വാഴപൂവും ഇളംതെന്നലും [Teetotaller] 132

 

” പാറു “

 

” ന്താ” ദേഷ്യം ആയിരുന്നു ആ വാക്കിൽ

 

” സത്യായിട്ടും ന്നും ഓർമ ഇല്ല ” അതും പറഞ്ഞു ഞാൻ തലകുനിഞ്ഞിരുന്നു

 

” ഒന്നും ഓർമ്മ ഓർമ്മ ഇല്ലെന്നോ ” പെട്ടെന്നവൾ ബെഡിൽ നിന്നും പിടഞ്ഞെഴുനേറ്റ് തിരിഞ്ഞു എന്റെ ഷർട്ടിൽ മുറകെ പിടിച്ചു…..

 

” ഒന്നും ഓർമ്മ ഇല്ലേ എന്നെ കെട്ടി പിടിച്ചു കരഞ്ഞത് ഓർമ്മയില്ലേ …..നഷ്ട്ടപെട്ടതെന്തോ കിട്ടിയ കണക്കെ ന്റെ എന്റെ മുഖം മുഴുവൻ ഉമ്മ വെച്ചത് ഓർമ്മയില്ലേ……ന്നെ ന്നെ ഷ്ട്ടവാ ന്നു പറഞ്ഞും ഓർമ്മ ഇല്ലേ ക…കണ്ണേട്ടാ….”

 അവളുടെ വാക്കുകൾ ഇടയിരുന്നു അത് പറഞ്ഞതും അവൾ പൊട്ടി കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് വീണു……ന്തോ പേടിച്ച പോലെ….. ആ സമയം അവളിൽ ഒരു വിറയൽ ഉണ്ടായിരുന്നു…..

 

അപ്പോഴും ഞാനാ ഷോക്കിൽ ആയിരുന്നു ഞാനപ്പോൾ അവളോട് എല്ലാം പറഞ്ഞുവോ….അറിയാതെ ആണേലും ഞാൻ അവളെ മുറുകെ എന്റെ നെഞ്ചിലേക്ക് അമർത്തി കൈകൾ കൊണ്ട് വലയം തീർത്തു…..

 

” പാറു …. മോളെ …മതി കരയാതെ …നോക്ക് ….” പതിയെ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി….. ആ കണ്ണുകൾ അപ്പോഴും നിറഞ്ഞു തുളുമ്പിയിരുന്നു……

 

” ഇഷ്ട്ടമാണ് ഒരുപാട് എന്നാൽ പറയാൻ കഴിഞ്ഞില്ല ….. കണ്ടനാൾ മുതൽ ശത്രു പക്ഷതായിരുന്നുലോ ….. എന്നാൽ എപ്പോഴെക്കൊയോ ഈ കുറുമ്പിയെ ഇഷ്ട്ടപ്പെട്ടുതുടങ്ങിയിരുന്നു….. നഷ്ടബോധം വന്നപ്പോഴേക്കും നീ എന്റെ കൈയെത്താത്ത ദൂരത്തായി പോയി….. പിന്നെ ഇപ്പൊ ഇത് പിന്നെ ……”

 

“അറിയാം ന്നോട് എല്ലാം പറഞ്ഞിലെ…..പാതി ബോധത്തിൽ ആണെങ്കിലും

ഈ നെഞ്ചില് എല്ലാം ഞാൻ മാത്രം ആയിരുന്നുന്ന് എന്നോട് പറഞ്ഞിലെ…..കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചത്…. നിക്കും പേടിയായിരുന്നു ചെറുപ്പത്തിൽ ഞാൻ കാരണം വീടിനുള്ളിൽ ഒതുങ്ങിയ പോയ ഈ ചെക്കനോട് വന്നു കൂട്ടുകൂടാൻ….ഒരു വാക്ക് മിണ്ടാൻ ഒരുപാട് കൊതിച്ചിരുന്നു ….എന്നാ ഞാനടുത്തു വരുമ്പോ ഈ കണ്ണിൽ കണ്ട ഇത്തിരി പേടി അത് അത് ന്റെ നെഞ്ചു കൊത്തിപറിക്കാണ പോലെയാ….. ഭയം ആയിരുന്നു ഞാൻ ചെയ്ത ന്റെ കുഞ്ഞു കുഞ്ഞു വികൃതികൾ ഈ നെഞ്ചിൽ ഒരുപാട്‌മുറിവുണ്ടാക്കിയോ എന്നു…. എന്നോട് വെറുപ്പ് കാണ്ണിക്കോ എന്ന്   .”  ആ കരിനീല കണ്ണുകളിൽ നിന്നും കണ്ണു നീര് ധാരയായി ഒഴുക്കികൊണ്ടിരുന്നു…..

Updated: March 5, 2022 — 11:35 pm

15 Comments

  1. മോനെ വായിക്കാൻ late ആയി sorry for that, അടിപൊളി അവതരണം ആയിരുന്നു കേട്ടോ. പിന്നെ ഒരു doubt സത്യയത്തിൽ ആ കുട്ടി accident സംഭവിച്ചോ or രക്ഷപെട്ടോ.

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം??♥️♥️….. പിന്നെ ലാസ്റ്റ് ചോദിച്ചത് ഞാനും ഇപ്പോഴാ ആലോചിച്ചേ ?…. എന്തായാലും happy ending ആണ് എനിക്കും ഇഷ്ട്ടം ??

      1. പിന്നെ ആരെ തിരക്കി ആണ് അവരുട parents അവിട നിൽകുന്ന, വീണ്ടും doubt….

        എന്തായാലും happy ending ആണ് നല്ലത്.

        1. ഇതിന് ഒരു 2nd part കുടി എഴുതാൻ ശ്രെമികുമോ

          1. ഇതിനു ഇനി 2nd പാർട്ട് ഒകെ വേണോ ബ്രോ?

  2. മണവാളൻ

    മോനെ ടീടോട്ടു….
    കഥ എഴുതി പരിചയം ഇല്ലാത്ത നിൻ്റെ മൂന്നാമത്തെ കഥയോ ?? , ആ രണ്ടെണ്ണം എഴുതിയ പരിചയം പോരെ അളിയാ ?.

    എന്തായാലും സംഭവം ജോർ ആയിട്ടുണ്ട് ❤️❤️ ferfect okay ??

    1. അതൊരു കൈയബദ്ധം ??….. ചുമ്മാ ഒരു രസത്തിനു എഴുതുന്നത് അല്ലെ ?

  3. സംഭവം ജോറായിട്ടുണ്ട്… നല്ല അവതരണം.. വായിച്ചു തീർന്നത് അറിഞ്ഞില്ല.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ??

    1. ?❤️❤️❤️ thanks ❤️?

  4. Chumma ezhuthiyathanelum sambhavam polichu.,???appo ithupolae iniyim kananam

    1. ❤️❤️ ഇനിയും എപ്പോഴെലും കാണാം ❤️❤️??

  5. രസകരമായ ഒരു കഥ… ❤❤❤??????
    ❤❤

    1. ??? thanks❤️❤️

  6. കൊള്ളാലോ. ആദ്യമായാണ് നിൻ്റെ കഥ വായിക്കുന്നത് നന്നായിട്ടുണ്ട്?

    1. ചുമ്മാ ഒരു രസത്തിന് എഴുതിയതാ??❤️❤️

Comments are closed.