റഹ്മാന്റെ ടൂർ [നൗഫു] 3771

“ടാ .. ഞാൻ,.. ഞാൻ കടലിൽ പോയി കടുക്ക ( കല്ലുമ്മകായ് ) എടുത്തു വിക്കാമെന്നായിരുന്നു കരുതിയത്.. ഒരു പോക്ക് പോയാൽ 500 രൂപയുടെ സാധനം എന്തായാലും കിട്ടുകയും ചെയ്യുമായിരുന്നു.. രണ്ടോ മൂന്നോ പോക്ക് പോയാൽ ടൂറും കൂടേ നമുക്ക് അടിച്ചു പൊളിക്കാനുള്ളതും കിട്ടുമായിരുന്നു..”

അവൻ സങ്കടത്തോടെ തന്നെ പറഞ്ഞു..

അവൻ പറഞ്ഞത് ശരിയാണ്.. ഇടക്ക് അവൻ പോകാറുള്ളത് അറിയാം ആസിഫ് മനസിൽ ഓർത്ത് കൊണ്ട് അവൻ പറയുന്നത് കേട്ടു കൊണ്ടിരുന്നു..

“പക്ഷെ ഇന്നലെ നല്ല തിരയായിരുന്നു കടലിൽ.. ഒന്ന് ഇറങ്ങാൻ പോലും കഴിഞ്ഞില്ല.. തോണി എടുത്തു പോയാൽ തന്നെ അവിടെ എത്തില്ല..”..,

റഹ്മാൻ വീണ്ടും പറഞ്ഞു നിർത്തി..

“ടാ..ഇനി എന്ത് ചെയ്യും..നാളേ അവസാന ദിവസമല്ലേ…”

“ഞാൻ ഇല്ല.. നിങ്ങൾ പോയിട്ട് വാ..”

റഹ്മാൻ അപ്പോ തന്നെ തീരുമാനം ശബ്ദത്തിലെ ഇടർച്ചയോടെ പറഞ്ഞു..

ടൂർ പോകുവാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല.. പക്ഷെ അവന്റെ വാക്കുകളിൽ അറിയാം അവൻ എത്ര മാത്രം അതിനായ് കൊതിച്ചിരുന്നു എന്ന്.. അതാണല്ലോ ഇന്നലെ പണം ലഭിക്കുവാനുള്ള ശ്രമം പരാജയപ്പെട്ടത് പോലും ആസിഫിനോട് പറയുന്നത്…

ആസിഫിന്റെ ഉള്ളിലും ടൂർ പോകുവാനുള്ള ആഗ്രഹം വന്നു തുടങ്ങി…

“ടാ.. എന്റെ പൈസ വീട്ടിൽ നിന്ന് കിട്ടിയിട്ടില്ല.. ഉപ്പ ഗൾഫിൽ നിന്നും അയച്ചതിൽ നിന്ന് എന്തേലും വാങ്ങിയിട്ട് വേണം ടീച്ചറിന് കൊടുക്കാൻ.. അത് മാത്രമല്ല ഒരു അഞ്ഞൂറ് രൂപ എങ്കിലും നമ്മുടെ കയ്യിൽ വെക്കണ്ടേ..”

12 Comments

  1. Superb.
    ?????

  2. Super ആയി noufukka എന്നാലും എവിടെ യോ ഒരു വിഷമം

  3. അടിപൊളി

  4. വിശ്വനാഥ്

    ???????????????????????????????????????????????????????????? ടച്ചിങ് സ്റ്റോറി

  5. Nanma ????

  6. എഴുതിയ കഥ എല്ലാം എന്തിനാ bro delete ചെയ്ത , ഞാൻ time കിട്ടുമ്പോൾ വയ്ക്കാൻ ഇട്ടിരുന്ന ആയിരുന്നു

  7. Changadhi,
    nice. nannaittundu.
    Kadha vaichappol orma vannadhu kore kalathinu munpu malappurathu oru teacher bhiksha yajikkunnadhu kandu pazhya student, teachere, avante vettilekku kootikondu vannadhu social media viral ayirunnu.

  8. I love you

  9. വേദനയും.. സന്തോഷവും നിറഞ്ഞ കുറച്ചു സമയം ഈ കഥക്ക് ഒപ്പം.. ❤❤

  10. നൗഫൂ മച്ചാനേ ഒരു രക്ഷയുമില്ല അടിപൊളി എഴുത്ത് ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????
    തുടക്കം മുതൽ ഒടുക്കം വരെ കണ്ണീരോടെ മാത്രമേ വായിക്കാൻ കഴിഞ്ഞൊള്ളൂ?❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. നന്മയുള്ള ഒരു ചെറുകഥ വായിച്ചു തീർന്നപ്പോൾ നൊമ്പരമുണർത്തി, നൗഫു ഭായ് നന്നായി എഴുതി, ആശംസകൾ…

  12. Nice story man?

Comments are closed.