റഹ്മാന്റെ ടൂർ [നൗഫു] 3771

“ഗുഡ് മോർണിംഗ് മിസ്സ്‌ ”

എല്ലാവരും എഴുന്നേറ്റ് നിന്ന് ഒരേ സ്വരത്തിൽ പറഞ്ഞു..

ആദ്യ പിരീഡ് ക്ലാസ് ടീച്ചർ സജ്‌ന മിസ്സിന്റെ ആയിരുന്നു.. ടൂറിന് പേര് കൊടുത്തിട്ട് പണം അടക്കാത്തവർ ആരൊക്കെ എന്ന് ചോദിച്ചു… റോൾ നമ്പർ പോലും വിളിക്കാതെ ആണല്ലോ റബ്ബേ ചോദ്യം…

വേറെ ആരും ഇല്ല എഴുന്നേറ്റ് നില്ക്കാന്‍ ആസിഫും റഹ്മാനും മാത്രം എഴുന്നേറ്റ് നിന്നു..

നിങ്ങള്‍ രണ്ടു പേര് അല്ലാത്ത മുഴുവൻ പേരും പൈസ കൊടിത്തിരിക്കുന്നു.. നാളേ എന്തായാലും പണം അടക്കണം,.. മറക്കരുത്!. എന്ന് പറഞ്ഞു മിസ്സ്‌ ക്ലാസ് തുടങ്ങി..

“എടാ.. എന്റെ കയ്യിൽ പൈസ ഇല്ല..

റഹ്മാൻ പതിഞ്ഞ സ്വരത്തിൽ ആസിഫിന്റെ ചെവിയിൽ പറഞ്ഞു..”

“എന്റെ കയ്യിലും ഇല്ല.. ഞാൻ ആണേൽ വീട്ടിൽ പറഞ്ഞിട്ടും ഇല്ല.. നാളേ ലാസ്റ്റ് ദിവസമാണ്.. മൂന്നു ദിവസം കൊണ്ട് ടുറിന് പോകുകയും ചെയ്യും.. എന്ത് ചെയ്യും..”

ആസിഫ് തിരിച്ചു റഹ്മാനോട് ചോദിച്ചു..

“നിനക്ക് പൈസ കിട്ടുമോ “..

റഹ്മാൻ എന്തോ മനസിൽ ഒളിപ്പിച്ചു വെച്ചത് പോലെ നിർവികാരനായി ആരാഞ്ഞു..

അവന്റെ ശബ്ദം കേട്ടാൽ തന്നെ അറിയാം.. ആസിഫ് കൂടേ ഫീസ് അടച്ചാൽ അവൻ ഒറ്റപെട്ടു പോകും ക്ലാസ്സിൽ ..

“പറഞ്ഞിട്ടില്ല വീട്ടിൽ.. ചോദിച്ചാൽ കുറെ ചീത്ത പറഞ്ഞാലും ഉമ്മച്ചി തരും “..

ആസിഫ് റഹ്മാന് മറുപടിയായി പറഞ്ഞു..

12 Comments

  1. Superb.
    ?????

  2. Super ആയി noufukka എന്നാലും എവിടെ യോ ഒരു വിഷമം

  3. അടിപൊളി

  4. വിശ്വനാഥ്

    ???????????????????????????????????????????????????????????? ടച്ചിങ് സ്റ്റോറി

  5. Nanma ????

  6. എഴുതിയ കഥ എല്ലാം എന്തിനാ bro delete ചെയ്ത , ഞാൻ time കിട്ടുമ്പോൾ വയ്ക്കാൻ ഇട്ടിരുന്ന ആയിരുന്നു

  7. Changadhi,
    nice. nannaittundu.
    Kadha vaichappol orma vannadhu kore kalathinu munpu malappurathu oru teacher bhiksha yajikkunnadhu kandu pazhya student, teachere, avante vettilekku kootikondu vannadhu social media viral ayirunnu.

  8. I love you

  9. വേദനയും.. സന്തോഷവും നിറഞ്ഞ കുറച്ചു സമയം ഈ കഥക്ക് ഒപ്പം.. ❤❤

  10. നൗഫൂ മച്ചാനേ ഒരു രക്ഷയുമില്ല അടിപൊളി എഴുത്ത് ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????
    തുടക്കം മുതൽ ഒടുക്കം വരെ കണ്ണീരോടെ മാത്രമേ വായിക്കാൻ കഴിഞ്ഞൊള്ളൂ?❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. നന്മയുള്ള ഒരു ചെറുകഥ വായിച്ചു തീർന്നപ്പോൾ നൊമ്പരമുണർത്തി, നൗഫു ഭായ് നന്നായി എഴുതി, ആശംസകൾ…

  12. Nice story man?

Comments are closed.