റഹ്മാന്റെ ടൂർ [നൗഫു] 3771

“അതൊക്കെ വലിയ കഥയാണ് മോനേ… പത്തു മുപ്പത്തിനായിരം രൂപ പെൻഷൻ കിട്ടുന്നത് കൊണ്ട് ഇവിടെ എനിക്കും എന്നെ പോലെ ഉള്ള കുറച്ചു പേർക്കും ജീവിക്കാം…”

റഹ്മാൻ ആ ബസ്സിൽ ചുറ്റിലുമായി ഒന്ന് കണ്ണോടിച്ചു…

കുറെ അമ്മമാർ ഇരിക്കുന്നു…. ആരും ഒന്നും സംസാരിക്കുന്നില്ല.. എല്ലാവരും അവനെ തന്നെ നോക്കി ഇരിക്കുകയാണ്… അവരുടെ എല്ലാം കണ്ണിൽ ഭയം നിറയുന്നത് പോലെ…

“മിസ്സിന് എന്നെ ശരിക്കും മനസ്സിലായോ.. ”

റഹ്മാൻ വീണ്ടും ആകാംഷയോടെ ചോദിച്ചു.

“നീ എന്റെ റഹ്മാൻ അല്ലെ.. ”

മിസ്സ്‌ പെട്ടന്ന് തന്നെ പേര് പറഞ്ഞു അവനെ നോക്കി…

“ഞാൻ ആരെ മറന്നാലും നിന്നെ മറക്കില്ല….”..

“അതെന്താ മിസ്സ്‌…”

റഹ്മാൻ വീണ്ടും ചോദിച്ചു..

റഹ്മാന്റെ പതിനഞ്ചു കൊല്ലങ്ങൾക് മുമ്പ് കണ്ട കൈ ടീച്ചർ പിടിച്ചു…

“അന്ന് ഈ കൈ നല്ല ഉര ഉള്ളത് ആയിരുന്നല്ലോ മോനെ.. ഇന്നിത് സ്പോഞ്ച് പോലെ പതുപതുത് മിനുസ്സമുള്ളത് ആയിരിക്കുന്നു…”

അവന്റെ ഉള്ളനടിയിൽ പതിയെ തലോടി കൊണ്ട് ടീച്ചർ പറഞ്ഞു…

സത്യമാണ്.. അന്ന് തന്റെ കയ്യിൽ ജോലിയുടെ കീറലും തഴമ്പും നിറഞ്ഞിരുന്നു.. ഇന്ന് എന്റെ ജോലി അതെല്ലാം മാറ്റിയിരിക്കുന്നു..

റഹ്മാൻ പുഞ്ചിരിയോടെ ഓർത്തു…

എന്നാലും.. ഒരു അടയാളം പോലും ഇല്ലാതെ മിസ്സിന് എങ്ങനെ മനസിലായി.. റഹ്മാന്റെ ഉള്ളിലേക്കു പെട്ടന്ന് ചിന്ത കയറി വന്നു..

“നിന്നെ ഞാൻ എങ്ങനെ ഓർക്കുന്നു എന്നായിരിക്കും അല്ലെ നീ ചിന്തിക്കുന്നത്..”

മിസ്സ്‌ വീണ്ടും അവനോട് ചോദിച്ചു…

12 Comments

  1. Superb.
    ?????

  2. Super ആയി noufukka എന്നാലും എവിടെ യോ ഒരു വിഷമം

  3. അടിപൊളി

  4. വിശ്വനാഥ്

    ???????????????????????????????????????????????????????????? ടച്ചിങ് സ്റ്റോറി

  5. Nanma ????

  6. എഴുതിയ കഥ എല്ലാം എന്തിനാ bro delete ചെയ്ത , ഞാൻ time കിട്ടുമ്പോൾ വയ്ക്കാൻ ഇട്ടിരുന്ന ആയിരുന്നു

  7. Changadhi,
    nice. nannaittundu.
    Kadha vaichappol orma vannadhu kore kalathinu munpu malappurathu oru teacher bhiksha yajikkunnadhu kandu pazhya student, teachere, avante vettilekku kootikondu vannadhu social media viral ayirunnu.

  8. I love you

  9. വേദനയും.. സന്തോഷവും നിറഞ്ഞ കുറച്ചു സമയം ഈ കഥക്ക് ഒപ്പം.. ❤❤

  10. നൗഫൂ മച്ചാനേ ഒരു രക്ഷയുമില്ല അടിപൊളി എഴുത്ത് ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????
    തുടക്കം മുതൽ ഒടുക്കം വരെ കണ്ണീരോടെ മാത്രമേ വായിക്കാൻ കഴിഞ്ഞൊള്ളൂ?❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. നന്മയുള്ള ഒരു ചെറുകഥ വായിച്ചു തീർന്നപ്പോൾ നൊമ്പരമുണർത്തി, നൗഫു ഭായ് നന്നായി എഴുതി, ആശംസകൾ…

  12. Nice story man?

Comments are closed.