” ഇനിയൊന്നും വേണ്ടമാളു… ഞാനെല്ലാം മറന്നോളാ… എനിക്കഭിയേട്ടന്റെ സന്തോഷാ വലുത്. “
” അനു.. നീയിതെന്തൊക്ക്യാ പറയണേ. അഭിയേട്ടമ്പറഞ്ഞോ ഏട്ടന് ഗൗരിയെയാ ഇഷ്ട്ടന്ന്…അഭിയേട്ടനെ മറക്കാനോ… നിനക്ക് പറ്റുമ്ന്ന് തോന്നണുണ്ടോ… “
” ഇല്ല. പറഞ്ഞില്ല. പക്ഷെ ഏട്ടനങ്ങനെ പറഞ്ഞാലതെനിക്ക് സഹിക്കാമ്പറ്റൂല… അതോണ്ടായെല്ലാം മറക്കാന്ന് പറഞ്ഞേ. പറ്റില്ലാന്നറിയാ എന്നാലും ശ്രെമിക്കാലോ.. “
നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് മുഖത്തൊരു ചിരി വരുത്തി അനുവത് പറഞ്ഞപ്പോ മാളുവിന്റെ കണ്ണുകളും അറിയാതെ നിറഞ്ഞുപോയി.
പിന്നെ ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല.കുറച്ചുനേരം നിന്നപ്പോഴേക്ക് അവർക്ക് പോകാനുള്ള ബസ് വന്നു. ഇരുവരും അതിൽ കയറി നാട്ടിലേക്ക് തിരിച്ചു.
നീറിപ്പുകയുന്ന മനസുമായി വീട്ടിലേക്ക് കയറിചെന്ന അനു അമ്മയുടെ മുന്നിൽ നല്ലപോലെ അഭിനയിച്ചു.
അമ്മമാരിൽ നിന്ന് ഒന്നും ഒളിക്കാൻ പറ്റില്ല എന്ന് ഒരിക്കൽക്കൂടെ തെളിയിച്ചുകൊണ്ട്
” അനൂട്ടി നിനക്ക് വയ്യേ ” എന്ന് അമ്മ ചോദിക്കുവേം ചെയ്തു.
“ഏയ് ഒന്നുല്ലമ്മാ.. ബസ്സില് തിരക്കില് നിന്ന് വന്നയല്ലേ… ചെറിയ തലവേദനപോലെ “
” എന്താടി… ഇതിപ്പോ സ്ഥിരമുണ്ടല്ലോ… ഡോക്ടറെ കാണണോ… “
” ഏയ്… ഇതൊന്നുറങ്ങിയാ മതിയമ്മേ. ഞാനൊന്ന് കിടക്കട്ടെ “
എന്നും പറഞ്ഞു അവൾ അവിടെനിന്ന് റൂമിലേക്ക് ചെന്നു.
ചെന്നപാടെ കട്ടിലിൽ വീണ് അവൾ വിങ്ങിപ്പൊട്ടി. അവളുടെ സങ്കടം അവൾ പെയ്തുതീർക്കുകയായിരുന്നു.
അവളുടെ സങ്കടം കണ്ടുനിൽക്കാൻ കഴിയാഞ്ഞിട്ടൊയെന്തോ ആകാശത്തിരുണ്ടുകൂടിയ കാർമേഘങ്ങൾ അവൾക്ക് കൂട്ടായി നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു. അവളെ സ്വാന്തനിപ്പിക്കാനെന്നോണം മഴയുടെ കുളിരുമായെത്തിയ ഇളംതെന്നൽ അവളെ തലോടിക്കൊണ്ടിരുന്നു.
എന്നാൽ ആ കുളിരിനൊന്നും അവളുടെയുള്ളിൽ ആളിപ്പടർന്ന തീയുടെ ചൂടിനെ ശമിപ്പിക്കാൻപോന്നത്ര ശീതളതയില്ലായിരുന്നു.
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
“എടാ ചെന്ന് നോക്കിക്കേ… പ്രണവാവും.”
വീടിന്റെ കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് സൂരജ് ഹരിയോടായി പറഞ്ഞു.
ചുണ്ടിൽ എരിഞ്ഞുകൊണ്ടിരുന്ന വീര്യം കൂടിയ ഏതോ ലഹരിവസ്തു ഹരിയുടെ തലച്ചോറിനെ ഉന്മാതാവസ്ഥയിൽ എത്തിച്ചിരുന്നു. അതിനാൽ അവന്റെ നടത്തത്തിനൊക്കെ ചെറിയ താളപ്പിഴവുണ്ടായിരുന്നു.
ഹരി ചെന്ന് വാതിൽ തുറന്നപ്പോൾ പ്രണവ് തന്നെയായിരുന്നു പുറത്തുണ്ടായിരുന്നത്.
അവനെ അകത്തേക്ക് കയറ്റി വാതിലടച്ച് അവൻ വീണ്ടും സോഫയിൽ ചെന്നിരുന്നു.
” സൂരജേ… അഭിക്കെന്തോ അസുഖമായിരുന്നെന്ന അറിഞ്ഞേ. ചിലപ്പോ നാളേക്കൂടെ കഴിഞ്ഞേയവൻ വരൂ എന്നുമവന്റെ കൂട്ടുകാര് പറഞ്ഞു. “
” ഹ്മ്മ്… എന്തായാലും അവനിനി കോളേജില് വരുന്നയന്ന് ഹോസ്പിറ്റലിലാകും. “
ഒഴിച്ചുവച്ച മദ്യം കാലിയാക്കിക്കൊണ്ട് സൂരജ് പറഞ്ഞപ്പോ എല്ലാവരുടെയും മുഖത്ത് ക്രൂരമായ ഒരു പുഞ്ചിരി വിടർന്നു.
” ഹ്മ്മ്… അവന്റൊരു ഹീറോകളി… എന്നവൻ വീണ്ടും കോളേജില് കാലുകുത്തുന്നോ അന്നവനെ പണിഞ്ഞിരിക്കണം. “
സാഗറും കലിപ്പോടെ പറഞ്ഞു.
എല്ലാവരും അത് ശരിവെക്കുകയും ചെയ്തു.
ലഹരിയുടെ പുകച്ചുരുളുകൾ ആ മുറിയിലെങ്ങും വ്യാപിച്ചു. ഇടയ്ക്കിടെ ഗ്ലാസുകൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദവും.
കുറഞ്ഞസമയം കൊണ്ട് തന്നെ അവരെല്ലാം ലഹരിയുടെ പിടിയിലായിക്കഴിഞ്ഞിരുന്നു.
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
ഒരു 100k words daily azhuthamallo kurajhathe
2k words aayittund. College thurannath karanam ezhuth nadakkanilla. Notes and record orupaad und ezhuthaan.
So kshamikkuka ??
കട്ട waiting………
?????????
Sneak peek to Rudra 10
കുറച്ചുകൂടെ അടുത്തേക്ക് നീങ്ങിയപ്പോൾ മഞ്ഞിന്റെയാവരണം ഏറക്കുറെ മാറിക്കിട്ടി. കാഴ്ചകൾ കുറേ കൂടെ വ്യക്തമായിത്തുടങ്ങി.
മുന്നിലെ കാഴ്ചകണ്ട് അവളുടെ നെഞ്ചിൽനിന്ന് ചോരപൊടിഞ്ഞു.
പരസ്പരം പുണർന്നുനിൽക്കുന്ന ആ കമിതാക്കൾ അഭിയും ഗൗരിയുമായിരുന്നു.
അവർ പരസ്പരം ചുണ്ടോട് ചുണ്ട് ചുംബിക്കുകയായിരുന്നു.
ചുറ്റുമുള്ളതിനെപ്പറ്റിയൊന്നും വ്യാകുലപ്പെടാതെ അവരുടെ അധരപാനം തുടർന്നുകൊണ്ടിരുന്നു.
അനുവിന്റെ കണ്ണുകൾ നിറഞ്ഞു. മുന്നിലുള്ള കാഴ്ചയെ അവളിൽനിന്ന് മറച്ചുപിടിക്കാൻ നിറഞ്ഞുവന്ന അവളുടെ കണ്ണുകൾ അവളെ സഹായിച്ചു. പയ്യെ അവളുടെ കണ്ണിലേക്കിരുട്ടുകയറി.
ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നപ്പോൾ അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അവൾക്ക് ശ്വാസമെടുക്കാൻപോലും പ്രയാസം തോന്നി.
അല്പനേരത്തിന് ശേഷം അവൾക്കിത്തിരി ആശ്വാസം തോന്നി.
അവളുടെ നോട്ടം ആദ്യം ചെന്നെത്തിയത് അവളുടെ റീഡിങ് ടേബിളിന് മുകളിലുള്ള ചെറിയ ആ കൃഷ്ണപ്രതിമയിലേക്കായിരുന്നു.
” നീയുമെന്നേയോർമിപ്പിക്കുവാലെ കണ്ണാ,…!”
അവള് ആ കൃഷ്ണവിഗ്രഹത്തോട് പരിഭവംപോലെ ചോദിച്ചു.
പിന്നെ കുറച്ചുനേരം അവളെന്തോ ചിന്തിച്ചിരുന്നു.
” അഭിയേട്ടനും ഗൗരിയും തന്നെയാ ഒന്നിക്കേണ്ടത്. അവരുതമ്മിലാ ചേർച്ച… ”
അവളുടെ ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരിവിടർന്നു. അവൾ ഹൃദയംകൊണ്ടെടുത്ത തീരുമാനമായിരുന്നു അത്.ആ തീരുമാനം ഉറച്ചതായിരുന്നു
ബ്രോ കഥ പൊളി .. പക്ഷെ ഗാപ് ആണ് സങ്കടകരം …
അധികം ഗ്യാപ് ഇടാതെ തരാൻ ശ്രെമിക്കാം ഭായ് ❤?
കൊള്ളാം നന്നായിട്ടുണ്ട് ത്രിലിങ് ആയിരുന്നു
കാത്തിരിക്കുന്നത് വെറുതെ ആയില്ല അതിനു ഉള്ളത് ഈ part തന്നു
അടുത്ത പാർട്ടിനു കാത്തിരിക്കുന്നു
All the best
Thank you bro. അധികം വൈകാതെ അടുത്ത പാർട്ട് തരാൻ പറ്റും എന്ന്കരുതുന്നു
കഥ നന്നായി തന്നെ പോകുന്നുണ്ട്.ആകെ ഒരു പരാതി നീണ്ട ഗ്യാപ് കഴിഞ്ഞു ഇടുന്ന ഭാഗങ്ങളിൽ പേജ് കുറവാണ് എന്നത് മാത്രം. എല്ലാ സപ്പോർട്ടും തുടർന്നും ഉണ്ടാവും നിങ്ങൾ എഴുതി പോസ്റ്റ് ചെയ്യുക. By the by mr കുട്ടപ്പൻ hercules ആയോ ?
എല്ലാവരും പറഞ്ഞു ഈ പരാതി. അടുത്ത ഭാഗം എന്തായാലും പേജ് കൂടുതൽ ഉണ്ടാവും. സപ്പോർട്ട് ചെയ്യുന്നതിന് ഒത്തിരി സ്നേഹം.
പിന്നെ ആരാണൊരു ചേഞ്ച് ആഗ്രഹിക്കാത്തത്. അപ്പൊ hercules ആയി ??❤❤
കഥ നന്നായിട്ടുണ്ട്.. ??????
ഒരു സംശയംചോദിച്ചോട്ടെ… നിങ്ങടെ നടേതാണ്..? അല്ല സാമ്പാറിൽ തേങ്ങയിടുന്ന നടേതാണെന്നറിയാന…..
Kasargod ആണ് bro. തേങ്ങ വറുത്തരച്ചു ചേർക്കും. പക്ഷെ എഴുതിവന്നപ്പോ വറുക്കുന്ന കാര്യം ഞാനങ്ങു വിഴുങ്ങിപ്പോയി ?.
തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി ❣️
nidheeshchetto palakkadum thrissur chila sthalangalilum sambaril thenga varuthu arachu cherkkum… kind information …. theri vilikkaruthu…pls
Bro എന്റെ മിസ്റ്റേക്ക് ആണ്. വറുത്തരക്കുന്ന കാര്യം ഞാൻ വിട്ടുപോയി. വെറും തേങ്ങ ചിരക്കിയത് അരച്ച് ചേർത്തു എന്നാണ് ഞാൻ എഴുതിയത്. ഈ കമന്റ് കണ്ടപ്പോ മിസ്റ്റേക്ക് മനസിലായി. തിരുത്തിയിട്ടുണ്ട് ❤
Site il vaayikkunna churukkam kadhakalil ishtapetta onnaanu ith .
Bro de thirak kondaayirikkaam , late aayit aanu idunne enkil kurach koode page kooti ezhuthiyit ittal soukaryamaayirikkum..
Vaayikkaan ulla flow povunnu. Ath kondanu.
❤️❤️❤️❤️❤️❤️❤️❤️
സോറി bro.
ഉറപ്പായിട്ടും അടുത്ത ഭാഗം പേജ് കൂടുതൽ ഉണ്ടാവും. എന്നെക്കൊണ്ട് പറ്റുന്നപോലെ പെട്ടന്ന് തരാനും ശ്രമിക്കാം ❤
സ്റ്റോറി നന്നായി തന്നെ പോകുന്നുണ്ട്…… ദേവു നായികയാണോ വില്ലത്തി ആണോ ആകെ സംശയം…. പേജ് കുറവായത് കൊണ്ട് പെട്ടന്ന് തീർന്നു പോയി…. അടുത്ത ഭാഗത്തിൽ ശെരിയാകുമെന്ന് വിശ്വസിക്കുന്നു… Waiting for next part…
സ്നേഹത്തോടെ സിദ്ധു ❤
സിദ്ധു..
സോറിഡാ… വിചാരിച്ചപോലെ എഴുതാൻ പറ്റണില്ല. മുന്നേ 4 ദിവസം കൊണ്ട് 1k വേർഡ് ഒക്കെ എഴുതിയിരുന്നു. പക്ഷെ ഇപ്പൊ ആ സമയം കൊണ്ട് 300 wrd പോലും ആവുന്നില്ല. അടുത്തേല് എന്തായാലും പേജ് കൂടുതൽ ഉണ്ടാവും.
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤
Kathirin vannerm page um korav❕
Waiting for next part ❤️
സോറി bro. അടുത്തേല് ഉറപ്പായിട്ടും കൂടുതൽ പേജ് ഉണ്ടാവും
Kuttu peru mattiyallo…
ആരാണൊരു ചേഞ്ച് ആഗ്രഹിക്കാത്തത് ??
ഇത് വല്ലാത്തൊരു change തന്നെ… nambolan ശക്തിമരുന്ന് കഴിച്ചതു പോലെ ??
പിന്നല്ല ??
ഒരു മാസത്തിൽ ആകെ 13 പേജ്??
കഥ ഇഷ്ടം ഉള്ളത് കൊണ്ട് കാത്തിരിക്കുന്നതാ
ഇതൊരുമാതിരി വായനക്കാരെ പറ്റിക്കുന്ന പോലെ ആയി
?♂️nirthi?
???.
ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു
അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രെമിക്കാം ❤
❤❤❤
❤
Kidu bro ❤️?
Pettann theernnu poy adutha partil page koottane
Ok bro thank you ❣️❤
Super bro ?❤️❤️
❤❤
Super ayittund bro ??????????adutha part page kootane ☺☺☺☺☺☺☺adutha partn i am waiting ??????
Thank you bro
❤❤
Katha oru flowyileeku varumboyekku kayinju ???
Sorry bro. അടുത്തേല് സെറ്റ് ആക്കാം ?❤
Kollam bro?
Aduthe partil page kootane
താങ്ക്സ് bro ❤
ഒരു എഴുത്തുകാരന് അത് വായനക്കാറിലെത്തിക്കാനുള്ള സ്ട്രെയിൻ മാനിക്കുന്നു. ഒപ്പം ജീവിതത്തിൽ പല പേർസണൽ ആയിട്ടുള്ള കാര്യങ്ങളും ഉണ്ടാകും. എന്നാൽ ഒരു വായനക്കാരന്റെ വീക്ഷണ കോണിൽ കൂടി നോക്കുമ്പോൾ ഒരു മാസത്തിലധികം കഴിഞ്ഞു അടുത്ത പാർട്ട് വന്നപ്പോൾ പേജ് വളരെ കുറവാണ്. ഇത് വായിച്ചു ഒരു പോയിന്റിൽ എത്തുമ്പോഴേക്കും ഈ പാർട്ട് തീരും. ഈ കഥ എനിക്കിഷ്ടപ്പെട്ട കഥയാണ്. അതിനാൽ തന്നെ വായനയുടെ രസചരട് പൊട്ടാതിരിക്കാൻ അടുത്ത ഭാഗം കൂടി വന്നതിന് ശേഷം രണ്ടും കൂടി കൂട്ടി വായിക്കാം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Ok bro ?❤.
ഞാൻ അടുത്ത ഭാഗം മുതൽ പേജ് കൂട്ടാൻ ശ്രെമിക്കാം ❣️
കൊള്ളാം… നന്നായി… തുടർന്ന്വായിക്കാൻ പ്രേരിപ്പിക്കുന്നത് ആണ് കഥ അടുത്തത് എന്താണ്വാ സംഭവിക്കുക എന്ന വായനക്കാരുടെ ആകാംഷ കഥ വൈകുംതോറും കുറഞ്ഞു വരും.. അതാണ് ഇവിടെ പല കഥകൾക്കും സംഭവിക്കുന്നത്.. പ്രേത്യേകിച്ചു ഇത് പോലെ ഉള്ള ഫിക്ഷൻസ് ഇടുമ്പോൾ വായനക്കാർക്ക് പെട്ടെന്ന് തന്നെ കാര്യങ്ങൾ അറിയണം എന്ന് ഉണ്ടാകും… ആ പ്രേതീക്ഷ എപ്പോഴും നിറവേറ്റി പോയാൽ എല്ലാവരും കൂടെ തന്നെ കട്ടക്ക് നിൽക്കും… ❤❤❤❤❤❤❤??????
Thank you ❤❤
????
❤
Katha nalla രീതിയിൽ pookunnunde,but pages kootte azhuthan maximum try cheyye bro,appo kurache gap aduthalum kuzhapam ella.
താങ്ക്സ് bro. മാക്സിമം ശ്രെമിക്കാട്ടോ പേജ് കൂട്ടാൻ ❤
പേര് മാറിയോ.. കുട്ടപ്പാ ?
Yes ആരാണൊരു ചേഞ്ച് ആഗ്രഹിക്കാത്തത് ?