലി) ഒഴിച്ച് വേറെയൊരു ദുശീലോം എനിക്കില്ല…….പിന്നെ ഈ കാര്യം പുറത്തു പറയണ്ട പോരാളി അറിഞ്ഞാൽ വികലാംഗ പെന്ഷന് എഴുതി കൊടുക്കേണ്ടി വരും…..സ്നേഹം കൊണ്ടാണെ..……ഇതൊക്കെ പറഞ്ഞത് കേട്ട് നിങ്ങൾ എന്നെയൊരു നന്മമരം ആക്കരുത് കേട്ടോ…….

Updated: March 5, 2022 — 11:35 pm

15 Comments

  1. മോനെ വായിക്കാൻ late ആയി sorry for that, അടിപൊളി അവതരണം ആയിരുന്നു കേട്ടോ. പിന്നെ ഒരു doubt സത്യയത്തിൽ ആ കുട്ടി accident സംഭവിച്ചോ or രക്ഷപെട്ടോ.

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം??♥️♥️….. പിന്നെ ലാസ്റ്റ് ചോദിച്ചത് ഞാനും ഇപ്പോഴാ ആലോചിച്ചേ ?…. എന്തായാലും happy ending ആണ് എനിക്കും ഇഷ്ട്ടം ??

      1. പിന്നെ ആരെ തിരക്കി ആണ് അവരുട parents അവിട നിൽകുന്ന, വീണ്ടും doubt….

        എന്തായാലും happy ending ആണ് നല്ലത്.

        1. ഇതിന് ഒരു 2nd part കുടി എഴുതാൻ ശ്രെമികുമോ

          1. ഇതിനു ഇനി 2nd പാർട്ട് ഒകെ വേണോ ബ്രോ?

  2. മണവാളൻ

    മോനെ ടീടോട്ടു….
    കഥ എഴുതി പരിചയം ഇല്ലാത്ത നിൻ്റെ മൂന്നാമത്തെ കഥയോ ?? , ആ രണ്ടെണ്ണം എഴുതിയ പരിചയം പോരെ അളിയാ ?.

    എന്തായാലും സംഭവം ജോർ ആയിട്ടുണ്ട് ❤️❤️ ferfect okay ??

    1. അതൊരു കൈയബദ്ധം ??….. ചുമ്മാ ഒരു രസത്തിനു എഴുതുന്നത് അല്ലെ ?

  3. സംഭവം ജോറായിട്ടുണ്ട്… നല്ല അവതരണം.. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??

    1. ?❤️❤️❤️ thanks ❤️?

  4. Chumma ezhuthiyathanelum sambhavam polichu.,???appo ithupolae iniyim kananam

    1. ❤️❤️ ഇനിയും എപ്പോഴെലും കാണാം ❤️❤️??

  5. രസകരമായ ഒരു കഥ… ❤❤❤??????
    ❤❤

    1. ??? thanks❤️❤️

  6. കൊള്ളാലോ. ആദ്യമായാണ് നിൻ്റെ കഥ വായിക്കുന്നത് നന്നായിട്ടുണ്ട്?

    1. ചുമ്മാ ഒരു രസത്തിന് എഴുതിയതാ??❤️❤️

Comments are closed.