വരമ്പ്[Bhami] 61

മൂപ്പൻ മുൻമ്പോട്ടുംതന്റെ കമ്പക വടിക്കരികിലെത്തി മൂപ്പൻ ഒരു വേള പിടയ്ക്കുന്ന നഗത്തെ നോക്കി …
കമ്പക വടി വലിച്ചൂരിയ മൂപ്പൻ തന്റെ മോതിരവിരൽ അതിനു നേരെ നീട്ടി …. കണ്ണിൽ തീപാറുന്ന പകയോടെ നിൽക്കുന്ന നാഗം മൂപ്പന്റെ വിരലിൽ ആഞ്ഞു കൊത്തി ….

മൂപ്പൻ പുഞ്ചിരിയോടെ അതിനെ നോക്കി പറഞ്ഞു …. “സമയം കഴിഞ്ഞാൽ ഒരു വേള പ്പോലും ഈ വിശ്വത്തിൽ അവകാശമില്ലാതാവും … എന്റെ പൂർണ്ണമായ ജീവിതത്തിനും നിന്നിലൂടെ തിരശീല വീണിരിക്കുന്നു..”
കൃഷ്ണമണി മുകളിലേക്ക് മറിഞ്ഞു മൂപ്പൻ വരമ്പിൽ മലർന്നു കിടന്നു… തേടി വന്നയാളെ കിട്ടാതെ മനപൂർവ്വം പകയുണ്ടാക്കിയവനെ തളച്ച സംത്രിപ്ത്തിയിൽ ആ നാഗവും എങ്ങോട്ടോ … പോയി.

ദക്ഷൻ വൈദ്യപ്പെട്ടിയുമായി വേഗത കൂട്ടി …. “നിന്നിടത്തൊന്നും മൂപ്പനില്ലല്ലോ? ഇതെവിടെ ?”

മുന്നിൽ നീണ്ടു നിൽക്കുന്ന വിളഞ്ഞ കതിർമണികൾക്കിടയിലൂടെ അയാൾ തിരഞ്ഞു നടന്നു …. കറുത്ത വാവിന്റെ അന്ധാകാരത്തിൽ കൂമന്റെ മൂളലിൽ ഭയപ്പെടുത്തുന്ന ഒരിയിടലിൽ അയാളൊന്നു വിറച്ചു …. തിരി താണുകൊണ്ടിരിക്കുന്ന റാന്തൽ വെട്ടത്തിൽ അയാൾ മൂപ്പന്റെ വിറങ്ങലിച്ച ശരീരം കണ്ടു. തൊട്ടടുത്ത് കമ്പക വടിയും.

എന്തിനും മുന്നോട്ടായിരുന്നു മൂപ്പൻ ഇപ്പോഴിതാ മരണത്തിലും …. ദക്ഷൻ ദീർഘമായി നിശ്വസിച്ചു.

വരമ്പിൽ കുനിഞ്ഞിരുന്നു… പേടിപോലും മരവിച്ച് … അയാൾ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു…

നെല്ലോലകൾ അപ്പോഴും ശിൽക്കാര ശബ്ദം പുറപ്പെടുവിച്ചു കൊണ്ടെ ഇരുന്നു ….

അവസാനിച്ചു

✍️ ഭാമി