വാഴപൂവും ഇളംതെന്നലും [Teetotaller] 132

” ചെക്കാ അത് പിന്നെ…… ആദ്യം ആദ്യം ദേഷ്യാർന്നു….. അച്ഛനും അമ്മയും കണ്ണേട്ടനോട് കാണിക്കുന്ന അടുപ്പം അത് എന്തോ എനിക്ക് അംഗീകരിക്കാൻ പറ്റില്യ….. ഞാൻ മാത്രം ഉള്ള ലോകത്തേക്ക് പെട്ടെന്നൊരാൾ വന്നപ്പോ ….. എപ്പോഴും അവർ കണ്ണേട്ടന്റെ കാര്യാ പറയാ …. പാവം കൊച്ചു , നല്ല കുട്ടിയ , എന്ത് അനുസരണയാ ഈ പെണ്ണിനെ പോലെ അല്ലാ , എന്നൊക്കെ പറയണ കേട്ടപ്പോ ഒരു കുഞ്ഞു കുശുമ്പ് ….. പിന്നെ പിന്നെ  എനിക്കും മനസിലായി …. ഞാൻ കാരണം ഈ വീട്ടിൽ ഒതുങ്ങി കൂടിയ ഈ കൊച്ചു അത്ര ഉപദ്രവക്കാരി അല്ലെന്ന് …..ഇതൊരു പാവം വാഴപൂ മാത്രം ആണെന്…..”

 

” എന്നാലും പെണ്ണേ നീ എന്നെ ഒരുപാട് തീ തീറ്റിച്ചു …ഹഹ.. “

 

“ഹീ…..” 

 

” അല്ല നീ  സുധാമ്മയെ വിളിച്ചു പറഞ്ഞോ…?”

 

” ഇല്ല ന്റെ ഫോൺ ബസിൽ ആർന്നു വീടെത്താൻ വേണ്ടി ഓടണെന്റെ ടയിൽ അത് മറന്നു ….വീട്ടിൽ ആരേം കാണാതോണ്ട് ഇങ്ങോട്ട് വന്നതാ പിന്നെ ഇവിടെ എത്തിയപ്പോ അല്ലെ വെള്ളം കളി നടകണത് കണ്ടേ …”

 

ഒരു ചമ്മിയ ചിരി ചിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളു…..

 

” ഇപ്രാവശ്യത്തേക്ക് ഞാൻ ക്ഷമിച്ചു ഇനി ന്റെ മോൻ ഈ പരിപാടി ചെയ്താ……”  എന്റെ കോളറിൽ ഇറുക്കി പിടിച്ചു കുറുമ്പോടെ  അവൾ പറഞ്ഞു…..

 

” ഇല്ലേ….. നിർത്തി… ഇന്നത്തോടെ നിർത്തി…..” 

 

” അല്ലാ എന്ത് ധൈര്യത്തിലാ മോൾ എന്റൊപ്പം കേറി കേടനെ” ഒരു പിരികം പൊക്കി കുസൃതിയോടെ തന്നെ അവൻ അവളെ നോക്കി ചോദിച്ചു…..

 

” അയ്യടാ ആരു വന്നു കിടന്നു…. നേരെചൊവേ കരച്ചിലും പിഴിച്ചിലും കഴിഞ്ഞു സോഫയിൽ കെടന്ന എന്നെ പാപ്പം വേണം ഉവാവു വരും അമ്മെന്റെ ഒപ്പം കെകണം എന്നൊക്കെ പറഞ്ഞു ഈ ഇളകുഞ്ഞു അവിടെന്ന് ഇങ്ങോട്ട് എടുത്തോണ്ട് വന്നിട്ട്   ….ഹും…. എന്നിട്ടിപ്പോ കുറ്റം നിക്കോ ….” എന്റെ മൂക്കിൽ പിടിച്ചു വലിച്ചുകൊണ്ടായിരുന്നു ആ മറുപടി…..

Updated: March 5, 2022 — 11:35 pm

15 Comments

  1. മോനെ വായിക്കാൻ late ആയി sorry for that, അടിപൊളി അവതരണം ആയിരുന്നു കേട്ടോ. പിന്നെ ഒരു doubt സത്യയത്തിൽ ആ കുട്ടി accident സംഭവിച്ചോ or രക്ഷപെട്ടോ.

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം??♥️♥️….. പിന്നെ ലാസ്റ്റ് ചോദിച്ചത് ഞാനും ഇപ്പോഴാ ആലോചിച്ചേ ?…. എന്തായാലും happy ending ആണ് എനിക്കും ഇഷ്ട്ടം ??

      1. പിന്നെ ആരെ തിരക്കി ആണ് അവരുട parents അവിട നിൽകുന്ന, വീണ്ടും doubt….

        എന്തായാലും happy ending ആണ് നല്ലത്.

        1. ഇതിന് ഒരു 2nd part കുടി എഴുതാൻ ശ്രെമികുമോ

          1. ഇതിനു ഇനി 2nd പാർട്ട് ഒകെ വേണോ ബ്രോ?

  2. മണവാളൻ

    മോനെ ടീടോട്ടു….
    കഥ എഴുതി പരിചയം ഇല്ലാത്ത നിൻ്റെ മൂന്നാമത്തെ കഥയോ ?? , ആ രണ്ടെണ്ണം എഴുതിയ പരിചയം പോരെ അളിയാ ?.

    എന്തായാലും സംഭവം ജോർ ആയിട്ടുണ്ട് ❤️❤️ ferfect okay ??

    1. അതൊരു കൈയബദ്ധം ??….. ചുമ്മാ ഒരു രസത്തിനു എഴുതുന്നത് അല്ലെ ?

  3. സംഭവം ജോറായിട്ടുണ്ട്… നല്ല അവതരണം.. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??

    1. ?❤️❤️❤️ thanks ❤️?

  4. Chumma ezhuthiyathanelum sambhavam polichu.,???appo ithupolae iniyim kananam

    1. ❤️❤️ ഇനിയും എപ്പോഴെലും കാണാം ❤️❤️??

  5. രസകരമായ ഒരു കഥ… ❤❤❤??????
    ❤❤

    1. ??? thanks❤️❤️

  6. കൊള്ളാലോ. ആദ്യമായാണ് നിൻ്റെ കഥ വായിക്കുന്നത് നന്നായിട്ടുണ്ട്?

    1. ചുമ്മാ ഒരു രസത്തിന് എഴുതിയതാ??❤️❤️

Comments are closed.