വസന്തം പോയതറിയാതെ -11 [ദാസൻ] 620

” മോള് അവരുടെ ഒപ്പം വന്നാൽ മതി ”

” എനിക്ക് ഇപ്പോൾ വെക്കേഷൻ ആണ്. എനിക്ക് കുറച്ചുദിവസം അച്ഛന്റെ ഒപ്പം ഒറ്റയ്ക്ക് നിൽക്കണം. എന്തുപറഞ്ഞാലും ശരി അച്ഛൻ തിരിച്ചുവന്ന് എന്നെ കൂട്ടിക്കൊണ്ടു പോകണം. അല്ലായെങ്കിൽ ഞാൻ ഇവിടെ നിന്നും ബസ്സിനു വരും. ”

” ശരി എങ്കിൽ മോള് വേഗം റെഡിയാക്. ഞാനൊരു അരമണിക്കൂർനുള്ളിൽ അവിടെ എത്തും. ”

വല്യമ്മയോട് വിവരം പറഞ്ഞപ്പോൾ

” അവൻ അവിടെ കുറെ കാര്യങ്ങൾ ഉണ്ടാവും. അങ്ങോട്ടുമിങ്ങോട്ടുള്ള ഓട്ടത്തിനിടയിൽ മോളെ ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല ”

” അതൊന്നും എനിക്ക് പ്രശ്നമല്ല. ഞാൻ അച്ഛന്റെ ഒപ്പം പോവുകയാണ്. ”

അച്ഛമ്മയും പോകണ്ട എന്ന് ഒരുപാട് നിർബന്ധിച്ചു.

” എനിക്ക് അച്ഛന്റെ ഒപ്പം കുറച്ചു ദിവസം നിൽക്കണം. ഞങ്ങൾ തമ്മിലുള്ള വഴക്കൊക്കെ മാറ്റി, എനിക്കെന്റെ അച്ഛന്റെ മോൾ ആകണം ”

പിന്നീട് ആരും എതിർത്തു പറഞ്ഞില്ല. ഞാൻ പെട്ടെന്ന് റെഡിയായി അച്ഛനെയും കാത്തിരുന്നു. ഒരു മണിക്കൂറിനുള്ളിൽ അച്ഛൻ തിരിച്ചെത്തി. ബാഗ് ഒക്കെ വണ്ടിയിൽ കയറ്റി വെച്ചു. പോകുന്ന വഴി തയ്യൽ കടയിൽ കയറി ബ്ലൗസുകൾ തയ്ച്ചു കഴിഞ്ഞാൽ വീട്ടിലെത്തിക്കാൻ പറഞ്ഞു. അവർ അടുത്ത ദിവസം തന്നെ വീട്ടിലേക്ക് എത്തിച്ചേക്കാം എന്നും പറഞ്ഞു. അമ്മമ്മയുടെയും അമ്മയുടെയും എന്റെയും ഡ്രസ്സുകൾ ബാഗിൽ കരുതിയിരുന്നു . പോകുന്ന വഴി ഞങ്ങൾക്കുള്ള ഭക്ഷണം പാർസൽ വാങ്ങിയാണ് പോയത്. എന്നാലും അവിടെ ചെന്നപ്പോൾ മുരുകൻ അങ്കിൾ ഞങ്ങൾക്കുള്ള ഭക്ഷണം കരുതിയിരുന്നു. അന്ന് വൈകിട്ട് രണ്ട് അങ്കിളുമാരെയും വിളിച്ച് അച്ഛൻ എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു. മിക്കവാറും ദിവസങ്ങളിലും ആ സ്ത്രീ അച്ഛനെ ഫോണിൽ വിളിച്ചു സംസാരിക്കുന്നത് കേൾക്കാമായിരുന്നു. ഇതൊക്കെ കാണുമ്പോൾ എനിക്ക് ദേഷ്യം കയറും എങ്കിലും ഒന്നും പറയാറില്ല. ഞാനും മിക്കവാറും അമ്മയെ വിളിച്ച് സംസാരിക്കും. അമ്മയ്ക്ക് എന്നെ കാണണമെന്നുണ്ട് പക്ഷേ, അച്ഛനെ ഓർത്തു അത് ഒഴിവാക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

” അമ്മ വിഷമിക്കണ്ട. കുറച്ചുദിവസം കഴിയുമ്പോൾ നമുക്ക് കാണാം. ഞാൻ അമ്മയെ വന്ന് കൂട്ടിക്കൊണ്ടു വരാം ”

അങ്ങനെ ദിവസങ്ങൾ വേഗതയില്ലാതെ കടന്നുപോയി. ഇന്ന് പൂരാടമാണ് അതിരാവിലെ തന്നെ എല്ലാവരും എത്തി. പിന്നീട് ഇവിടെ തകൃതിയായ പൂരം തന്നെയായിരുന്നു. പാചകത്തിനുള്ള പച്ചക്കറികൾ ഒക്കെ തോട്ടത്തിൽ നിന്നും എടുത്തു. പാചകത്തിൽ സഹായിക്കാൻ ഇവിടുത്തെ തോട്ടത്തിലെ പണിക്കാരി പെണ്ണുങ്ങളും കൂടി.അപ്പൂപ്പൻ എവിടെ വന്നിട്ട് ഒരുപാട് നാളുകളായി അതുകൊണ്ട് സ്ഥലങ്ങളൊക്കെ കാണണമെന്ന് അപ്പൂപ്പന് ഒരുആഗ്രഹം. അപ്പോൾ എല്ലാവർക്കും സ്ഥലം കാണണം. അങ്ങനെ രണ്ടു ട്രാക്ടറുകളിലായി ഞങ്ങൾ യാത്രയായി. ഞാനും അച്ചുവും അച്ഛമ്മയും അപ്പുപ്പനും ഒരു വണ്ടിയിലാണ് കയറിയത്. അപ്പൂപ്പന് ഓരോ സ്ഥലം കാണുമ്പോഴും ആശ്ചര്യം

” ഞാൻ അവനെ സ്ഥലം ഏൽപ്പിക്കുമ്പോൾ വെറും 5 ഏക്കർ ആണ് ഉണ്ടായിരുന്നത്. ഇതിപ്പോൾ എന്താണ് ഈ കാണുന്നത് ലോകം മുഴുവൻ അവന്റെ തോട്ടം. അവൻ ഒരുപാട് ബുദ്ധിമുട്ടി, ആ ത്യാഗത്തിന്റെ ഫലമാണ് ഇതൊക്കെ.നമ്മൾ അവനെ വെറും പാഴ്ജന്മമായി ആണ് കണ്ടിരുന്നത്. നമ്മൾ അവനെ എന്തെല്ലാം പറഞ്ഞു പഴിച്ചിട്ടുണ്ട്. ആ പെങ്കൊച്ചിന്റെ കാര്യത്തിലാണെങ്കിലും എന്തുമാത്രം നമ്മൾ കുറ്റപ്പെടുത്തി, എല്ലാ കുറ്റങ്ങളും ഏറ്റിട്ടേയുള്ളു മറുത്ത് ഒരുവാക്ക് പറഞ്ഞിട്ടില്ല. വേണു അന്ന് തോട്ടത്തെക്കുറിച്ച് വർണ്ണച്ചെങ്കിലും ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. വിളവെടുപ്പ് ഒക്കെ ഒരു വിധം ഒതുങ്ങിയെങ്കിലും പിന്നെയും ഇടവിളയുടെ മുന്നൊരുക്കത്തിലാണ്. എല്ലാം കണ്ടുകഴിഞ്ഞ് ഡയറി ഫാമിന്‍റെ അടുത്ത് എത്തിയപ്പോൾ എല്ലാവർക്കും അവിടെ നിന്നും ഇറങ്ങി ഫാം ഹൗസിലേക്ക് നടന്നു പോയാൽ മതി. ഗോശാല ഒക്കെ കണ്ടു മടങ്ങി (ഫാം ഹൗസ്) വീട് എത്തിയപ്പോൾ ആകെ അവശരായി.എല്ലാവരും കട്ടൻ കാപ്പിയും കുടിച്ച് മുറ്റത്ത് വട്ടം കൂടിയിരുന്നു. അപ്പോഴേക്കും അച്ഛന് ആ സ്ത്രീ വിളിച്ചു. അച്ഛൻ എഴുന്നേറ്റു പോയപ്പോൾ ഞാനും ഫോണുമായി എഴുന്നേറ്റു. അമ്മയെ വിളിച്ചു

” നാളെ എങ്ങും പോകരുത്, ഞാൻ വരുന്നുണ്ട് ”

” ഒരു ഓണം സെലിബ്രേഷൻ ഉണ്ട്, അതുകഴിഞ്ഞ് ഉച്ചയ്ക്ക് ഫ്രീ ആകാം. ”

” പിന്നെ ഓണത്തിന് വല്ല പരിപാടിയും ഏറ്റിട്ടുണ്ടോ? അങ്ങനെ വല്ലതും ഏറ്റിട്ടുണ്ടെങ്കിൽ എന്റെ സ്വഭാവം മാറും ”

” ഞാനും അമ്മയും ഓണത്തിന്റെ അന്ന് കൊച്ചിയിലേക്ക് പോകും “

Updated: September 13, 2022 — 9:55 pm

52 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

  2. Dasan bro next part ennu annu?
    Katta waiting for next part bro!!

  3. Dasan bro next part ennu varum
    Full waiting Annu

  4. അച്ഛന്റേയും,മകളുടേയും റീയൂണിയനുവേണ്ടി കാത്തിരിക്കുന്നു

  5. ♥️♥️♥️

    1. ❤️❤️❤️

  6. Ꮆяɘץ`?§₱гє?

    ദാസേട്ടോ
    നന്നായിട്ടുണ്ട്….
    അടുത്ത ഭാഗം എന്ന് കിട്ടും.
    ,??☺️?

    1. ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    മുഴുവനും വായിച്ചു. എന്തുകൊണ്ട് ഞൻ ഇത്രേം late ആയി ഈ കഥ വായിക്കാൻ
    , തെറ്റിദ്ധാരണകൾ എല്ലാം എന്നു മാറും, എട്ടത്തിയമ്മക്ക് വിനുവിനോട് പറഞ്ഞൂടെ എല്ലാം അവരു കാരണം ആണ് മോള് തെറ്റിദ്ധരിച്ചത് എന്നു ????. ഗൗരിമാർ പാവം അല്ലേ എന്നാലും ന്യയിക്കരിക്കൻ പറ്റുന്നത് അല്ല അവരു vinuvinod ചെയ്തതു എന്ന്നലും അവരെ ഒന്നിപ്പിക് plse………..

    അവസാനം എന്താണ് പുതിയ വല്ല edakoodam വല്ലോം ആണോ ഫോണിൽ, നിങൾ മനുഷ്യനെ പേടിപ്പിക്കലെ ഇങ്ങനേ

    1. നിതീഷേട്ടാ പേടിക്കാതെ എല്ലാത്തിനും പോംവഴിയുണ്ട് ❤️❤️❤️

      1. ? നിതീഷേട്ടൻ ?

        ???

        Bro enthaa authors listil kanathe ?

  8. എല്ലാ തവണത്തെ പോലെയും ഈ പാർട്ടും കലക്കി ബ്രോ
    അടുത്ത ഭാഗം അധികം late ആക്കാതെ ഇടനെ സഹോ waiting annu

    1. നന്ദി ❤️?

  9. വായനക്കാരൻ

    Valare nannayittund bro

    1. Thanks ❤️❤️❤️

  10. കാത്തിരിപ്പ് വെറുതെയായില്ല…

    എല്ലാത്തവണത്തെയുംപോലെ ഇത്തവണയും അതിമനോഹരം എന്നുതന്നെ പറയാം ❤️❤️❤️

    1. നന്ദി സഹോ. ❤️❤️❤️

    2. Adutha part othiri late akkalle

  11. കാത്തിരുന്നു കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഏറ്റവും നല്ല കഥയാണ് ഇത്.എല്ലാം പ്രശ്നങ്ങളും സ്വന്തം തോളിൽ ഏറ്റുവാങ്ങുന്ന ഒരാൾ ജീവിതത്തിന്റെ പകുതിയോളം നീറി നീറി ജീവിക്കേണ്ടി വരിക… നമ്മുടെ സമൂഹത്തിൽ ഇതുപോലെ പലരും ഉണ്ട്…. ഇത്രയും ഫീൽ ഉള്ള കഥ വേറെ വായിച്ചിട്ടില്ല.
    അടുത്ത അതികം വൈകാതെ പോസ്റ്റ്‌ ചെയ്യണേ……..

    1. കാത്തിരിപ്പ് അധികം നീളില്ല സഹോ. ❤️❤️❤️❤️

  12. കഥാനായകൻ

    അടിപൊളി ♥️

    1. ❤️❤️❤️

  13. ത്രിലോക്

    കൊള്ളാം ബ്രോ… ❤️❤️❤️??

    1. നന്ദി ❤️❤️❤️❤️❤️

  14. ജിമ്പ്രൂട്ടൻ

    ഈ കഥയ്ക്കു വേണ്ടി കുറച്ചു നാളുകളായി കാത്തിരിക്കുക ആയിരുന്നു.. വളരെ നല്ലൊരു കഥ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുന്നു…. എന്നാൽ കഴിഞ്ഞ 10 ഭാഗങ്ങൾ തന്ന ആ അനുഭവം ഈ ഭാഗത്തു കൊറെച്ചു നഷ്ടപ്പെട്ടതായി തോന്നി… എന്നാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. ക്ഷമിക്കണം, കുറച്ചു താമസിച്ചു. ഇനി പെട്ടെന്ന് നോക്കട്ടെ ❤️

  15. ജീവിതത്തെ തൊട്ട് ഉണർത്തിയ ചില നോവുകളും സന്തോഷങ്ങളും ഇടകലർത്തിയ ഏടുകൾ നിറഞ്ഞ കഥ. അദ്ധ്യായം ഒന്നു മുതൽ അവസാന ഭാഗം വരെ ഇന്നു കൊണ്ടാണ് വായിച്ചു തീർത്തത്. അടുത്ത പറഞ്ഞെ കാത്തിരിക്കുന്നു ദാസൻ ബ്രോ. ?

    1. അഭിപ്രായത്തിന് നന്ദി സഹോ. ❤️

  16. നന്നായിട്ടുണ്ട് ബ്രോ, താരയുടെ രംഗപ്രവേശനം കുറച്ചു സിനിമാറ്റിക് ട്വിസ്റ്റ് പോലെ തോന്നി. എങ്കിലും അധികം വലിച്ചു നീട്ടാതെ തീർക്കാൻ ശ്രമിക്കുക… എന്നാൽപ്പിന്നെ ഗുഡ് ലക്ക് ????❣️❣️❣️❣️

    1. ദാസട്ടെ എന്താ പറയുക വായിക്കുമ്പോൾ അത്ര ഏറെ ഒരു അട്ടച്ച്മെന്റ്റ് തോനുന്നു കാത്തിരിക്കുന്നു അടുത്ത പാർട്ട്‌ ❣️❣️❣️❣️❣️

      1. അതെ സത്യം….

        1. നന്ദി ❤️

          1. ❣️❣️

    2. അഭിപ്രായത്തിന് നന്ദി ❤️

  17. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️?

  18. Orupadu ishtamayi

    1. നന്ദി ?

  19. Super, ?, ?, ? ? അടുത്ത ബാഗത്തിന് ഇനിയും ഒരുപാട് കാത്ത് നിൽക്കണല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു വിഷമം

    1. നന്ദി. അധികം കാത്തിരിക്കേണ്ടി വരില്ലായെന്ന് വിശ്വസിക്കാം.

      1. ???❤️❤️❤️???

  20. Super story oru feel undayirunnnu ❤️❤️❤️❤️❤️
    Waiting for next part and happy Onam ?️?️?️

    1. നന്ദി ❤️?

  21. Kollam nalla feel anu
    Adutha partilenkilum achanem ammayem makalem orumipichekene

    1. നന്ദി. നോക്കാം സഹോ. ❤️❤️

  22. Good keep going ?.
    Kurach post thannalum nalla feel good story thanne kitti.

    Waiting for next part

    Much love ❣️ ദാസൻ Bro

    Mecc ?

    1. Thanks ❤️❤️

  23. കൺമുന്നിൽ കാണുന്ന പോലെയുള്ള അനുഭവം.അവതരണം കിടിലൻ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Athe nalla ezhuth last suspense um

    2. വളരെ നന്ദി ❤️❤️❤️

      1. ❤❤❤❤❤❤

Comments are closed.