വല്യേട്ടത്തി… [ ??????? ????????] 141

ആശുപത്രിയിലേക്ക് പ്രസവത്തിനു സന്തോഷത്തോടെ കിളികളോട് യാത്ര പറഞ്ഞുപോയ വല്യേട്ടത്തി, നാലാം നാൾ മരിച്ച കൈകുഞ്ഞുമായിട്ടാണ് തിരികെ വന്നത്…അതുവരെയുള്ള തന്റെ സ്വപ്നങ്ങളും, ആഗ്രഹങ്ങളുമെല്ലാം തകർന്നിടിഞ്ഞിട്ടും വല്യേട്ടത്തി കരഞ്ഞില്ല.

മുറിയിൽ കയറി മിണ്ടാതെ ഒരു മൂലയ്ക്കിരുന്നു. കരയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കണ്ണുനീരോ, ശബ്ദമോ വരുന്നില്ല. “വല്യേട്ടത്തിയ്ക്ക് അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞായിരുന്നു അത്.. അതിനാലാണ് ഭർത്താവ് കളഞ്ഞിട്ട് പോയത്” “മുഴുത്ത ഭ്രാന്ത്‌ കാരണമാ ഉപേക്ഷിച്ചത്…”   ചില ബന്ധുക്കളൊക്കെ അവിടവിടെയായി നിന്നു പറയുന്നുണ്ടായിരുന്നു.

പക്ഷേ ഇതെല്ലാം കേട്ടിട്ടും വല്യേട്ടത്തി, ഒന്നും മിണ്ടാതെ ജനലഴികളിലൂടെ മൂവാണ്ടൻ മാവിനെ നോക്കിനിന്നു. അതിന്റെ ചുവട്ടിലാണ് കുഞ്ഞിനെ അടക്കാൻ പോകുന്നത്… “ആ നീലക്കിളിയുടെ മുട്ടകൾ വിരിഞ്ഞോ ആവോ. ഇനി അവരാ എന്റെ കുഞ്ഞുങ്ങൾ…” വല്യേട്ടത്തി ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ടിരുന്നു.

കുഞ്ഞിനെ ദഹിപ്പിക്കാൻ പരിസരം വൃത്തിയാക്കുന്നതിനിടയിൽ ഒരാൾ കിളിക്കൂടിരുന്ന മാങ്കൊമ്പ് മുറിച്ചുകളഞ്ഞു.

ആൺപക്ഷി പറന്നു മാറിയെങ്കിലും തള്ളപക്ഷിക്ക് മാറാൻ സാധിച്ചില്ല. കൂടിലുണ്ടായിരുന്ന രണ്ടു മുട്ടകളും പൊട്ടി, കുഞ്ഞിന്റെ വളർന്നു വരുന്ന മാംസരൂപം പുറത്തേക്ക് വന്നു.. ഏതാനും ദിവസങ്ങൾ കഴിയുമ്പോഴേക്കും വിരിയേണ്ടവയായിരുന്നു അവ.

ഇതുകണ്ട വല്യേട്ടത്തി, ഓടിയെത്തിയപ്പോഴേക്കും ചില്ലകൾക്കിടയിൽപ്പെട്ട് തള്ള പക്ഷിയും ചത്തുപോയിരുന്നു. അവളതിനെ വാരിയെടുത്തു. ഉറവ വറ്റിയ കണ്ണിൽ നിന്ന് വെള്ളം വന്നില്ലെങ്കിലും ഉള്ളിൽ കരഞ്ഞുനിലവിളിക്കുകയാണ് അവൾ.

കുഞ്ഞും, പ്രിയപ്പെട്ട കിളിയും കുട്ടികളും പോയതോടെ പിന്നെയും അവളുടെ സമനില തെറ്റി, ഭ്രാന്ത്‌ കൂടി. മുറിയിൽ ചങ്ങലയിൽ ബന്ധിച്ച് ഇടേണ്ടിവന്നു. ഇടയ്ക്ക് ജനാലയിലൂടെ പുറത്തേക്ക് നോക്കി ഉച്ചത്തിൽ കരയുന്നുണ്ട്.

കുഞ്ഞിന്റെ അടക്കം കഴിഞ്ഞ് മൂന്നാം പക്കം കാക്കകളുടെ ബഹളം കേട്ടാണ് കണ്ണുതുറന്നത്. മാവിന് ചുറ്റും കാക്കകൾ വട്ടമിട്ടു പറക്കുകയാണ്. എന്താണെന്നു നോക്കാൻ പോയ ഒരാൾ പറയുന്നത് കേട്ടു. : “ഏതോ ഒരു കിളി തലതല്ലിചത്തു കിടക്കുന്നു. അതാ കാക്കകൾ കൂടിയത്.” ശവം കണ്ടാൽ ചുറ്റും കാക്കകൾ കൂടുമത്രേ…

എല്ലാം കേട്ടുകൊണ്ട് നിർവികാരയായി ജനലഴികളിൽ വിരലോടിച്ചുകൊണ്ട് വല്യേട്ടത്തി നിന്നു. സ്വയം എന്തെക്കെയോ പിറുപിറുക്കുന്നുണ്ട്. ഏഴാം നാൾ പിന്നെയും ഒരിക്കൽ കൂടി മാവിനുമുകളിൽ, ഒരു മുഴം കയറിന് ചുറ്റും കാക്കകൾ വട്ടമിട്ടു ബഹളത്തോടെ പറന്നു. റൂമിൽ വല്യേട്ടത്തിയെ കെട്ടിയിട്ട ചങ്ങലകണ്ണികൾ പൊട്ടികിടക്കുന്നു.

” അപ്പോഴും ആരെക്കെയോ അടക്കം പറഞ്ഞു : “വല്യേട്ടത്തിയ്ക്ക് ഭ്രാന്തായിരുന്നു…”

                                      The End… 

 

 

46 Comments

  1. ?സെഡ് ആക്കി കുമാരാ സെഡ് ആക്കി..

    അടിപൊളി…. ഇതിനെയൊക്കെ ഭ്രാന്ത്‌ എന്ന് പറയുന്നവർക്കാണ് ശരിക്കും ഭ്രാന്ത്.
    ??

    1. അശ്വിനി കുമാരൻ

      അതെ മോനൂ ?❤️

  2. നരഭോജി

    മനോഹരമായിരിക്കുന്നു. അല്പം പ്രാന്തില്ലാത്തവരായിട്ട് ആരാ ഉള്ളത് അല്ലെ അശ്വിനി.

    1. അശ്വിനി കുമാരൻ

      അതെ ❤️

  3. നല്ല കഥ.പക്ഷേ sed ആക്കി mwonoose?

    1. അശ്വിനി കുമാരൻ

      I’m sorry മോനേ ??

  4. ഇഷ്ട്ടായി ❤…..

    1. അശ്വിനി കുമാരൻ

      ❤️?

  5. ജീവനുള്ള എഴുത്ത് ….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ?

  7. Bro
    ഒരുപാട് വലിച്ചു വരി എഴുതിയില്ല. പക്ഷെ കുറഞ്ഞ വരികൾ ആണ് എങ്കിലും മനസിനെ സ്പർശിക്കാൻ കഴിഞ്ഞു ❤. വീണ്ടും കാണാം ❤

    1. അശ്വിനി കുമാരൻ

      Ok ?❤️

  8. നിധീഷ്

    ❤❤❤❤❤

  9. നിതീഷേട്ടൻ

    നാട്ടുകാരും വീട്ടുകാരും കൂടി പ്രന്തൻ ആക്കിയ oru കൂട്ടുകാരൻ ഉണ്ടെനിക്ക്, അവനോടു ഒന്ന് മനസ്സ് തുറന്നു സംസരിചവരരും അവനേ പ്രന്തന് എന്ന് വിളിക്കില്ല, വല്ലാthe കണക്ട് ആയി പൊയി enikk vallyedayhi.

    എഴുത്ത് നന്നായിട്ടുണ്ട് ??

    1. അശ്വിനി കുമാരൻ

      Thank you നിതീഷേട്ടാ… ??

  10. കൊള്ളാം? മാസ്സ് ✌️

  11. Nice

  12. ??.Ethan parayan.nalloru kadha.sathyam ethanennu manasilakkayhae mattullavarae kuttappeduthunna nammudae,njan ulpadaeulla e samoohathintae a vrithiketta sobhavam.nannyi thannae kanichu.good writing.

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ.❤️

  13. കൊള്ളാം man.

    1. അശ്വിനി കുമാരൻ

      Thank you yaar. ?

  14. Nice!

    1. അശ്വിനി കുമാരൻ

      Thank you. ?

  15. Are bhai kaise ho ith enthannppa Inghne oru story nammale multiverse okke maatti pidicha but ith korch sed aakkitta?

    1. അശ്വിനി കുമാരൻ

      Multiverse അഥവാ ?. ? ?????  എവിടേം പോയിട്ടില്ല… അത്‌ തുടങ്ങിയിട്ടേയുള്ളൂ…⚡️ ഇതൊരു ഒരു ചേഞ്ചിനു ട്രൈ  ചെയ്തതാ… Sed ആയല്ലേ നീയ്… പോട്ടെ സാരമില്ല.

      1. Sed anghna alla berthe orale prantha pranthi enn vilikkumbo ath kelkkunnavarkk ethratholam hurt aakum athan

        1. അശ്വിനി കുമാരൻ

          Correct.. You Got the point. ???

  16. Kooii siddhu ne nokkitta bayye nokka pinne ith korch bejar aakki??

    1. അശ്വിനി കുമാരൻ

      Sed ആയി അല്ലേ… ??

  17. Sed ആക്കികളഞ്ഞു?

    പക്ഷെ കഥ ഇഷ്ട്ടായി വളരെ നല്ലൊരു സന്ദേശം തരാൻ കഴിഞ്ഞു ???

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ??

  18. 🙁
    ee kolachathi vendiyirunnilla kumaaraa… paavam ettathi.

    1. അശ്വിനി കുമാരൻ

      പക്ഷേ സാഹചര്യം അതായിപ്പോയി… ??

      1. ??☺️

  19. ❤️Vipin❤️

    Sad ആക്കി കളഞ്ഞു

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      താങ്ക്സ്…

  20. കൊള്ളാം ??

    1. അശ്വിനി കുമാരൻ

      ? Mmm?

  21. Nice story

    1. അശ്വിനി കുമാരൻ

      Thank you Bahu ser ?

  22. ഒന്നും പറയാനില്ല???‍♂️

    1. അശ്വിനി കുമാരൻ

      സെഡ് ആയോ… ?

Comments are closed.