വസന്തം പോയതറിയാതെ -11 [ദാസൻ] 620

Views : 116484

അതുപോലെ ഞാൻ എത്ര നല്ല രീതിയിൽ പെരുമാറിയാലും മോളുടെ അച്ഛന് പേടി ഉണ്ടാവും, അതിൽ എനിക്ക് വിഷമം ഇല്ല. ഞാൻ അത്ര കണ്ടു ദ്രോഹിച്ചിട്ടുണ്ട് ”

” അമ്മ വിഷമിക്കേണ്ട, അച്ഛൻ ഇവിടെ വരട്ടെ ”

അമ്മക്ക് നല്ല വിഷമം ആയിട്ടുണ്ടെന്ന് പ്രവർത്തിയിൽ നിന്നും മനസ്സിലായി. കണ്ണുകൾ തുടച്ചാണ് വണ്ടിയിൽ കയറി പോയത്. പിന്നീടുള്ള ദിവസങ്ങൾ അതിവേഗമാണ് കടന്നുപോയത്. അച്ഛൻ നാട്ടിലേക്ക് വരുന്ന വിവരം വല്യച്ഛനെ വിളിച്ചു അറിയിച്ചു. അങ്ങനെ അച്ഛൻ വരുന്ന ദിവസം എത്തി, ഇനി ഒരാഴ്ചയേ ഉള്ളൂ ഓണത്തിന്. അച്ഛനെ എയർപോർട്ടിൽ നിന്നും കൊണ്ടുവരുവാൻ അമ്മയെ ഞാൻ നിർബന്ധപൂർവ്വം കൂട്ടി. അച്ചുവിന് ക്ലാസ് ഉള്ളതുകൊണ്ട് ഒഴിവായി. ഞാനും അമ്മയും വല്യച്ഛനും കൂടി അച്ഛനെ കൂട്ടുവാൻ എയർപോർട്ടിലേക്ക് പോയി. ഫ്ലൈറ്റ് വരുവാൻ അരമണിക്കൂർ താമസം ഉണ്ട്, വല്യച്ഛൻ ഞങ്ങളെ ഹോട്ടലിൽ കയറ്റി എന്താണ് കഴിക്കാൻ വേണ്ടത് എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു

” എനിക്ക് അച്ഛൻ വന്നിട്ട് ഒരുമിച്ച് കഴിച്ചാൽ മതി ”

അമ്മ പറഞ്ഞു

” എനിക്കൊന്നും വേണ്ട ഏട്ടാ ”

വല്യച്ഛൻ ചായ മാത്രം കുടിച്ച് ഇറങ്ങി എയർപോർട്ടിന് അകത്തേക്ക് കയറി. അപ്പോഴേക്കും ഫ്ലൈറ്റ് ലാൻഡ് ചെയ്തു ചെക്കിംഗ് തുടങ്ങിയെന്ന് മനസ്സിലായി. അരമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ അതാ അച്ഛൻ വരുന്നു, കൂടെ അമ്മയുടെ പ്രായം തോന്നിക്കുന്ന സുന്ദരിയായ പെണ്ണും. രണ്ടുപേരും ലഗേജ് ട്രോളി ഉന്തിക്കൊണ്ടാണ് വരുന്നതെങ്കിലും ആ സ്ത്രീ ചിരിച്ചു കുഴഞ്ഞാണ് വരുന്നത്. അച്ഛൻ കുറേക്കൂടി ഗ്ലാമർ ആയിരിക്കുന്നു, താടി അതേപോലെതന്നെയുണ്ട്. ആ സ്ത്രീയുടെ ചിരിച്ചു കുഴഞ്ഞുള്ള വരവ് കണ്ടു എനിക്ക് ദേഷ്യം ആയി. ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ മുഖം മ്ലാനമായിരുക്കുന്നു. ആരാണ് ആ സ്ത്രീ? വല്യച്ഛന്റെ മുഖത്ത് നോക്കിയിട്ടും അവരെ അറിയില്ല എന്ന ഭാവമാണ്. അച്ഛൻ ഞങ്ങളെ കണ്ടപ്പോൾ പെട്ടെന്ന് ചിരി നിർത്തി. ഞങ്ങളെ ചൂണ്ടി ആ സ്ത്രീയോട് എന്തോ പറയുന്നുണ്ട്, അവർ ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അച്ഛനും അവരും പുറത്തേക്ക് വന്നു, വല്യച്ഛനെ കെട്ടിപ്പിടിച്ചു. എന്നെയും അമ്മയെയും കണ്ട ഭാവം നടിച്ചില്ല. അത് കണ്ടപ്പോൾ എനിക്ക് കൂടുതൽ വിഷമം ആയി. ആ സ്ത്രീ ട്രോളിയും തള്ളി മറ്റൊരു വഴി പോയി. അച്ഛൻ ട്രോളി വല്യച്ഛനെ ഏൽപ്പിച്ചു എന്തോ പറഞ്ഞു ആ സ്ത്രീ പോയ വഴിയേ പോയി. വല്യച്ഛൻ ട്രോളി തള്ളി വണ്ടി കൊണ്ടുവന്ന പാർക്ക് ചെയ്യാവുന്ന സ്ഥലത്ത് നിർത്തിയിട്ട് വണ്ടിയെടുത്തു കൊണ്ടുവരാമെന്ന് പറഞ്ഞ് പോയി. ഞങ്ങൾ രണ്ടുപേരും അച്ഛൻ പോയ ഭാഗത്തേക്ക് നോക്കുമ്പോൾ ആ സ്ത്രീയുടെ ലഗേജുകൾ ടാക്സിയിൽ കയറ്റാൻ സഹായിക്കുന്നു.വണ്ടിയിൽ കയറുന്നതിനു മുമ്പ് അവർ പരസ്പരം കെട്ടിപ്പിടിക്കുന്നു. കയറിയതിനു ശേഷവും തല വെളിയിലേക്ക് എന്തോ പറയുന്നുണ്ട് അതിന്, അച്ഛൻ കാര്യമായി ചിരിക്കുന്നുമുണ്ട്. ഇതൊക്കെ കണ്ടിട്ട് എന്റെ പെരുവിരൽ മുതൽ തരിച്ചു കയറുകയാണ്. എന്ത് ചെയ്യാം, അച്ഛനോട് ഇപ്പോഴും ഇണങ്ങിയിട്ടില്ല. വല്യച്ഛൻ കാറുമായി വന്നു, ഞങ്ങൾക്ക് ഇവിടെ വലിയ റോളില്ലാത്തതുകൊണ്ട് ഞാനും അമ്മയും വണ്ടികൾ കയറി ഇരുന്നു. അപ്പോഴേക്കും അച്ഛൻ വണ്ടിയുടെ അടുത്തേക്ക് എത്തി, അച്ഛനും വല്യച്ഛനും കൂടി ഇന്നോവയുടെ ബാക്ക് സീറ്റ് മടക്കി അതിൽ ലഗേജുകൾ കയറ്റി. ഞങ്ങളോട് ഒന്ന് സംസാരിക്കാൻ പോലും കൂട്ടാക്കാതെ അച്ഛൻ വണ്ടിയുടെ ഫ്രന്റ് സീറ്റിൽ കയറി ഇരുന്നു. വണ്ടി മുൻപോട്ടു പോയി കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വല്യച്ഛനോട്

” അത് എന്റെ കൂട്ടുകാരന്റെ കമ്പനിയിലെ സെക്രട്ടറിയാണ് പേര് താര. ആ കമ്പനിയുടെ ക്ഷണപ്രകാരം ആണല്ലോ ഞാൻ അവിടേക്ക് പോയത് അതുകൊണ്ട്, എന്റെ ഓരോ ദിവസത്തെ പരിപാടിയും ചാർട്ട് ചെയ്തത് താരയാണ്. ഭർത്താവാണ് ആ കമ്പനിയിൽ വർക്ക് ചെയ്തിരുന്നത് അവിടെവച്ച് ഒരു ആക്സിഡന്റിൽ കൊല്ലപ്പെട്ടു. അവരുടെ ഒരു പ്രേമ വിവാഹമായിരുന്നു അതുകൊണ്ടുതന്നെ രണ്ടു വീട്ടുകാരും ഇവരോട് സഹകരിക്കുന്നില്ല. അതുകൊണ്ട് കമ്പനി നീട്ടിയ ഓഫറിൽ ദുബായിലേക്ക് പറന്നു. പത്തു വയസ്സുള്ള മോനുണ്ട്, അതിനെ ഇവിടെ ബോർഡിങ്ങിൽ ആക്കിയിട്ടാണ് ജോലിക്ക് പോയത്.താരക്ക് ലീവ് സാങ്ഷൻ ആയിട്ട് ഒരുമാസത്തോളമായി പക്ഷേ, എന്റെ പ്രോഗ്രാമുകൾ ചാറ്റ് ചെയ്യുന്നതിന് വേണ്ടി കമ്പനി നിർബന്ധിച്ച് പിന്നെയും നിർത്തി. അങ്ങനെ ഞങ്ങൾ ഒപ്പം ഇങ്ങോട്ട് പോന്നു. ”

” നീ പുറകിൽ ഇരിക്കുന്ന ആൾക്കാരെ കണ്ടില്ലേ? ”

അച്ഛൻ പുറകിലേക്ക് തലതിരിച്ച്

” പിന്നെ, ഞാൻ കാണാതിരിക്കുമോ? എന്താണ് മാഡം സുഖം തന്നെയല്ലേ ”

അമ്മയോട് ആണ് അച്ഛന്റെ ചോദ്യം. അമ്മ ഒരു നിറംമങ്ങിയ പുഞ്ചിരി വരുത്തി. എന്റെ ചിന്ത മുഴുവൻ അച്ഛനെപ്പറ്റിയും ആ സ്ത്രീയെ പറ്റിയും ആയിരുന്നു, അതുകൊണ്ടുതന്നെ അച്ഛന്റെ ചോദ്യം ഞാൻ ശ്രദ്ധിച്ചില്ല. അച്ഛൻ എന്നെ ഒന്ന് നോക്കി. എന്നിട്ട് വല്യച്ഛനോട്

” എന്താണ് ചേട്ടാ എന്നോട് വലിയ ശത്രുവിനെ പോലെ കരുതുന്നവരൊക്കെ വണ്ടിയിൽ ഉണ്ടല്ലോ…. വല്ല ദുരുദ്ദേശവും ഉണ്ടോ? ”

അങ്ങനെ ഞാൻ ഇടപെട്ടു

” അങ്ങനെ എന്നെ കുത്തി നോവിക്കണ്ട. എനിക്ക് ചെറിയൊരു തെറ്റ് പറ്റി അതിന് ഞാൻ അച്ഛന്റെ കാലുപിടിച്ച് ക്ഷമ ചോദിക്കുന്നു. എന്നോട് ക്ഷമിക്കണം ”

” എന്റെ മോളോട് എനിക്കൊരു ദേഷ്യവും ഇല്ല. ദേഷ്യവും വൈരാഗ്യവും കാണിച്ചത് മോള് തന്നെയാണ്. ”

ഞാൻ വീണ്ടും പറഞ്ഞു

” ഞാൻ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം, അച്ഛൻ എന്നോട് മിണ്ടാതിരിക്കരുത് “

Recent Stories

The Author

ദാസൻ

52 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

  2. Dasan bro next part ennu annu?
    Katta waiting for next part bro!!

  3. Dasan bro next part ennu varum
    Full waiting Annu

  4. അച്ഛന്റേയും,മകളുടേയും റീയൂണിയനുവേണ്ടി കാത്തിരിക്കുന്നു

  5. ♥️♥️♥️

    1. ❤️❤️❤️

  6. Ꮆяɘץ`𝕆§₱гє𝕐

    ദാസേട്ടോ
    നന്നായിട്ടുണ്ട്….
    അടുത്ത ഭാഗം എന്ന് കിട്ടും.
    ,😍😊☺️😊

    1. ❤️❤️❤️

  7. 🦋 നിതീഷേട്ടൻ 🦋

    മുഴുവനും വായിച്ചു. എന്തുകൊണ്ട് ഞൻ ഇത്രേം late ആയി ഈ കഥ വായിക്കാൻ
    , തെറ്റിദ്ധാരണകൾ എല്ലാം എന്നു മാറും, എട്ടത്തിയമ്മക്ക് വിനുവിനോട് പറഞ്ഞൂടെ എല്ലാം അവരു കാരണം ആണ് മോള് തെറ്റിദ്ധരിച്ചത് എന്നു 😭😭😭😭. ഗൗരിമാർ പാവം അല്ലേ എന്നാലും ന്യയിക്കരിക്കൻ പറ്റുന്നത് അല്ല അവരു vinuvinod ചെയ്തതു എന്ന്നലും അവരെ ഒന്നിപ്പിക് plse………..

    അവസാനം എന്താണ് പുതിയ വല്ല edakoodam വല്ലോം ആണോ ഫോണിൽ, നിങൾ മനുഷ്യനെ പേടിപ്പിക്കലെ ഇങ്ങനേ

    1. നിതീഷേട്ടാ പേടിക്കാതെ എല്ലാത്തിനും പോംവഴിയുണ്ട് ❤️❤️❤️

      1. 🦋 നിതീഷേട്ടൻ 🦋

        💕💕💕

        Bro enthaa authors listil kanathe 🤔

  8. എല്ലാ തവണത്തെ പോലെയും ഈ പാർട്ടും കലക്കി ബ്രോ
    അടുത്ത ഭാഗം അധികം late ആക്കാതെ ഇടനെ സഹോ waiting annu

    1. നന്ദി ❤️🌹

  9. വായനക്കാരൻ

    Valare nannayittund bro

    1. Thanks ❤️❤️❤️

  10. കാത്തിരിപ്പ് വെറുതെയായില്ല…

    എല്ലാത്തവണത്തെയുംപോലെ ഇത്തവണയും അതിമനോഹരം എന്നുതന്നെ പറയാം ❤️❤️❤️

    1. നന്ദി സഹോ. ❤️❤️❤️

    2. Adutha part othiri late akkalle

  11. കാത്തിരുന്നു കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഏറ്റവും നല്ല കഥയാണ് ഇത്.എല്ലാം പ്രശ്നങ്ങളും സ്വന്തം തോളിൽ ഏറ്റുവാങ്ങുന്ന ഒരാൾ ജീവിതത്തിന്റെ പകുതിയോളം നീറി നീറി ജീവിക്കേണ്ടി വരിക… നമ്മുടെ സമൂഹത്തിൽ ഇതുപോലെ പലരും ഉണ്ട്…. ഇത്രയും ഫീൽ ഉള്ള കഥ വേറെ വായിച്ചിട്ടില്ല.
    അടുത്ത അതികം വൈകാതെ പോസ്റ്റ്‌ ചെയ്യണേ……..

    1. കാത്തിരിപ്പ് അധികം നീളില്ല സഹോ. ❤️❤️❤️❤️

  12. കഥാനായകൻ

    അടിപൊളി ♥️

    1. ❤️❤️❤️

  13. ത്രിലോക്

    കൊള്ളാം ബ്രോ… ❤️❤️❤️🤗🤗

    1. നന്ദി ❤️❤️❤️❤️❤️

  14. ജിമ്പ്രൂട്ടൻ

    ഈ കഥയ്ക്കു വേണ്ടി കുറച്ചു നാളുകളായി കാത്തിരിക്കുക ആയിരുന്നു.. വളരെ നല്ലൊരു കഥ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുന്നു…. എന്നാൽ കഴിഞ്ഞ 10 ഭാഗങ്ങൾ തന്ന ആ അനുഭവം ഈ ഭാഗത്തു കൊറെച്ചു നഷ്ടപ്പെട്ടതായി തോന്നി… എന്നാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. ക്ഷമിക്കണം, കുറച്ചു താമസിച്ചു. ഇനി പെട്ടെന്ന് നോക്കട്ടെ ❤️

  15. ജീവിതത്തെ തൊട്ട് ഉണർത്തിയ ചില നോവുകളും സന്തോഷങ്ങളും ഇടകലർത്തിയ ഏടുകൾ നിറഞ്ഞ കഥ. അദ്ധ്യായം ഒന്നു മുതൽ അവസാന ഭാഗം വരെ ഇന്നു കൊണ്ടാണ് വായിച്ചു തീർത്തത്. അടുത്ത പറഞ്ഞെ കാത്തിരിക്കുന്നു ദാസൻ ബ്രോ. 😊

    1. അഭിപ്രായത്തിന് നന്ദി സഹോ. ❤️

  16. നന്നായിട്ടുണ്ട് ബ്രോ, താരയുടെ രംഗപ്രവേശനം കുറച്ചു സിനിമാറ്റിക് ട്വിസ്റ്റ് പോലെ തോന്നി. എങ്കിലും അധികം വലിച്ചു നീട്ടാതെ തീർക്കാൻ ശ്രമിക്കുക… എന്നാൽപ്പിന്നെ ഗുഡ് ലക്ക് 🔥🔥🔥🔥❣️❣️❣️❣️

    1. ദാസട്ടെ എന്താ പറയുക വായിക്കുമ്പോൾ അത്ര ഏറെ ഒരു അട്ടച്ച്മെന്റ്റ് തോനുന്നു കാത്തിരിക്കുന്നു അടുത്ത പാർട്ട്‌ ❣️❣️❣️❣️❣️

      1. അതെ സത്യം….

        1. നന്ദി ❤️

          1. ❣️❣️

    2. അഭിപ്രായത്തിന് നന്ദി ❤️

  17. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️🌹

  18. Orupadu ishtamayi

    1. നന്ദി 🌹

  19. Super, 💓, 💓, 💓 💓 അടുത്ത ബാഗത്തിന് ഇനിയും ഒരുപാട് കാത്ത് നിൽക്കണല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു വിഷമം

    1. നന്ദി. അധികം കാത്തിരിക്കേണ്ടി വരില്ലായെന്ന് വിശ്വസിക്കാം.

      1. 👌👌👌❤️❤️❤️👍👍👍

  20. Super story oru feel undayirunnnu ❤️❤️❤️❤️❤️
    Waiting for next part and happy Onam 🏵️🏵️🏵️

    1. നന്ദി ❤️🌹

  21. Kollam nalla feel anu
    Adutha partilenkilum achanem ammayem makalem orumipichekene

    1. നന്ദി. നോക്കാം സഹോ. ❤️❤️

  22. Good keep going 😘.
    Kurach post thannalum nalla feel good story thanne kitti.

    Waiting for next part

    Much love ❣️ ദാസൻ Bro

    Mecc 🧿

    1. Thanks ❤️❤️

  23. കൺമുന്നിൽ കാണുന്ന പോലെയുള്ള അനുഭവം.അവതരണം കിടിലൻ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Athe nalla ezhuth last suspense um

    2. വളരെ നന്ദി ❤️❤️❤️

      1. ❤❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com