വസന്തം പോയതറിയാതെ – 1 [ദാസൻ] 310


വസന്തം പോയതറിയാതെ – 1

Author :ദാസൻ

 

ഞാൻ വീണ്ടും വരികയാണ്, എൻ്റെ കഥകളായ എൻ്റെ മൺ വീണയിൽ …….,മാമകഹൃദയത്തിൻ ആത്മരഹസ്യവും വായിച്ച് അനുഗ്രഹിക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാവർക്കും എൻ്റെ നന്ദി രേഖപ്പെടുത്തുന്നു.
നിങ്ങൾ എൻ്റെ ഒപ്പം കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ അടുത്ത കഥയുമായി നിങ്ങളുടെ മുമ്പിൽ എത്തുകയാണ്.
നിങ്ങളുടെ ദാസൻ

******************************

കണ്ണു വലിച്ചു തുറക്കുമ്പോൾ ഞാൻ ബെഡിൽ കിടക്കുകയാണ്, എൻറെ അരികിൽ അമ്മ ഇരിപ്പുണ്ട്. പരിസരം വീക്ഷിച്ചച്ചപ്പോഴാണ് ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് മനസ്സിലായത്.എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ, ശരീരം മൊത്തം നല്ല വേദന. ഒരു കാല് ഒടിഞ്ഞിട്ടുണ്ട്, അത് പ്ലാസ്റ്റർ ഇട്ടിരിക്കുന്നു. എല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു. ശരിയാണ് അവർ എന്നെ തല്ലി ഈ പരുവത്തിലാക്കി. എതിർത്ത് നില്ക്കാൻ ശ്രമിച്ചുവെങ്കിലും, അവർ 7-8 പേർ ഉണ്ടായിരുന്നതുകൊണ്ട് ശ്രമം നിഷ്ഫലമായിരുന്നു. ഞാൻ ആകെ തളർന്നു പോയത്, അവൾക്ക് വേണ്ടിയാണ് എന്നെ തല്ലുന്നത് എന്ന് കേട്ടപ്പോഴാണ്. പിന്നീട് എതിർക്കാൻ പോലും ശക്തിയില്ലാതെയായി. അവർ വന്ന വണ്ടികളിൽ ഒന്നിൽ അവളുടെ സഹോദരന്മാരിൽ ഇളയ ആൾ ഉണ്ടായിരുന്നു. അതോടെ എനിക്ക് ബോധ്യമായി അവളുടെ ക്വൊട്ടേഷനാണെന്ന്. ഇങ്ങിനെ ഓരോന്ന് ആലോചിച്ച് കിടക്കുമ്പോൾ നാട്ടിലുള്ള എൻ്റെ ഉറ്റ കൂട്ടുകാർ എന്നെ കാണാൻ വന്നു. എന്തിനും തയ്യാറായാണ് അവർ വന്നത്.

” പറയട, ആരാണ് നിന്നെ ഇങ്ങിനെ ചെയ്തത്. അവർ ഇന്ന് വീട്ടിൽ കിടന്നുറങ്ങില്ല.”

എനിക്ക് വായ തുറക്കാൻ പ്രയാസമുള്ളതുകൊണ്ട് സാവധാനം പറഞ്ഞു.

” അറിയില്ല …. ആരൊക്കെയൊ ”

കൂട്ടത്തിലുണ്ടായ ഒരുത്തൻ

” അവളുടെ വീട്ടുകാരാണൊ?ആരായാലും ഇന്നത്തെ ദിവസം അവർ ഒരിക്കലും മറക്കാത്ത വിധത്തിൽ ഞങ്ങൾ കൊടുത്തിരിക്കും”

ഞാൻ പറഞ്ഞു

“ഈ നാട്ടുകാരല്ല, നമ്മൾ അന്ന് പോയി പ്രശ്നമുണ്ടാക്കിയവർ ‘ആയിരിക്കും. ‘ഏതായാലും ഞാനൊന്ന് റെഡിയാകട്ടെ, എന്നിട്ട് അന്വേഷിക്കാം”

അതു കേട്ട് മനസ്സില്ലാമനസ്സോടെ, അവർ എൻ്റെ സുഖവിവരം അന്വേഷിച്ചു തിരിച്ചു പോയി. അമ്മ ഇതെല്ലാം കേട്ട് മാറിനില്പുണ്ടായിരുന്നു.അവർ പോയി കഴിഞ്ഞു അമ്മ പറഞ്ഞു

” എന്നാലും എൻ്റെ മോനെ ഇങ്ങിനെ ഉപദ്രവിക്കാൻ, അവളുടെ വീട്ടുകാർക്ക് എങ്ങിനെ തോന്നി. ”

30 Comments

  1. ? നിതീഷേട്ടൻ ?

    Bro വായിക്കുന്ന ആദ്യ കഥ ആണിത്. ???? നന്നായിട്ടുണ്ട്

    ഗൗരി ആണൊ നായിക ഇതിലും വലിയ പണി ഇനി അവനൂകിട്ടൻ ഇല്ലാ

  2. Next part eppo

    1. പോസ്റ്റ് ചെയ്തു.

  3. Aadutha part enu varum

    1. ഉടൻ….

  4. അടുത്ത പാർട് എപ്പോ റെഡി ആകും

    1. ഉടൻ…..

      1. ഈ ഉടൻ എപ്പോ ആകും?

  5. Nigalu pinnem dhrantham nayakanmarumayi ethiyathano.?

    1. ഒന്ന് ക്ഷമിക്കു സുഹൃത്തേ…..

  6. Nice

    1. നന്ദി.

  7. തുടക്കം കൊള്ളാം എല്ലാം അറിയാൻ വേണ്ടി കാത്തിരിക്കുന്നു
    N.B: പേജ്കൂട്ടി തരണേ

    1. നന്ദി. പേജ് കൂട്ടുന്നതാണ്.

  8. ദാസ്സെട്ടോ

    മാമകഹൃദയത്തിൻ ആത്മരഹസ്യവും എന്ന കഥക്ക് ശേഷം വെയ്റ്റ് ചെയ്യുക ആയിരുന്നു അടുത്ത കഥക്ക് ആയി.

    ഈ കഥയുടെയും തുടക്കം നന്നായിട്ടുണ്ട് അടുത്ത ഭാഗങ്ങൾക്ക് ആയി waiting❤️

    1. നന്ദി.

  9. തുടക്കം കൊള്ളാം.. കഥ ഇനിയും മുന്നോട്ട് പോകട്ടെ എങ്കിലേ കൂടുതൽ അറിയാൻ കഴിയൂ.. ആശംസകൾ ദാസൻ?

    1. താങ്ക്സ്

  10. Bro,
    nalla thudakkam.
    Nice,
    Thangalude naigamar eppollum kurach villathikal annello.
    waiting for next part.

    1. Thanks

  11. ❤️❤️❤️

  12. നല്ല തുടക്കം ?
    ഈ ഗൗരി ആണോ നായിക. അതിലും വലിയ ചതി നായകനോട് ചെയ്യാനുണ്ടോ??
    കാത്തിരിക്കുന്നു വിനോദിന് സംഭവിച്ചത് എന്താണെന്ന് അറിയാൻ.
    ആശംസകൾ ❤?

    1. നന്ദി, ഒന്നും പറയാറായിട്ടില്ല നിള

  13. Good one

    പാവം നായകൻ. ???
    താങ്കളുടെ നായകന്മാരെ എല്ലാം അടിവാങ്ങികൾ ആയിട്ട് അവതരിപ്പിക്കുന്നതിനു എതിരെ മാനാഞ്ചിറ മൈതാനത്തു നടക്കുന്ന പ്രതിഷേധ ചടങ്ങിൽ പങ്കെടുത്തു വിജയിപ്പിക്കാൻ എല്ലാ വായനക്കാരെയും ക്ഷണിച്ചു കൊള്ളുന്നു .

    1. നന്ദി, എന്നാണെന്ന് പറഞ്ഞാൽ ഞാനും വരാം.

  14. Pazhaya kadhakal pole nayakane adhikam nishkuparivesham nalkaruth,
    ee part adipwoli ayirunnu?

    1. നിങ്ങൾ കാത്തിരിക്കു……

  15. Ꮆяɘץ`?§₱гє?

    ദാസാ എന്നാ ഉണ്ട് ഉവ്വേ…
    തൻ്റെ പേരിൽ അടുത്ത കഥ കണ്ടപ്പോൾ ഒരു സന്തോഷം….
    പിന്നെ ഒരു കാര്യം ആദ്യത്തെ അധ്യായം അയതുകൊണ്ട് നാല് പുറം കുറഞ്ഞത് കാര്യമാക്കുന്നില്ല..
    പക്ഷേ അടുത്ത തവണ കൂടുതൽ പുറം കൂട്ടണം….

    എല്ലാ വിധ ആശംസകളും

    1. നന്ദി. എൻ്റെ കഥ നിങ്ങൾ എങ്ങിനെ സ്വീകരിക്കും എന്നറിയില്ലല്ലൊ അതു കൊണ്ട് ഒരു ടെസ്റ്റ് ഡോസാണ് ഇട്ടത്.അടുത്ത ഭാഗം കൂടുതൽ ഉണ്ടാകും.

Comments are closed.