വാടാമുല്ലപ്പൂക്കൾ [രുദ്ര] 166

ഡിഗ്രി കഴിഞ്ഞ് മുംബയിൽ ഒരു നല്ല ജോലി കിട്ടിയപ്പോൾ അങ്ങോട്ടേക്ക് ചേക്കേറാൻ തീരുമാനിച്ചു… അച്ഛൻ മരിച്ചശേഷം ഇരുട്ടുമുറിയിൽ ചങ്ങലയും കൂട്ടപിടിച്ച ഒതുങ്ങി കൂടിയ അമ്മയെയും പതിനെട്ടുകാരി അനുജത്തിയേം അയലത്തെ ചേച്ചിയുടെ സംരക്ഷണത്തിൽ സുരഷിതരായിരിക്കും എന്ന വിശ്വാസം ആയിരുന്നു കൂട്ട്..

ഞാൻ പോകുന്നതിന്റെ തലേന്നും അവളെ അമ്പലത്തിൽവച്ചുകണ്ടു… എന്റെ പേരിൽ പുഷ്പാഞ്ജലി നടത്തി പ്രസാദം വാങ്ങുന്നു… അന്നും എന്റെ കൈയിൽ നിന്നും ശകാരം വാങ്ങുമ്പോൾ അവൾ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു..
പോകുന്ന ദിവസവും കാറിന്റെ സൈഡ് മിററിൽ ഞാൻ കണ്ടു ഞാൻ പോകുന്നതും നോക്കി നിക്കുന്ന ഒരു ധാവണിക്കാരിയെ…

വർഷങ്ങൾ വീണ്ടും ശരം കണക്കെ പാഞ്ഞു… എല്ലാ ജോലിയിൽ അറിയാവുന്നത് കൊണ്ട് പെട്ടന്ന് പ്രൊമോഷൻ ആയി… നാട്ടിൽ വീട് വച്ചു.. അനുജത്തിയെ കെട്ടിച്ചയച്ചു… പഴയ പതിനാലുകാരൻ അപ്പോൾ ഇരുപത്തൊന്പത് വയസായി…. ആറുമാസം കൂടുമ്പോൾ നാട്ടിൽ പോകുമായിരുന്നു… അമ്മയെ നോക്കാൻ ഒരു ഹോം നഴ്സിനെ വച്ചു… ഇതിന്റെ ഇടയ്ക്കെല്ലാം എല്ലാ മകരം ഒന്നിനും അറിയാത്ത ഒരു നമ്പറിൽ നിന്നും കാൾ വരുമായിരുന്നു…. മുംബൈയ് നഗരത്തിലെ തിരക്കിൽ അത് ഡേറ്റ് എന്നാണ് എന്ന് പോലും എനിക്കറിഞ്ഞുടരുന്നു… എന്നാൽ ഇന്ന് അതേല്ലാം ഞാൻ ഓർക്കുന്നു… ഈ വൈകിയ നിമിഷത്തിൽ…

കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയത് സന്തോഷത്തോടെ ആയിരുന്നു.. എന്റെ ശത്രുവിന്റെ മരണം കൂടാൻ… തൊണ്ടയിൽ ക്യാൻസർ ബാധിച്ചു വെള്ളം പോലും ഇറക്കാൻ ആകാതെ അയാൾ മരണത്തിന് കീഴടിങ്ങിയപ്പോൾ ഞാൻ അറിയാതെ ചിരിച്ചു… പക്ഷെ അവളുടെ നോട്ടം എന്നെ വേദനിപ്പിച്ചിരുന്നു… ആ വലിയ വീട്ടിൽ ഒറ്റയ്ക്കായി പോയവളുടെ വിലാപം… ഈ പ്രായത്തിലും ഇവൾ കല്യാണം കഴിക്കാത്തത് എന്തെന്ന് ഞാൻ ചിന്തിച്ചു… അതെ എന്നെ ബാധിക്കുന്ന കാര്യം അല്ലല്ലോന്ന് ആയിരുന്നു മനസ് തന്ന ഉത്തരം…

21 Comments

  1. Rudrede mattu storikal evde kittum pls tell me anybody….?

  2. Aadyattaanu vayikkunnath orupadu eshttapettu…. jeevitham ✌

  3. മേനോൻ കുട്ടി

    രുദ്ര ❤

    രുദ്രയുടെ kathakal തിരഞ്ഞുപിടിച്ചു വായിച്ചിരുന്നപ്പോൾ പണ്ടെങ്ങോ വായിച്ചതാണ്… വീണ്ടും കണ്ടപ്പോൾ ആ കാലം ഓർമ വന്നു… ഹൃദയം കൊണ്ട് എഴുതുക എന്നൊക്കെ പറയാവുന്ന ഐറ്റം ആണ് രുദ്രയുടെ ഓരോ സൃഷ്‌ടിയും… മുല്ലപ്പൂക്കൾ അതിൽ ഒന്ന് മാത്രം!

    സസ്നേഹം ?

  4. അമലിനെയും ഇന്ദുട്ടിയെയും മറക്കാൻ പറ്റില്ല.അനുരാഗപുഷ്പങ്ങൾ എന്റെ favourite story ആണു.

    1. ??????

  5. enthe bro vayich kann,niranju? poli onnum parayan illa??????

    1. Thanks. ?

  6. Avideyum vayichathan valare ishtappetta kadhayan. Mattulla kadhakalum ivide idamo. ❤❤❤

    1. ഇടാമല്ലോ…. ?

  7. Super…. ???

    1. സുദർശനൻ

      നന്നായിട്ടുണ്ട്. വീണ്ടും എഴുതണം.

  8. ജോൺ ഹോനായി

    ❤️?

  9. നന്നായിട്ടുണ്ട് ❤️

  10. കാർത്തിവീരാർജ്ജുനൻ

    ❤️

  11. നിധീഷ്

    ♥♥♥♥

  12. അനുരാഗപുഷ്പങ്ങൾ, ഇളം തെന്നൽ പോലെ, വാടാമുല്ലപ്പൂക്കൾ ഈ മൂന്ന് കഥയും വായിച്ചിട്ടുണ്ട്. ഒരുപാടിഷ്ടപ്പെട്ട വരികൾ.കണ്ണീരോടെയല്ലാതെ ഈ കഥകൾ വായിച്ചു തീർക്കാനായിട്ടില്ല. കുഞ്ഞു കഥകളാണെങ്കിലും അതിതീവ്രമായ പരിശുദ്ധമായ പ്രണയങ്ങൾ ഇതിൽ കാണാൻ സാധിച്ചിട്ടുണ്ട്.
    ഒരുപാടിഷ്ടമാണ് എന്ന് പറയുന്നതിനേക്കാൾ വായിച്ചിട്ട് കുറെ കാലമായിട്ടും ഇപ്പോഴും മാനസ്സിലുണ്ട് ഈ കഥകൾ.
    ഇനിയു കഥകൾ പ്രതീക്ഷിക്കുന്നു.

    1. താങ്ക്സ് ????

  13. ? orikkal vaayichu orupadu ishtapeta katha

    1. ???

  14. വിരഹ കാമുകൻ???

    First❤

    1. ?

Comments are closed.