വസന്തം പോയതറിയാതെ -11 [ദാസൻ] 620

തിരിച്ച് പോരുന്നത് ഫാമിന്റെ മറ്റൊരു വശത്തു കൂടിയായിരുന്നു, അവിടെ സാമാന്യം വലിയ ഒരു ഗോശാല ഉണ്ടായിരുന്നു. എല്ലാം നോക്കാൻ അവിടെ ആളുണ്ടായിരുന്നു. തിരിച്ചുള്ള യാത്രയിൽ മുരുകനങ്കിളിനോട് രണ്ടും മൂന്നും പേരായി സഞ്ചരിക്കുന്നവർ എന്തൊക്കെയോ പറയുന്നുണ്ട്, അതിന് മുരുക മറുപടിയും കൊടുക്കുന്നുണ്ട്. മുരുകനങ്കിൾ എന്നോട് പറഞ്ഞു

” ഇവരൊക്കെ ഇവിടത്തെ ജോലിക്കാരാണ്. രാത്രിയിൽ ഒരു റോന്ത ചുറ്റൽ ഉണ്ട്, അതിനുവേണ്ടി പോകുന്നവരാണ്. നിങ്ങൾ ആരാണെന്ന് ചോദിക്കുകയായിരുന്നു. ”

ഞങ്ങൾ തിരിച്ച് ഫാം ഹൗസിൽ എത്തിയപ്പോൾ സമയം ഒരുപാട് ഇരുട്ടിയിരുന്നു. അപ്പോഴേക്കും അന്തരീക്ഷത്തിൽ നല്ല തണുപ്പ് ബാധിച്ചിരുന്നു, ഞങ്ങൾ ട്രാക്ടറിൽ നിന്നും ഇറങ്ങിയപ്പോൾ മുരുകൻ അങ്കിൾ

” നിങ്ങൾ പോയി കുളിച്ചു വരുമ്പോഴേക്കും ഭക്ഷണം മേശപ്പുറത്ത് ഉണ്ടാവും. കുളിമുറിയിൽ ചൂട് വെള്ളം കിട്ടും ”

ഞങ്ങൾ അകത്ത് ചെന്ന് നോക്കുമ്പോൾ 3 ബെഡ്റൂമിലും കട്ടിലിൽ ടർക്കി ഇരിക്കുന്നു, അതും എടുത്ത് ഓരോ ബാത്റൂമുകളിലായി ഞങ്ങൾ കയറി. കുളിച്ചു വന്നപ്പോഴേക്കും ഭക്ഷണം റെഡിയായിരുന്നു, ഭക്ഷണം വിളമ്പിത്തരാൻ രണ്ടു പെണ്ണുങ്ങളും ഉണ്ടായിരുന്നു. ഭക്ഷണം കഴിഞ്ഞ് വാതിൽ അടച്ച് സ്വീകരണം മുറിയിൽ ഇരുന്നപ്പോൾ അമ്മ

” കണ്ടോ മോളെ, നീയും അച്ഛനും നിന്റെ ആങ്ങളമാരും കൂടി ആ പാവത്തിനെ വഞ്ചിച്ചിട്ടും തളരാതെ പൊരുതി ഈ നിലയിൽ എത്തിയില്ലേ.ഇപ്പോൾ നിങ്ങളോ പരസ്പരം കടിച്ചിറ നിൽക്കുന്ന ശത്രുക്കളെ പോലെ. നല്ലൊരു ചെറുക്കനെ കിട്ടിയിട്ട് നീ പുറം കാലുകൊണ്ട് തട്ടിമാറ്റിയില്ലേ.( എന്നോടായി ) ഇതുപോലൊരു അച്ഛനെ കിട്ടണമെങ്കിൽ തപസ്സ് ചെയ്യണം മോളെ എന്നിട്ടും, നീ അവനെ വേദനിപ്പിച്ചു. ”

അമ്മ പറഞ്ഞു അവസാനിപ്പിച്ചു. ഇത് കേട്ട് കഴിഞ്ഞാൽ ഞാനും ആന്റിയും പരസ്പരം നോക്കിയപ്പോൾ രണ്ടുപേരുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്. ഞാൻ പെട്ടെന്ന് ഒന്ന് തേങ്ങിയോ എന്നൊരു സംശയം, അല്ല തേങ്ങി. അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞെങ്കിലും ഒന്നും മനസ്സിൽ തങ്ങിയില്ല. ഞങ്ങൾ മൂന്നുപേരും ഒരു ബെഡ്റൂമിൽ തന്നെയാണ് കിടന്നത്, അമ്മ കട്ടിലിലും ഞങ്ങൾ ഷീറ്റ് വിരിച്ച് താഴെയും. അമ്മ കുറച്ചുനേരം കഴിഞ്ഞ് ഉറങ്ങിപ്പോയി പക്ഷേ ഞാനും ആന്റിയും ഉറങ്ങിയില്ല. ആന്റി

” അമ്മ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. എന്റെ പണക്കൊഴുപ്പിന്റെ അഹങ്കാരമാണ് ഇതെല്ലാം വരുത്തിവെച്ചത് ”

” ഞാൻ എന്റെ അച്ഛനെ മനസ്സിലാക്കിയില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് വിശ്വസിച്ച് അച്ഛനോട് ദേഷ്യം കാണിച്ചു. ആ മനസ്സ് എത്രത്തോളം വിഷമിച്ചിട്ടുണ്ടാവും, ഇത് കേട്ട് കഴിഞ്ഞപ്പോൾ അച്ഛനോട് ഒന്ന് തുറന്നു സംസാരിച്ചാൽ മതിയായിരുന്നു. ”

ഞങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പരിതപിച്ചു. അതിനിടയിൽ ആന്റി വിഷമത്തോടെ എന്നോട് പറഞ്ഞു

” മോളെ……. എന്നെ അമ്മ എന്നു വിളിച്ചു കൂടെ. അങ്ങനെയെങ്കിലും എന്റെ വിഷമം ഒന്നു മാറട്ടെ ”

” ഞാൻ അമ്മയെന്ന് ഓർമ്മവച്ച നാൾമുതൽ ഒരാളെ വിളിക്കുന്നുണ്ട്. ”

പിന്നീട് ആന്റി ഒന്നും പറഞ്ഞില്ല എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. രാവിലെ അമ്മ വിളിച്ചുണർത്തിയപ്പോഴാണ് എഴുന്നേൽക്കുന്നത്. പിന്നീട് പെട്ടെന്നു റെഡിയായി, അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റും എത്തി. അതും കഴിച്ചു അവരോടെല്ലാം യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി. ഒരാഴ്ച കൂടി ആന്റിയോട് ഒപ്പം കഴിച്ചുകൂട്ടി എന്നെ തിരിച്ച് കൊച്ചിയിലേക്ക് ആക്കി. വീട്ടിലാക്കി തിരിച്ചു പോകുന്നതിനു മുമ്പ് ആന്റി എന്റെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു. അപ്പോൾ ആ കണ്ണുകൾ കലങ്ങിയിരുന്നു.

” എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കണം, എത്ര സമയമില്ലെങ്കിലും ഞാൻ ഇവിടെ എത്തും ”

ഇതൊക്കെ കണ്ടപ്പോൾ എന്റെ മനസ്സ് ഒന്ന് ചഞ്ചലപ്പെട്ടു

” ഞാൻ വിളിച്ചോളാം അമ്മേ ”

പെട്ടെന്ന് എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി, പ്രത്യേകിച്ചും രണ്ടുപേർ. ഒന്ന് ഞാൻ നേരത്തെ അമ്മ എന്ന് വിളിച്ചിരുന്ന ആളും മറ്റേത് ഇപ്പോൾ അമ്മ എന്ന് വിളിച്ച ആളും. രണ്ടുപേർക്കും അതിശയോക്തി. പെട്ടെന്ന് ആന്റി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു, അല്ല അമ്മ.

” ഞാൻ എന്തെങ്കിലും പുണ്യം ചെയ്തിട്ടുണ്ടാവും, അതുകൊണ്ടാവും മോള് എന്നെ അമ്മെ എന്ന് വിളിച്ചത്. ശരി മോളെ ഞാൻ ഇറങ്ങട്ടെ “

Updated: September 13, 2022 — 9:55 pm

52 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

  2. Dasan bro next part ennu annu?
    Katta waiting for next part bro!!

  3. Dasan bro next part ennu varum
    Full waiting Annu

  4. അച്ഛന്റേയും,മകളുടേയും റീയൂണിയനുവേണ്ടി കാത്തിരിക്കുന്നു

  5. ♥️♥️♥️

    1. ❤️❤️❤️

  6. Ꮆяɘץ`?§₱гє?

    ദാസേട്ടോ
    നന്നായിട്ടുണ്ട്….
    അടുത്ത ഭാഗം എന്ന് കിട്ടും.
    ,??☺️?

    1. ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    മുഴുവനും വായിച്ചു. എന്തുകൊണ്ട് ഞൻ ഇത്രേം late ആയി ഈ കഥ വായിക്കാൻ
    , തെറ്റിദ്ധാരണകൾ എല്ലാം എന്നു മാറും, എട്ടത്തിയമ്മക്ക് വിനുവിനോട് പറഞ്ഞൂടെ എല്ലാം അവരു കാരണം ആണ് മോള് തെറ്റിദ്ധരിച്ചത് എന്നു ????. ഗൗരിമാർ പാവം അല്ലേ എന്നാലും ന്യയിക്കരിക്കൻ പറ്റുന്നത് അല്ല അവരു vinuvinod ചെയ്തതു എന്ന്നലും അവരെ ഒന്നിപ്പിക് plse………..

    അവസാനം എന്താണ് പുതിയ വല്ല edakoodam വല്ലോം ആണോ ഫോണിൽ, നിങൾ മനുഷ്യനെ പേടിപ്പിക്കലെ ഇങ്ങനേ

    1. നിതീഷേട്ടാ പേടിക്കാതെ എല്ലാത്തിനും പോംവഴിയുണ്ട് ❤️❤️❤️

      1. ? നിതീഷേട്ടൻ ?

        ???

        Bro enthaa authors listil kanathe ?

  8. എല്ലാ തവണത്തെ പോലെയും ഈ പാർട്ടും കലക്കി ബ്രോ
    അടുത്ത ഭാഗം അധികം late ആക്കാതെ ഇടനെ സഹോ waiting annu

    1. നന്ദി ❤️?

  9. വായനക്കാരൻ

    Valare nannayittund bro

    1. Thanks ❤️❤️❤️

  10. കാത്തിരിപ്പ് വെറുതെയായില്ല…

    എല്ലാത്തവണത്തെയുംപോലെ ഇത്തവണയും അതിമനോഹരം എന്നുതന്നെ പറയാം ❤️❤️❤️

    1. നന്ദി സഹോ. ❤️❤️❤️

    2. Adutha part othiri late akkalle

  11. കാത്തിരുന്നു കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഏറ്റവും നല്ല കഥയാണ് ഇത്.എല്ലാം പ്രശ്നങ്ങളും സ്വന്തം തോളിൽ ഏറ്റുവാങ്ങുന്ന ഒരാൾ ജീവിതത്തിന്റെ പകുതിയോളം നീറി നീറി ജീവിക്കേണ്ടി വരിക… നമ്മുടെ സമൂഹത്തിൽ ഇതുപോലെ പലരും ഉണ്ട്…. ഇത്രയും ഫീൽ ഉള്ള കഥ വേറെ വായിച്ചിട്ടില്ല.
    അടുത്ത അതികം വൈകാതെ പോസ്റ്റ്‌ ചെയ്യണേ……..

    1. കാത്തിരിപ്പ് അധികം നീളില്ല സഹോ. ❤️❤️❤️❤️

  12. കഥാനായകൻ

    അടിപൊളി ♥️

    1. ❤️❤️❤️

  13. ത്രിലോക്

    കൊള്ളാം ബ്രോ… ❤️❤️❤️??

    1. നന്ദി ❤️❤️❤️❤️❤️

  14. ജിമ്പ്രൂട്ടൻ

    ഈ കഥയ്ക്കു വേണ്ടി കുറച്ചു നാളുകളായി കാത്തിരിക്കുക ആയിരുന്നു.. വളരെ നല്ലൊരു കഥ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുന്നു…. എന്നാൽ കഴിഞ്ഞ 10 ഭാഗങ്ങൾ തന്ന ആ അനുഭവം ഈ ഭാഗത്തു കൊറെച്ചു നഷ്ടപ്പെട്ടതായി തോന്നി… എന്നാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. ക്ഷമിക്കണം, കുറച്ചു താമസിച്ചു. ഇനി പെട്ടെന്ന് നോക്കട്ടെ ❤️

  15. ജീവിതത്തെ തൊട്ട് ഉണർത്തിയ ചില നോവുകളും സന്തോഷങ്ങളും ഇടകലർത്തിയ ഏടുകൾ നിറഞ്ഞ കഥ. അദ്ധ്യായം ഒന്നു മുതൽ അവസാന ഭാഗം വരെ ഇന്നു കൊണ്ടാണ് വായിച്ചു തീർത്തത്. അടുത്ത പറഞ്ഞെ കാത്തിരിക്കുന്നു ദാസൻ ബ്രോ. ?

    1. അഭിപ്രായത്തിന് നന്ദി സഹോ. ❤️

  16. നന്നായിട്ടുണ്ട് ബ്രോ, താരയുടെ രംഗപ്രവേശനം കുറച്ചു സിനിമാറ്റിക് ട്വിസ്റ്റ് പോലെ തോന്നി. എങ്കിലും അധികം വലിച്ചു നീട്ടാതെ തീർക്കാൻ ശ്രമിക്കുക… എന്നാൽപ്പിന്നെ ഗുഡ് ലക്ക് ????❣️❣️❣️❣️

    1. ദാസട്ടെ എന്താ പറയുക വായിക്കുമ്പോൾ അത്ര ഏറെ ഒരു അട്ടച്ച്മെന്റ്റ് തോനുന്നു കാത്തിരിക്കുന്നു അടുത്ത പാർട്ട്‌ ❣️❣️❣️❣️❣️

      1. അതെ സത്യം….

        1. നന്ദി ❤️

          1. ❣️❣️

    2. അഭിപ്രായത്തിന് നന്ദി ❤️

  17. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️?

  18. Orupadu ishtamayi

    1. നന്ദി ?

  19. Super, ?, ?, ? ? അടുത്ത ബാഗത്തിന് ഇനിയും ഒരുപാട് കാത്ത് നിൽക്കണല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു വിഷമം

    1. നന്ദി. അധികം കാത്തിരിക്കേണ്ടി വരില്ലായെന്ന് വിശ്വസിക്കാം.

      1. ???❤️❤️❤️???

  20. Super story oru feel undayirunnnu ❤️❤️❤️❤️❤️
    Waiting for next part and happy Onam ?️?️?️

    1. നന്ദി ❤️?

  21. Kollam nalla feel anu
    Adutha partilenkilum achanem ammayem makalem orumipichekene

    1. നന്ദി. നോക്കാം സഹോ. ❤️❤️

  22. Good keep going ?.
    Kurach post thannalum nalla feel good story thanne kitti.

    Waiting for next part

    Much love ❣️ ദാസൻ Bro

    Mecc ?

    1. Thanks ❤️❤️

  23. കൺമുന്നിൽ കാണുന്ന പോലെയുള്ള അനുഭവം.അവതരണം കിടിലൻ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Athe nalla ezhuth last suspense um

    2. വളരെ നന്ദി ❤️❤️❤️

      1. ❤❤❤❤❤❤

Comments are closed.