റഹ്മാന്റെ ടൂർ [നൗഫു] 3712

മിസ്സ്‌ കുറച്ചു നേരം ആലോചിച്ചു ഇരുന്നു..

“എന്നാൽ ഒരു കാര്യം ചെയ്യാം.. റഹ്മാന്റെ ഫീസ് ഞാൻ അടക്കാം… ഒരാളുടെ അടുത്തു പൈസ ഇല്ലാത്തത് കൊണ്ട് നിങ്ങളുടെ രണ്ടു പേരുടെയും പോക്ക് മുടക്കണ്ട…”

മിസ്സ്‌ ഒരു മാലാഖയെ പോലെ ആയിരുന്നു അത് പറഞ്ഞത്..

ഒരു പ്രതീക്ഷയും ഇല്ലാതെ ടൂറിനു പോകുന്ന ദിവസം മറ്റെന്തിങ്കിലും ഉടായിപ്പ് ചെയ്യാമെന്ന് കരുതി പ്ലാൻ ചെയ്തു വന്ന അവര്‍ക്ക് മിസ്സിന്റെ വാക്കുകൾ ലോട്ടറി അടിച്ചത് പോലെ തന്നെ ആയിരുന്നു..

റഹ്മാന്റെ കണ്ണുകൾ നിറഞ്ഞത് പോലെ തോന്നി..

” മിസ്സ്‌ അതൊക്കെ വേണോ..”

ചുണ്ടുകൾ വിറച്ചു കൊണ്ടായിരുന്നു റഹ്മാൻ അത് ചോദിച്ചത് ..

“അത് എന്താടാ വേണ്ടാത്തത്…. നിങ്ങൾ രണ്ടു പേരും പോകണം.. നിങ്ങളൊക്കെ എനിക്ക് മക്കളെ പോലെയാണ്.. നിങ്ങൾ രണ്ടു പേരും ഒന്നും പറയാതെ മുങ്ങിയിരുന്നേൽ എനിക്ക് നിങ്ങളോട് ദേഷ്യം വരുമായിരുന്നു.. ഇതിപ്പോ.. പൈസക് വേണ്ടി ശ്രമിച്ചെങ്കിലും പരാജയപെട്ടത് കൊണ്ടല്ലേ… ”

“ഓരോ പരാജയത്തിന് മറവിലും വിജയത്തിന്റെ മധുരം ഒളിഞ്ഞു കിടപ്പുണ്ടാവും…. ഒരിക്കല്‍ പരാജയപെട്ടന്ന് കരുതി ഒരിക്കലും തോറ്റു പിൻവാങ്ങരുത്…”

മിസ്സ്‌ അവരോടായി പറഞ്ഞു തുടർന്നു..

“ഇപ്പോ നീ,.. നിന്റെ കാര്യം എന്നോട് പറഞ്ഞപ്പോൾ അല്ലെ എനിക്ക് മനസിലായത്..നമുക്ക് പറയാനുള്ളത് ആരോടായാലും പറയുക.. അവിടെ മടിയോ.. അഭിമാനമോ നോക്കരുത്.. നമ്മൾ നമ്മുടെ കാര്യമല്ലേ പറയുന്നത് “..

മിസ്സ്‌ അതും പറഞ്ഞു പുഞ്ചിരിയോടെ അവരെ നോക്കി…

12 Comments

  1. Superb.
    ?????

  2. Super ആയി noufukka എന്നാലും എവിടെ യോ ഒരു വിഷമം

  3. അടിപൊളി

  4. വിശ്വനാഥ്

    ???????????????????????????????????????????????????????????? ടച്ചിങ് സ്റ്റോറി

  5. Nanma ????

  6. എഴുതിയ കഥ എല്ലാം എന്തിനാ bro delete ചെയ്ത , ഞാൻ time കിട്ടുമ്പോൾ വയ്ക്കാൻ ഇട്ടിരുന്ന ആയിരുന്നു

  7. Changadhi,
    nice. nannaittundu.
    Kadha vaichappol orma vannadhu kore kalathinu munpu malappurathu oru teacher bhiksha yajikkunnadhu kandu pazhya student, teachere, avante vettilekku kootikondu vannadhu social media viral ayirunnu.

  8. I love you

  9. വേദനയും.. സന്തോഷവും നിറഞ്ഞ കുറച്ചു സമയം ഈ കഥക്ക് ഒപ്പം.. ❤❤

  10. നൗഫൂ മച്ചാനേ ഒരു രക്ഷയുമില്ല അടിപൊളി എഴുത്ത് ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????
    തുടക്കം മുതൽ ഒടുക്കം വരെ കണ്ണീരോടെ മാത്രമേ വായിക്കാൻ കഴിഞ്ഞൊള്ളൂ?❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. നന്മയുള്ള ഒരു ചെറുകഥ വായിച്ചു തീർന്നപ്പോൾ നൊമ്പരമുണർത്തി, നൗഫു ഭായ് നന്നായി എഴുതി, ആശംസകൾ…

  12. Nice story man?

Comments are closed.