തിരി കൂട്ടിയ റാന്തൽ വിളക്കുമായി മൂവരും അകത്തേക്ക് കയറി . ദാരിദ്ര്യം വിളമ്പിയ പുൽ പായയിൽ അവശയായി കിടക്കുന്ന തൻ്റെ അമ്മ.കുഞ്ഞൂട്ടൻ ഓടി വന്നു മുഖം കൈകളിൽ കോരി എടുത്തു..
“അമ്മേ…ഇതാ…മൂപ്പൻ വന്നമ്മേ കണ്ണ് തുറക്ക് ”
ഈറനണിഞ്ഞ കണ്ണുകളോടെ അവൻ മൂപ്പന് ദയനീയമായി ഒന്നു നോക്കി…
“പേടിക്കണ്ട കുഞ്ഞൂട്ടാ അമ്മയ്ക് ഒന്നുമില്ല കുട്ട്യേ… വയറ്റിൽ അന്നം എറങ്ങാത്തോണ്ട് പറ്റിയതാ ..” മൂപ്പൻ പാർവ്വതി കുട്ടിയെ പരിശോധിച്ചു. എന്നിട് ദക്ഷന്റെ നേരെ തിരിഞ്ഞു …
“ദക്ഷാ …. നീ ഇന്ന് തന്നെ കുടിയിലെ തേവർക്കുള്ള കാണിക്കയിൽ നിന്ന് രണ്ട് ചാക്ക് അരി ഇവിടെത്തിക്കണം “
“അത് മൂപ്പാ… തേവർക്കുള്ളതിൽ നിന്ന് …. അത് വേണോ ….?”
” വേണം …. തേവരെന്ന സങ്കൽപ്പത്തിനപ്പുറത്ത് വിശപ്പെന്നൊരു ദൈവമുണ്ട് ദക്ഷാ… അത് നമ്മൾ കാണാതിരിക്കരുത് “
ദക്ഷൻ പിന്നെ ഒന്നും പറഞ്ഞില്ല . വൈദ്യം നൽകി തിരികുമ്പോൾ കുഞ്ഞൂട്ടൻ തൊഴുകൈയോടെ മൂപ്പനെ യാത്രയാക്കി. മൂപ്പൻ അവനെ ഇരു കൈകളാൽ പുണർന്നു ,അനുഗ്രഹിച്ചു.
ശേഷം വരമ്പിലിറങ്ങിയ ഇരുവർക്കിടയിലും മൗനം തളംകെട്ടി നിന്നു.
“മൂപ്പനോടെനികക്കൊരു കൂട്ടം ചോയ്ക്കാനുണ്ട് “വിക്കി വിക്കി ദക്ഷൻ പറഞ്ഞു.
മം…എന്താ ?”
“ആ നാഗത്തെ എന്തിനാണവിടെ തടഞ്ഞു വച്ചത്?”
മുന്നിൽ നടക്കുന്ന മൂപ്പൻ പെട്ടെന്ന് തിരിഞ്ഞു നിന്നു. എന്നിട്ട് ദക്ഷനേ സൂക്ഷിച്ചു നോക്കി …
” അവിടുന്ന് വൈദ്യപ്പെട്ടി എടുക്കാൻ നീ മറന്നോ….?
ദക്ഷൻ ഒരു നിമിഷം സ്ഥഭിച്ചു പോയി … “അല്ല ഇതെന്ത് മറവിയാണപ്പ ഇന്ന് … ഇതുവരെ ഇല്ലാത്തെ ….”
അയാൾ എന്തോ പുലമ്പികൊണ്ട് സ്വയം തലയ്കടിച്ചു കൊണ്ട് പിന്നിലേക്ക് നടന്നു ….
ഭാമി…
നല്ല എഴുത്ത് നന്നായിരുന്നു…
തുടർന്നും എഴുതുക…
♥️♥️♥️♥️♥️♥️♥️
അടിപൊളി കഥ ? ഇനിയും പുതിയ കഥകളും ആയി വരൂ
♥️♥️♥️
ഒരുപാടിഷ്ടമായി.?
ഈ കഥ കുറച്ചുകൂടെ വിപുലമാക്കി എഴുതാന്‍ അവസരമുള്ള ഒരു തീം ആയിരുന്നു.
നല്ല അവതരണം
അക്ഷരതെറ്റുകള്‍ എഡിറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും
ഞാൻ ആദ്യമായിട്ടാണ് ഈ ഫ്ലാറ്റ് ഫോമിൽ രചന പ്രസിദ്ധികരിച്ചത്. ഒരു പരീക്ഷണാടിസ്ഥാനത്തിൽ ശ്രമിച്ചതാണ് .തീർച്ചയായും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കും. ഈ സപ്പോർട്ട് തുടർന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.?
ഭാമി,
എഴുത്തും, ശൈലിയും അതി ഗംഭീരം പക്ഷെ കഥ ഒരു അപൂർണമായി പോയോ എന്നൊരു സംശയം, എന്തോ എവിടെയോ ഒരു മിസ്സിംഗ്.
വായിക്കാൻ ഇമ്പമുണ്ടായിരുന്നു.
പുതിയ എഴുത്തുമായി വരിക… ആശംസകൾ…
ഞാൻ ആദ്യമായിട്ടാണ് ഈ ഫ്ലാറ്റ് ഫോമിൽ രചന പ്രസിദ്ധികരിച്ചത്. ഒരു പരീക്ഷണാടിസ്ഥാനത്തിൽ ശ്രമിച്ചതാണ് .തീർച്ചയായും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കും. ഈ സപ്പോർട്ട് തുടർന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.?
നല്ല എഴുത്തിനെ ഇഷ്ടമുള്ളവർ ധാരാളം ഉണ്ട് ഇവിടെ, അവർ നിർ ലോഭം പിന്തുണയ്ക്കും.
മറ്റുള്ളവരുടെ കഥകൾ കൂടി വായിച്ച് സപ്പോർട്ട് ചെയുക, നമ്മളും കൂടി അവർക്ക് സപ്പോർട് കൊടുത്താൽ അല്ലേ തിരിച്ചു കിട്ടു…
???
Tanq?
നല്ല എഴുത്ത്….നല്ല കഥ….
ഇനിയും ഇതുപോലുള്ള നല്ല കഥകളുമായി വരിക.,.,
സ്നേഹപൂർവ്വം.,.,
തമ്പുരാൻ.,.
??
ഒരുപാട് നന്ദി.ഒട്ടും പ്രതീക്ഷിച്ചതല്ല സപ്പോർട്ട് ഉണ്ടാവുമെന്ന്…. തുടർന്നും പ്രതീക്ഷിക്കുന്നു ?
തീർച്ചയായും സപ്പോർട്ട് ഉണ്ടാകും….
ഒഴിവു സമയം പരിമിതമാണ്…
കഥ വായിച്ചാൽ ലൈക്.. കമന്റ് ഉറപ്പാണ്…✌️✌️
എഴുത്ത് കൊള്ളാം പക്ഷെ എന്തൊക്കെയോ മിസ്സിംഗ് ആണെന്ന് തോന്നി… എത്ര ചെറുതായാലും കഥ എന്താണെന്ന് പൂർണ്ണമായി മനസിലാവുന്ന ഒരു വരി ഇല്ലെങ്കിൽ കഥ അപൂർണ്ണമാവും…
Anyway nice try… Keep writing ❤❤
ഒരുപാട് നന്ദിയുണ്ട്. സപ്പോർട്ട് തരുന്നതിൽ. കൂടാതെ തെറ്റുകൾ തിരുത്താൻ ഒപ്പം നിൽക്കുന്നതിൽ ?
??
നന്നായിട്ടുണ്ട്. ❤️❤️❤️
Thanks ?
????
Thanks?
❤️
??
വായിച്ചു..??
Tanq?
❣️
?
?
??
♥️♥️
??