റഹ്മാന്റെ ടൂർ [നൗഫു] 3771

മൂന്നു ദിവസത്തെ മൈസൂർ യാത്ര കഴിഞ്ഞു ബസ് കാരുണ്യമെന്ന വീട്ടിലേക് തിരികെ എത്തി…

“നോക്കടി.. സുമേ.. നീ അല്ലെ പറയാറുള്ളത് ഈ വയസ്സായവരെ കാണുവാൻ ആരും വരില്ലെന്ന് .. കണ്ടോ എന്റെ മകനെ…”

റഹ്മാനെ ചൂണ്ടി വളരെ അധികം സന്തോഷത്തോടെ…. തൊട്ടടുത്തുള്ള സ്ത്രീയെ നോക്കി മിസ്സ്‌ പറഞ്ഞു..

അവിടെ ഉള്ള എല്ലാവരും ഒരുപാട് സന്തോഷത്തിലാണ്…

“മിസ്സ്‌.. എന്റെ കൂടേ വരികയല്ലേ.. മിസ്സിനെ കാത്തു എന്റെ ഭാര്യയും ഉമ്മയും മക്കളും എല്ലാവരും ഉണ്ട്.. പിന്നെ നമ്മുടെ ആസിഫും ഇന്ന് രാത്രി ദുബായിൽ നിന്ന് വരും…”

മിസ്സ്‌ ചുറ്റിലുമായി കൂടി നിൽക്കുന്ന എല്ലാവരെയും ഒന്ന് നോക്കി..

എല്ലാവരുടെയും മുഖത്തു പെട്ടന്ന് സങ്കടം നിറഞ്ഞു വന്നു..…

“അത് വരെ ഒരു മാലാഖയെ പോലെ കണ്ടിരുന്ന റഹ്മാനെ.. ഒരൊറ്റ നിമിഷം കൊണ്ട് അവരുടെ പ്രിയപ്പെട്ട ഒരാളെ…അവരിൽ നിന്നും പറിച്ചെടുക്കാൻ വന്ന പിശാചിനെ നോക്കുന്നത് പോലെയായി….”

“വേണ്ട മോനെ.. നീ എന്നെ വന്നു കണ്ടുവല്ലോ എനിക്ക് അത് മതി.. നീ കൂടേ ഉണ്ടായിരുന്ന ഈ മൂന്നു ദിവസങ്ങൾ തന്നെ ഈ ജന്മം മുഴുവൻ ഓർക്കാനുള്ളത് ഉണ്ട്….ഇനി കുറച്ചു ദിവസങ്ങൾ അല്ലെ ഭൂമിയിലുളൂ…അത് ഇവരുടെ കൂടേ.. എന്നെ പോലെ ജീവിതത്തിൽ ഒറ്റപ്പെട്ടവരുടെ കൂടേ ജീവിക്കാനാണ് എനിക്കിഷ്ടം..”

മിസ്സ്‌ വീണ്ടും തുടർന്നു…

“നിന്റെ കൂടേ വന്നാൽ ഞാൻ സന്തോഷവതി ആയിരിക്കുമെന്നും, അതിലെല്ലാം ഉപരി നീ എന്നെ പൊന്ന് പോലെ നോക്കുമെന്നും എനിക്കറിയാം.. പക്ഷെ.. എന്നെ ആശ്രയിച്ചു ജീവിക്കുന്ന ഇത്രയും പേരെ അനാഥരാക്കി എനിക്കൊരിക്കലും സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല.. ഇവർക്ക് ഞാൻ മാത്രമല്ലേ ഉള്ളൂ…”

അത്ര സമയം ഒരു മരണ വീട് പോലെ സൈലന്റ് ആയിരുന്നു സ്ഥലം പെട്ടന്ന് തന്നെ ഉത്സവം നടക്കുന്ന അമ്പല മുറ്റം പോലെ ശബ്ദമുഖരിതമായി… അവർക്കെല്ലാം എത്ര മാത്രം പ്രിയപ്പെട്ടതാണ് ടീച്ചറെന്ന് റഹ്മാന് മനസിലായി…

മിസ്സ്‌ പറഞ്ഞതാണ് അതിന്റെ ശരി..

“മിസ്സ്‌ പഠിപ്പിച്ചു തന്ന.. പുസ്തകത്തിൽ ഇല്ലാത്ത… പാഠങ്ങൾ ആയിരുന്നു എന്നും ജീവിതത്തില്‍ മുന്നോട്ടുള്ള വഴികാട്ടി… കുറെ ഏറെ പരാജയങ്ങൾ സംഭവിച്ചുവെങ്കിലും അവസാനം പരാജയത്തിന്റെ മറവിലുള്ള വിജയം എനിക്ക് കണ്ടെത്താൻ സാധിച്ചു…ഇന്ന് അത്യാവശ്യം വിറ്റ് വരവുള്ള ഒരു കമ്പനി സ്വന്തമായുണ്ട് വിദേശത്തും കേരളത്തിലും..… വിദേശത്ത് എല്ലാം നിയന്ത്രിക്കുന്നത് ആസിഫാണ്.. ഇന്ന് ഇവിടെ എത്തുന്നുണ്ട് ആള്… അവൻ വന്നിട്ട് പോയാൽ മതി എന്നായിരുന്നു നിർബന്ധം.. പക്ഷെ കണ്ടെത്തിയപ്പോൾ ഒരു നിമിഷം പോലും കളയാൻ തോന്നിയില്ല… അവനുമായി ഇടക്ക് ഇനിയും വരാമല്ലോ.. പ്രിയപ്പെട്ട മിസ്സിനെ കാണുവാൻ..”

അന്ന് മുതൽ കാരുണ്യത്തിലേക്ക് വേണ്ട എല്ലാ ചിലവും ഏറ്റടുത്തു കൊണ്ടായിരുന്നു.. റഹ്മാൻ.. കാരുണ്യ വീടിന്റെ പടികൾ ഇറങ്ങിയത്..”

ഇനിയും മാസത്തിൽ രണ്ടു വട്ടമെങ്കിലും തന്റെ പ്രിയപ്പെട്ട മിസ്സിനെ കാണുവാൻ വരുമെന്നുള്ള ഉറപ്പോടെ…

ബൈ

നൗഫു ❤❤❤

12 Comments

  1. Superb.
    ?????

  2. Super ആയി noufukka എന്നാലും എവിടെ യോ ഒരു വിഷമം

  3. അടിപൊളി

  4. വിശ്വനാഥ്

    ???????????????????????????????????????????????????????????? ടച്ചിങ് സ്റ്റോറി

  5. Nanma ????

  6. എഴുതിയ കഥ എല്ലാം എന്തിനാ bro delete ചെയ്ത , ഞാൻ time കിട്ടുമ്പോൾ വയ്ക്കാൻ ഇട്ടിരുന്ന ആയിരുന്നു

  7. Changadhi,
    nice. nannaittundu.
    Kadha vaichappol orma vannadhu kore kalathinu munpu malappurathu oru teacher bhiksha yajikkunnadhu kandu pazhya student, teachere, avante vettilekku kootikondu vannadhu social media viral ayirunnu.

  8. I love you

  9. വേദനയും.. സന്തോഷവും നിറഞ്ഞ കുറച്ചു സമയം ഈ കഥക്ക് ഒപ്പം.. ❤❤

  10. നൗഫൂ മച്ചാനേ ഒരു രക്ഷയുമില്ല അടിപൊളി എഴുത്ത് ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????
    തുടക്കം മുതൽ ഒടുക്കം വരെ കണ്ണീരോടെ മാത്രമേ വായിക്കാൻ കഴിഞ്ഞൊള്ളൂ?❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. നന്മയുള്ള ഒരു ചെറുകഥ വായിച്ചു തീർന്നപ്പോൾ നൊമ്പരമുണർത്തി, നൗഫു ഭായ് നന്നായി എഴുതി, ആശംസകൾ…

  12. Nice story man?

Comments are closed.