റഹ്മാന്റെ ടൂർ [നൗഫു] 3771

“പിന്നെ.. പോകുമ്പോ കയ്യിൽ വെക്കാൻ പൈസ വല്ലതും ഉണ്ടോ..”

അവരുടെ കയ്യിൽ ഒന്നും ഉണ്ടാവില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ മിസ്സ് ചോദിച്ചു…

“അത് ഞാൻ കൊടുത്തോളാം മിസ്സ്‌..”

ആസിഫ് ഉടനെ തന്നെ പറഞ്ഞു..”

“എന്നാലും ഇത് കൂടേ കയ്യിൽ വെച്ചോ.. എന്തേലും വാങ്ങിക്കാമല്ലോ..”

മിസ്സ്‌ ഒരു അഞ്ഞൂറിന്റെ നോട്ടെടുത്തു നീട്ടി..

” വേണ്ടാ മിസ്സ്‌.. ഇപ്പോ എനിക്ക് തന്ന സഹായം തന്നെ മതി.. ഞങ്ങൾക് ഇനി ഒന്നും വേണ്ടാ…”

റഹ്മാൻ വിതുമ്പലോടെന്നെ മിസ്സിനോട് പറഞ്ഞു അവിടെ നിന്നും ഇറങ്ങി.. കൂടേ ആസിഫും..

“എന്താടാ നിനക്ക് ഇപ്പൊ ഒരു ഉഷാർ ഇല്ലാതെ..”

പുറത്തേക്കിറങ്ങി നടക്കുമ്പോഴായിരുന്നു ആസിഫിനോടു റഹ്മാൻ ചോദിച്ചത്..

“നിന്റെ പ്രശ്നം സോൾവ് ആയി.. ഞാൻ വീട്ടിൽ പോലും പറഞ്ഞിട്ടില്ല.. ഇനി എനിക്ക് വീട്ടിൽ നിന്നും കിട്ടിയില്ലേലോ..”..

ആസിഫ് ഉള്ളിലെ ടെൻഷൻ പറഞ്ഞു..

“നീ പേടിക്കണ്ട.. അത് നമ്മള് സോൾവാക്കും.. നിനക്ക് വേണ്ടി ഞാൻ എവിടുന്നേലും കടം വാങ്ങിക്കുക എങ്കിലും ചെയ്യും.. ”

റഹ്മാൻ ആത്മവിശ്വാസത്തോടെ പറഞ്ഞു..

” അല്ല പൊട്ടാ.. എന്നാൽ നിനക്ക് ഇത് ആദ്യമേ ചെയ്താൽ പോരെ.. ”

“എന്റെ മോനെ..ഫ്രെണ്ട്സിനെ സഹായിക്കാൻ എന്തേലുമൊക്കെ നമുക്ക് ചെയ്യാൻ പറ്റും.. ആരോടൊക്കെ വേണേലും ഇരന്നിട്ട് ആണേലും ശരി …പക്ഷെ സ്വന്തം കാര്യത്തിൽ നമ്മൾ എന്നും പുറകോട്ട് ആയിരിക്കും…”

12 Comments

  1. Superb.
    ?????

  2. Super ആയി noufukka എന്നാലും എവിടെ യോ ഒരു വിഷമം

  3. അടിപൊളി

  4. വിശ്വനാഥ്

    ???????????????????????????????????????????????????????????? ടച്ചിങ് സ്റ്റോറി

  5. Nanma ????

  6. എഴുതിയ കഥ എല്ലാം എന്തിനാ bro delete ചെയ്ത , ഞാൻ time കിട്ടുമ്പോൾ വയ്ക്കാൻ ഇട്ടിരുന്ന ആയിരുന്നു

  7. Changadhi,
    nice. nannaittundu.
    Kadha vaichappol orma vannadhu kore kalathinu munpu malappurathu oru teacher bhiksha yajikkunnadhu kandu pazhya student, teachere, avante vettilekku kootikondu vannadhu social media viral ayirunnu.

  8. I love you

  9. വേദനയും.. സന്തോഷവും നിറഞ്ഞ കുറച്ചു സമയം ഈ കഥക്ക് ഒപ്പം.. ❤❤

  10. നൗഫൂ മച്ചാനേ ഒരു രക്ഷയുമില്ല അടിപൊളി എഴുത്ത് ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????
    തുടക്കം മുതൽ ഒടുക്കം വരെ കണ്ണീരോടെ മാത്രമേ വായിക്കാൻ കഴിഞ്ഞൊള്ളൂ?❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. നന്മയുള്ള ഒരു ചെറുകഥ വായിച്ചു തീർന്നപ്പോൾ നൊമ്പരമുണർത്തി, നൗഫു ഭായ് നന്നായി എഴുതി, ആശംസകൾ…

  12. Nice story man?

Comments are closed.