റഹ്മാന്റെ ടൂർ [നൗഫു] 3771

റഹ്മാൻ തന്നെ പറഞ്ഞു തുടങ്ങി..

“മിസ്സ്‌.. ഇന്നലെ ലീവ് ആയിരുന്നുവല്ലോ.. ഞായറാഴ്ച ആയത് കൊണ്ട്..”

“ഹ്മ്മ് ”

“കടലിൽ പോയി കടുക്ക ( കല്ലുമ്മ കായ് ) പറിച്ചു വിറ്റിട്ടു വേണമായിരുന്നു ടൂറിനുള്ള ഫീസ് അടക്കാൻ.. പക്ഷെ പോകാൻ കഴിഞ്ഞില്ല.. ഇനി വീട്ടിൽ ചോദിച്ചാൽ കിട്ടില്ല.. അന്നന്നത്തെ ചിലവിനുള്ള പൈസ മാത്രമേ ഉപ്പ പണിക് പോകുമ്പോൾ കിട്ടുന്നുള്ളു..എന്റെ കയ്യിൽ പൈസ ഇല്ല ഫീസ് കെട്ടാൻ ”

“ഏ.. നീ കടലിൽ പോകുമോ..”

മിസ്സ്‌ പുതിയതായി എന്തോ കേട്ടത് പോലെ ചോദിച്ചു..

“ആ.. മിസ്സ്‌ ഇടക്ക് പോകാറുണ്ട്… എന്റെ ചിലവുകളും മറ്റും അതിലാണ് കഴിയാറുള്ളത്..”

എന്നിട്ട് രണ്ടു കയ്യും നീർത്തി പിടിച്ചു കത്തി തട്ടിയത് പോലെ ഉള്ള കീറലുകൾ കാണിച്ചു കൊണ്ട് മിസ്സിനോട് തുടർന്നു..

“ഇത് കണ്ടോ മിസ്സ്‌.. പണിക് പോകുമ്പോൾ കിട്ടുന്നതാ.. കുറെ ഉണ്ടാവും കയ്യിലും കാലിലും.. തിര അടിക്കുമ്പോൾ പെട്ടന്ന് കല്ലിലേക് കയറാൻ കഴിയാതെ തിരയുടെ കൂടേ കല്ലിൽ പോയി അടിക്കുമ്പോൾ ഉണ്ടാവുന്നതാ.. കൂടേ കടുക്ക (കല്ലുമക്കായ്) കയ്യിലെ ഇറച്ചി കടിച്ചെടുക്കാറും ഉണ്ട്..

“അള്ളാഹ്.. എന്താടാ ഇത്.. ഒരുപാട് മുറിവ് ഉണ്ടല്ലോ…”

മിസ്സിന് ആകെ പിരിമുറുക്കംഅനുഭവപ്പെടുന്നത് പോലെ..

“ആസിഫെ നിന്റെ പ്രശ്നം എന്താ..”

മിസ്സിന്റെ അടുത്ത ചോദ്യം ആസിഫിനോടായിരുന്നു

“എനിക്കൊരു പ്രശ്നവും ഇല്ല ടീച്ചർ.. പക്ഷെ ഇവൻ ഇല്ലേൽ ഞാനും ഇല്ല..”

വീട്ടിൽ നിന്നും പൈസ കിട്ടിയില്ലേലും.. കിട്ടുമെന്ന ആത്മവിശ്വാസത്തോടെ ആസിഫ് പറഞ്ഞു..

12 Comments

  1. Superb.
    ?????

  2. Super ആയി noufukka എന്നാലും എവിടെ യോ ഒരു വിഷമം

  3. അടിപൊളി

  4. വിശ്വനാഥ്

    ???????????????????????????????????????????????????????????? ടച്ചിങ് സ്റ്റോറി

  5. Nanma ????

  6. എഴുതിയ കഥ എല്ലാം എന്തിനാ bro delete ചെയ്ത , ഞാൻ time കിട്ടുമ്പോൾ വയ്ക്കാൻ ഇട്ടിരുന്ന ആയിരുന്നു

  7. Changadhi,
    nice. nannaittundu.
    Kadha vaichappol orma vannadhu kore kalathinu munpu malappurathu oru teacher bhiksha yajikkunnadhu kandu pazhya student, teachere, avante vettilekku kootikondu vannadhu social media viral ayirunnu.

  8. I love you

  9. വേദനയും.. സന്തോഷവും നിറഞ്ഞ കുറച്ചു സമയം ഈ കഥക്ക് ഒപ്പം.. ❤❤

  10. നൗഫൂ മച്ചാനേ ഒരു രക്ഷയുമില്ല അടിപൊളി എഴുത്ത് ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????
    തുടക്കം മുതൽ ഒടുക്കം വരെ കണ്ണീരോടെ മാത്രമേ വായിക്കാൻ കഴിഞ്ഞൊള്ളൂ?❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. നന്മയുള്ള ഒരു ചെറുകഥ വായിച്ചു തീർന്നപ്പോൾ നൊമ്പരമുണർത്തി, നൗഫു ഭായ് നന്നായി എഴുതി, ആശംസകൾ…

  12. Nice story man?

Comments are closed.