വസന്തം പോയതറിയാതെ – 1 [ദാസൻ] 310

“എനിക്ക് അച്ഛൻ്റെ പ്രായമുള്ള ആളുകളെ വരെ പഠിപ്പിക്കണം. ഇവനൊക്കെ വല്ല ജോലിക്കും പൊയ്ക്കൂടെ? മനുഷ്യൻമാരായാൽ അല്പം നാണം വേണം. കുടുംബപരമായി ഇല്ലാത്തവർക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല”

ക്ഷമ നശിച്ചപ്പോൾ ഒരു ദിവസം ഞാൻ അവളോട് കയർത്തു, അത് പ്രിൻസിപ്പളിൻ്റെ അടുത്ത് പരാതിയായി എത്തി. ലച്ചററോട് അപമര്യാദയായി പെരുമാറിയതിന് രണ്ടാഴ്ച സസ്പെൻഷൻ അനുവദിച്ചു. പോകുന്ന പോക്കിന് ഞാൻ അവളോട്

“നിന്നെ, ഞാനെടുത്തോളാം. നീ കരുതിയിരുന്നൊ”

ഇതും പറഞ്ഞ് പോരുന്ന വഴി ബാച്ചിലെ ചില ജൂനിയർ പിള്ളേർ എന്നെ കളിയാക്കി ചിരിക്കുന്നു. പോകുന്ന പോക്കിൽ അവർക്കിട്ട് ഈ രണ്ടെണ്ണം കൊടുത്ത് കൊണ്ടാണ് കോളേജിന് പുറത്ത് കടന്നത്. രണ്ടഴ്ച വീടും ഷോപ്പും കൂട്ടുകാരുമായും കഴിച്ചുകൂട്ടി. രണ്ടാഴ്ച കടന്നു പോയതറിഞ്ഞില്ല, വീണ്ടും കോളേജിൽ ചെന്നപ്പോൾ അവൾ മറ്റുള്ള കുട്ടികളെ വെറുപ്പിച്ചിട്ടുണ്ടായിരുന്നു. അവളുടെ പ്രവർത്തി കൊണ്ട്, ആ ബാച്ചിലെ ഒരു കുട്ടിക്ക് പോലും അവളെ ഇഷ്ടമല്ലാതാക്കി. അവൾക്ക് എന്നോടുള്ള ദ്വേഷ്യം കൂടിയതെയുള്ളു, നേരിട്ടല്ലെങ്കിലും പലപ്പോഴും കുത്തുവാക്കുകൾ പറയുന്ന സാധാരണമാണ്. അവൾക്ക് എൻ്റെ കോഴ്സ് മുടക്കണം എന്ന വാശി ആയിരുന്നു. ഇത് മനസ്സിലാക്കി ഞാൻ പരമാവധി സംയമനം പാലിച്ചു. ഇതിനിടയിൽ ചേട്ടൻ എത്തി. ചേട്ടനും ചേട്ടത്തിയും കുറച്ചു സ്ഥലങ്ങളിൽ പോകാനുള്ളതുകൊണ്ട് ഒരാഴ്ച എനിക്ക് കോളേജിൽ പോകാൻ സാധിച്ചില്ല. പിന്നീട് കോളേജിൽ ചെന്നപ്പോൾ പ്രിൻസിപൾ നെ കണ്ടിട്ട് കയറിയാൽ മതിയെന്ന് ഓർഡർ. ഞാൻ പ്രിൻസിപ്പളിനെ കണ്ടപ്പോൾ

“വിനോദേ, താനും ഗൗരി ടീച്ചറും തമ്മിലെന്താടൊ ഇഷ്യു ?”

ഞാൻ ഒന്നും പറഞ്ഞില്ല. അപ്പോൾ ഈ സംഭവത്തിനും രംഗസംവിധാനം ആ മഹതിയാണെന്ന് മനസ്സിലായി. അപ്പോൾ അവളുടെ പേര് കിട്ടിയില്ലെ. ഞാൻ ചെന്ന് ക്ലാസിൽ കയറിയിരുന്നു. അങ്ങിനെ ദിവസങ്ങൾ കടന്നു പോയി. എന്നോടുള്ള അവളുടെ ദ്വേഷ്യവും വെറുപ്പും കൂടി കൂടി വന്നു. ഏത് സമയത്താണാവൊ ഇംഗ്ലീഷ് ലിറ്ററേച്ചർ എടുക്കാൻ തോന്നിയത്, വേറെ ഏതെങ്കിലും വിഷയം എടുത്താൽ മതിയായിരുന്നു. ഇനി പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലല്ലൊ. ഇതിനിടയിൽ ചേട്ടൻ വന്നു പോയതിന് ശേഷം ചേട്ടത്തി ഗർഭിണിയായി. സാധാരണ കോളേജിൽ പോകുമ്പോൾ സന്തോഷവും ഉൻമേഷവും തോന്നേണ്ടിടത്ത് കലുഷിതമാണ്, എന്നാൽ വീട്ടിൽ വരുമ്പോഴാണ് സന്തോഷം കിട്ടുന്നത്. ചേട്ടത്തിയെ ചെക്കപ്പിനും മറ്റും കൊണ്ടു പോകുന്ന ദിവസം കോളേജിൽ പോകാൻ കഴിയാറില്ല. ഇങ്ങിനെ പോകേ ബാച്ചിലെ സൗമ്യ എന്ന പെൺകുട്ടി എന്നോട് പ്രണയഭ്യർത്ഥന നടത്തി, ഈ കോഴ്സ് എങ്ങിനെ പൂർത്തിയാക്കും എന്നാലോചിച്ച് മനസ്സ് കലുഷിതമായിരുന്ന സമയമായതിനാൽ സുന്ദരിയും പഠിക്കാൻ മിടുക്കിയുമായ അവളുടെ പ്രണയഭ്യർത്ഥന നിഷ്കരുണം തള്ളികളയില്ലായിരുന്നു. ഈ കാരണത്താൽ അവളും എന്നെ ശത്രുവിനെപ്പോലെ കാണാൻ തുടങ്ങി. അന്ന് കോളേജിൽ നിന്നും സസ്പൻഡ് ചെയ്ത എന്നെ കളിയാക്കിയതിന്, ഞാൻ തല്ലിയ ഒരുവനെ അവൾ സെറ്റാക്കി എൻ്റെ മുമ്പിലൂടെ ‘കണ്ടോടാ’ എന്ന ധ്വനിയിൽ നടക്കാൻ തുടങ്ങി. ഇതൊന്നും എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേ അല്ലായിരുന്നു.

ചേട്ടത്തിക്ക് 5 മാസമായപ്പോൾ, ചേട്ടത്തിയുടെ വീട്ടുകാർ വന്ന് കൂട്ടിക്കൊണ്ടുപോയി. ചേട്ടത്തി പോയപ്പോൾ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞാണ് പോയത്, പോകുമ്പോൾ എന്നോട്

30 Comments

  1. ? നിതീഷേട്ടൻ ?

    Bro വായിക്കുന്ന ആദ്യ കഥ ആണിത്. ???? നന്നായിട്ടുണ്ട്

    ഗൗരി ആണൊ നായിക ഇതിലും വലിയ പണി ഇനി അവനൂകിട്ടൻ ഇല്ലാ

  2. Next part eppo

    1. പോസ്റ്റ് ചെയ്തു.

  3. Aadutha part enu varum

    1. ഉടൻ….

  4. അടുത്ത പാർട് എപ്പോ റെഡി ആകും

    1. ഉടൻ…..

      1. ഈ ഉടൻ എപ്പോ ആകും?

  5. Nigalu pinnem dhrantham nayakanmarumayi ethiyathano.?

    1. ഒന്ന് ക്ഷമിക്കു സുഹൃത്തേ…..

  6. Nice

    1. നന്ദി.

  7. തുടക്കം കൊള്ളാം എല്ലാം അറിയാൻ വേണ്ടി കാത്തിരിക്കുന്നു
    N.B: പേജ്കൂട്ടി തരണേ

    1. നന്ദി. പേജ് കൂട്ടുന്നതാണ്.

  8. ദാസ്സെട്ടോ

    മാമകഹൃദയത്തിൻ ആത്മരഹസ്യവും എന്ന കഥക്ക് ശേഷം വെയ്റ്റ് ചെയ്യുക ആയിരുന്നു അടുത്ത കഥക്ക് ആയി.

    ഈ കഥയുടെയും തുടക്കം നന്നായിട്ടുണ്ട് അടുത്ത ഭാഗങ്ങൾക്ക് ആയി waiting❤️

    1. നന്ദി.

  9. തുടക്കം കൊള്ളാം.. കഥ ഇനിയും മുന്നോട്ട് പോകട്ടെ എങ്കിലേ കൂടുതൽ അറിയാൻ കഴിയൂ.. ആശംസകൾ ദാസൻ?

    1. താങ്ക്സ്

  10. Bro,
    nalla thudakkam.
    Nice,
    Thangalude naigamar eppollum kurach villathikal annello.
    waiting for next part.

    1. Thanks

  11. ❤️❤️❤️

  12. നല്ല തുടക്കം ?
    ഈ ഗൗരി ആണോ നായിക. അതിലും വലിയ ചതി നായകനോട് ചെയ്യാനുണ്ടോ??
    കാത്തിരിക്കുന്നു വിനോദിന് സംഭവിച്ചത് എന്താണെന്ന് അറിയാൻ.
    ആശംസകൾ ❤?

    1. നന്ദി, ഒന്നും പറയാറായിട്ടില്ല നിള

  13. Good one

    പാവം നായകൻ. ???
    താങ്കളുടെ നായകന്മാരെ എല്ലാം അടിവാങ്ങികൾ ആയിട്ട് അവതരിപ്പിക്കുന്നതിനു എതിരെ മാനാഞ്ചിറ മൈതാനത്തു നടക്കുന്ന പ്രതിഷേധ ചടങ്ങിൽ പങ്കെടുത്തു വിജയിപ്പിക്കാൻ എല്ലാ വായനക്കാരെയും ക്ഷണിച്ചു കൊള്ളുന്നു .

    1. നന്ദി, എന്നാണെന്ന് പറഞ്ഞാൽ ഞാനും വരാം.

  14. Pazhaya kadhakal pole nayakane adhikam nishkuparivesham nalkaruth,
    ee part adipwoli ayirunnu?

    1. നിങ്ങൾ കാത്തിരിക്കു……

  15. Ꮆяɘץ`?§₱гє?

    ദാസാ എന്നാ ഉണ്ട് ഉവ്വേ…
    തൻ്റെ പേരിൽ അടുത്ത കഥ കണ്ടപ്പോൾ ഒരു സന്തോഷം….
    പിന്നെ ഒരു കാര്യം ആദ്യത്തെ അധ്യായം അയതുകൊണ്ട് നാല് പുറം കുറഞ്ഞത് കാര്യമാക്കുന്നില്ല..
    പക്ഷേ അടുത്ത തവണ കൂടുതൽ പുറം കൂട്ടണം….

    എല്ലാ വിധ ആശംസകളും

    1. നന്ദി. എൻ്റെ കഥ നിങ്ങൾ എങ്ങിനെ സ്വീകരിക്കും എന്നറിയില്ലല്ലൊ അതു കൊണ്ട് ഒരു ടെസ്റ്റ് ഡോസാണ് ഇട്ടത്.അടുത്ത ഭാഗം കൂടുതൽ ഉണ്ടാകും.

Comments are closed.