വരമ്പ്[Bhami] 61

“പോണം ! ചിലതൊന്നു നാളെക്ക് മാറ്റിവയ്ക്കാൻ പറ്റില്ല. “

മൂപ്പൻ തന്റെ കമ്പകവടി ഒന്നൂടെ നിലത്ത് കുത്തി .

വിളഞ്ഞു നിൽക്കുന്ന കതിർ കണങ്ങളെ തൊട്ട് തൊട്ട് അവർ മൂവരും നീങ്ങി.

വയലോരങ്ങളിൽ കാറ്റിന്റെ കുതിപ്പ് നാഗങ്ങളെ സ്മരിക്കുന്ന തരത്തിൽ ശിൽക്കാര ശബ്ദം പുറപ്പെടുവിച്ചു കൊണ്ടേ ഇരുന്നു.

ഒരോ ചുവടു വയ്ക്കുമ്പോഴും ദക്ഷൻ ഭയത്തോടെ ചുറ്റും നോക്കി നാമങ്ങൾ ഉരുവിട്ടു കൊണ്ടേ ഇരുന്നു.
തന്റെ കൈയിലുള്ള വൈദ്യ പെട്ടി വെളിച്ചപാടു കണക്കെ തുള്ളി കൊണ്ടിരുന്നു.

മുന്നിൽ നടക്കുന്ന മൂപ്പൻ ഇതൊന്നു ശ്രദ്ധിക്കുന്നില്ല. കമ്പിളി പുതച്ച് പിന്നടികൾ മാത്രം നിലത്തൂന്നി നടക്കുന്ന കുഞ്ഞൂട്ടൻ വേഗത കൂട്ടാൻ ആഗ്രാഹിക്കുന്ന പോലെ ദക്ഷനു തോന്നി.

കാലടികളെ  പിന്തുടർന്ന്  ഒരു സിൽക്കാരാ ശബ്ദം കനത്തു. മൂപ്പൻ പെട്ടെന്നു നിന്നു .

എന്താണ് മൂപ്പാ…? ദക്ഷൻ  ചോദിച്ചു

മുന്നിലതാ ഒരു കാളാസർപ്പം ‘
ദക്ഷൻ കുഞ്ഞുട്ടനെ പിടിച്ചു പുറകിലായി നിന്നു .

മൂപ്പൻ രുദ്രാക്ഷത്തിൽ പിടിമുറുക്കി.

“ആരേ അനേഷിച്ചാണ് നീ ഇവിടെ വന്നതെന്ന് നന്നായി അറിയാം. ”  ചെറുനാമ്പാണവൻ  വിരിയാൻ എനിയും മുണ്ട് ജീവിതം. ” നീ ഞാൻ തിരികെ വരുന്നവരെ ഇവിടെ നിൽക്ക് ‘ .

മൂപ്പൻ തന്റെ കമ്പകവടി വരമ്പിൽ കുത്തി നിർത്തി.

എന്നിട്ട്  മം… മുന്നോട്ട് തന്നെ …

ഭയപാടോടെ മാറി നിന്ന ദക്ഷനും കുഞ്ഞൂട്ടനും  മൂപ്പനൊപ്പം ഗമിച്ചു. അവർക്കുള്ളിൽ ഒരു ചോദ്യം അപ്പോഴും തുടന്നു.

കുടിയുടെ മുമ്പിലായി  മൂവരും  എത്തി. ഇരുട്ടടഞ്ഞ കുടിയിൽ  നിശബ്ദത തളം കെട്ടി നിൽക്കുന്നു.

Updated: February 16, 2021 — 8:25 pm

30 Comments

  1. ഭാമി…

    നല്ല എഴുത്ത് നന്നായിരുന്നു…

    തുടർന്നും എഴുതുക…

    ♥️♥️♥️♥️♥️♥️♥️

  2. അടിപൊളി കഥ ? ഇനിയും പുതിയ കഥകളും ആയി വരൂ

    ♥️♥️♥️

  3. ഒരുപാടിഷ്ടമായി.?

  4. ഈ കഥ കുറച്ചുകൂടെ വിപുലമാക്കി എഴുതാന്‍ അവസരമുള്ള ഒരു തീം ആയിരുന്നു.
    നല്ല അവതരണം
    അക്ഷരതെറ്റുകള്‍ എഡിറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും

  5. ഞാൻ ആദ്യമായിട്ടാണ് ഈ ഫ്ലാറ്റ് ഫോമിൽ രചന പ്രസിദ്ധികരിച്ചത്. ഒരു പരീക്ഷണാടിസ്ഥാനത്തിൽ ശ്രമിച്ചതാണ് .തീർച്ചയായും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കും. ഈ സപ്പോർട്ട് തുടർന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.?

  6. ഭാമി,
    എഴുത്തും, ശൈലിയും അതി ഗംഭീരം പക്ഷെ കഥ ഒരു അപൂർണമായി പോയോ എന്നൊരു സംശയം, എന്തോ എവിടെയോ ഒരു മിസ്സിംഗ്‌.
    വായിക്കാൻ ഇമ്പമുണ്ടായിരുന്നു.
    പുതിയ എഴുത്തുമായി വരിക… ആശംസകൾ…

    1. ഞാൻ ആദ്യമായിട്ടാണ് ഈ ഫ്ലാറ്റ് ഫോമിൽ രചന പ്രസിദ്ധികരിച്ചത്. ഒരു പരീക്ഷണാടിസ്ഥാനത്തിൽ ശ്രമിച്ചതാണ് .തീർച്ചയായും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കും. ഈ സപ്പോർട്ട് തുടർന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.?

      1. നല്ല എഴുത്തിനെ ഇഷ്ടമുള്ളവർ ധാരാളം ഉണ്ട് ഇവിടെ, അവർ നിർ ലോഭം പിന്തുണയ്ക്കും.
        മറ്റുള്ളവരുടെ കഥകൾ കൂടി വായിച്ച് സപ്പോർട്ട് ചെയുക, നമ്മളും കൂടി അവർക്ക് സപ്പോർട് കൊടുത്താൽ അല്ലേ തിരിച്ചു കിട്ടു…

  7. മന്നാഡിയാർ

    ???

  8. നല്ല എഴുത്ത്….നല്ല കഥ….
    ഇനിയും ഇതുപോലുള്ള നല്ല കഥകളുമായി വരിക.,.,
    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,.
    ??

    1. ഒരുപാട് നന്ദി.ഒട്ടും പ്രതീക്ഷിച്ചതല്ല സപ്പോർട്ട് ഉണ്ടാവുമെന്ന്…. തുടർന്നും പ്രതീക്ഷിക്കുന്നു ?

      1. തീർച്ചയായും സപ്പോർട്ട് ഉണ്ടാകും….
        ഒഴിവു സമയം പരിമിതമാണ്…
        കഥ വായിച്ചാൽ ലൈക്.. കമന്റ് ഉറപ്പാണ്…✌️✌️

  9. എഴുത്ത് കൊള്ളാം പക്ഷെ എന്തൊക്കെയോ മിസ്സിംഗ്‌ ആണെന്ന് തോന്നി… എത്ര ചെറുതായാലും കഥ എന്താണെന്ന് പൂർണ്ണമായി മനസിലാവുന്ന ഒരു വരി ഇല്ലെങ്കിൽ കഥ അപൂർണ്ണമാവും…

    Anyway nice try… Keep writing ❤❤

    1. ഒരുപാട് നന്ദിയുണ്ട്. സപ്പോർട്ട് തരുന്നതിൽ. കൂടാതെ തെറ്റുകൾ തിരുത്താൻ ഒപ്പം നിൽക്കുന്നതിൽ ?

  10. ദേവദേവൻ

    നന്നായിട്ടുണ്ട്. ❤️❤️❤️

  11. ????

  12. വായിച്ചു..??

  13. ? ആരാധകൻ ?

    ?

Comments are closed.