റഹ്മാന്റെ ടൂർ [നൗഫു] 3771

“അതാ പറഞ്ഞത് ഞാൻ ഇല്ല.. ഞാൻ മിസ്സിനോട് പറയാന്.. എന്റെ കയ്യിൽ പൈസ ഇല്ലന്ന്…”

“എന്ന ഞാനും പോകുന്നില്ല.. നീ ഇല്ലാതെ ഞാൻ എങ്ങോട്ടും ഇല്ല…നമുക്ക് മൂന്നു ദിവസം.. ബീച്ചിൽ പോയി അടിച്ചു പൊളിക്കട..”

തൊട്ടടുത്തു തന്നെ ഉള്ള ബീച്ചിലെ വൈകുന്നേരങ്ങളിലെ ഫുഡ്‌ബോൾ കളി മനസിൽ ഓർത്ത് കൊണ്ട് ആസിഫ് പറഞ്ഞു…

അങ്ങനെ രണ്ടാളും പോകുന്നില്ല എന്ന തീരുമാനത്തോടെ ഇന്റർവെൽ സമയത്ത് മിസ്സിനെ കാണുവാനായി പോയി..

ബോട്ടണി ലാബിൽ ആയിരുന്നു മിസ്സ്‌ ഉള്ളത്

“ഹ്മ്മ്.. എന്താ രണ്ടാളും കൂടേ.. ഫീസ് കൊണ്ട് വന്നോ.. ഉണ്ടേൽ വേഗം പോയി ഓഫിസിൽ കെട്ടിക്കോ.. ”

മിസ്സ്‌ അവരെ കണ്ട ഉടനെ തന്നെ പറഞ്ഞു..

“ഇല്ല.. മിസ്സ്‌ .. ഞങ്ങൾ വേറെ ഒരു കാര്യം പറയാൻ വന്നതാ…”

ആസിഫ് ഡെസ്കിന് മുന്നിലേക് നിന്ന് കൊണ്ട് പറഞ്ഞു

“ഹ്മ്മ്.. എന്താ.. ഈ ലാസ്റ്റ് നിമിഷം നിങ്ങൾ വരുന്നില്ല എന്നൊന്നും പറയരുതേ.. നമ്മൾ ടൂറിസ്റ്റ് ബസ്സിന്‌ അഡ്വാൻസ് കൊടുത്തതാണ്.. പിന്നെ ഹോട്ടലും ബുക്ക്‌ ചെയ്തു…ഇനി നിങ്ങൾക് പകരം രണ്ടു പേരെ പുതിയതായി കിട്ടില്ല..”

“മിസ്സ്‌ ഞങ്ങളോട് ക്ഷമിക്കണം.. ഒരു ആവേശത്തിൽ പറഞ്ഞതാണ് ടൂറിന് വരുന്നുണ്ടെന്ന്… പക്ഷെ..”

റഹ്മാൻ മുഴുവനായി പറയാതെ മിസ്സിനെ നോക്കി നിന്നു…

“എന്താ ഒരു പക്ഷെ..”

മിസ്സ്‌ രണ്ടു പേരെയുമായി നോക്കി ചോദിച്ചു..

12 Comments

  1. Superb.
    ?????

  2. Super ആയി noufukka എന്നാലും എവിടെ യോ ഒരു വിഷമം

  3. അടിപൊളി

  4. വിശ്വനാഥ്

    ???????????????????????????????????????????????????????????? ടച്ചിങ് സ്റ്റോറി

  5. Nanma ????

  6. എഴുതിയ കഥ എല്ലാം എന്തിനാ bro delete ചെയ്ത , ഞാൻ time കിട്ടുമ്പോൾ വയ്ക്കാൻ ഇട്ടിരുന്ന ആയിരുന്നു

  7. Changadhi,
    nice. nannaittundu.
    Kadha vaichappol orma vannadhu kore kalathinu munpu malappurathu oru teacher bhiksha yajikkunnadhu kandu pazhya student, teachere, avante vettilekku kootikondu vannadhu social media viral ayirunnu.

  8. I love you

  9. വേദനയും.. സന്തോഷവും നിറഞ്ഞ കുറച്ചു സമയം ഈ കഥക്ക് ഒപ്പം.. ❤❤

  10. നൗഫൂ മച്ചാനേ ഒരു രക്ഷയുമില്ല അടിപൊളി എഴുത്ത് ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????
    തുടക്കം മുതൽ ഒടുക്കം വരെ കണ്ണീരോടെ മാത്രമേ വായിക്കാൻ കഴിഞ്ഞൊള്ളൂ?❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. നന്മയുള്ള ഒരു ചെറുകഥ വായിച്ചു തീർന്നപ്പോൾ നൊമ്പരമുണർത്തി, നൗഫു ഭായ് നന്നായി എഴുതി, ആശംസകൾ…

  12. Nice story man?

Comments are closed.