രുദ്രതാണ്ഡവം 8 [HERCULES] 1348

Views : 5296

എഴുതിക്കഴിഞ്ഞയുടൻ പോസ്റ്റ്‌ ചെയ്തയാണ്. Edit ഒന്നും ചെയ്തിട്ടില്ല. തെറ്റുകൾ ക്ഷമിക്കുക.
ഒരു myth fantasy ടൈപ് സ്റ്റോറി ആണിത്. ഈ ഒരു വിഭാഗത്തിലെ എന്റെ ആദ്യശ്രമം ആണ്.

അതുകൊണ്ട് തന്നെ അമിത പ്രതീക്ഷയോടെ വായിക്കാതിരിക്കുക 😊😊

 

രുദ്രതാണ്ഡവം 8 | RUDRATHANDAVAM 8 | Author [HERCULES]

[PREVIOUS PART]

 

 

 

പതിവിലും നേരത്തെ കിടന്നുറങ്ങിയതിനാൽ ആണെന്ന് തോന്നുന്നു അഭി അന്ന് നേരത്തെ എണീറ്റു.

ഉറക്കം പൂർണമായും വിട്ടുമാറിയിട്ടില്ല. അവൻ ബെഡിൽ കിടന്നു മുകളിൽ കറങ്ങുന്ന സീലിങ് ഫാനും നോക്കിക്കൊണ്ടിരുന്നു.

താഴെ അടുക്കളയിൽനിന്ന് കുക്കറിന്റെ ചൂളം വിളിയൊക്കെ കേൾക്കുന്നുണ്ട്. വല്യമ്മ രാവിലെതന്നെ പണിതുടങ്ങി എന്ന് അവനോർത്തു.

കുറച്ചുനേരം അങ്ങനെ കിടന്ന് അവനെണീറ്റ് ബാത്‌റൂമിൽ കയറി. പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞ് ടർക്കിയും ചുറ്റി അവൻ റൂമിലേക്ക് വന്നു.

കാബോർഡിൽ നിന്നും നേവി ബ്ലൂ ഷർട്ട്‌ എടുത്ത് ധരിച്ചു. മുടിയൊക്കെ ചീകിയൊതുക്കി കണ്ണാടിയിൽ നോക്കി കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പിച്ചു. പിന്നെ പടികളിറങ്ങി താഴേക്ക് ചെന്നു.

“വല്യമ്മേ… ”

അവൻ താഴെക്കിറങ്ങുന്നതിനോടൊപ്പം നീട്ടിവിളിച്ചു.

” ആ…. നീ ഇന്ന് നേരത്തേയെണീറ്റോ… ഞാന്നിന്നെ വിളിക്കാൻ വരാൻ തുടങ്ങുവായിരുന്നു. ”

അടുക്കളയിൽനിന്ന് ദേവകിയുടെ മറുപടിയെത്തി.

” ഇന്നലെ നേരത്തേ കിടന്നെയല്ലേ… അതാന്ന് തോന്നണു… പെട്ടന്ന് ഉറക്കമുണർന്നു. ”

” ആഹ്… ഇപ്പൊ എങ്ങനുണ്ടെടാ ” എന്ന ചോദ്യത്തോടെ അടുക്കളയിൽനിന്ന് ദേവകി ഹാളിലേക്ക് വന്നു.

” ഏഹ്… നീയിതെന്താ ഈ വേഷത്തില്…”

കുളിച്ച് റെഡി ആയി താഴേക്കുവന്ന അഭിയോടായി ദേവകിചോദിച്ചു.

” ഇതിനെന്താ കുഴപ്പം… കോളേജിൽ പോകുമ്പോപ്പിന്നെ കോട്ടും സൂട്ടും ഒക്കെ ഇടണോ ”

” അതിന് നീയിന്ന് കോളേജിൽ പോണില്ലല്ലോ.. ”

” ഏഹ്… അതെന്താ… ”

” ഇന്നലെ ആശുപത്രീന്ന് ഇങ്ങ് വന്നല്ലേയുള്ളു… രണ്ടുദിവസം കഴിഞ്ഞ് നീയിനി പുറത്തോട്ടിറങ്ങിയാ മതി… ”

വല്യമ്മ തറപ്പിച്ചുപറഞ്ഞു.

” ഇത് കഷ്ട്ടുണ്ട്ട്ടോ വല്യമ്മേ… ഞാനിന്നലേപറഞ്ഞയല്ലേ എനിക്കൊരു കുഴപ്പോമില്ലാന്ന് ”

“നിന്ന് ചിണുങ്ങീട്ടൊന്നുവൊരു കാര്യോവില്ലചെക്കാ . മരുന്ന് രണ്ടൂസം കൂടെയുണ്ട്… അത് തീരാണ്ട് നീയെങ്ങും പോണില്ല… കേട്ടല്ലോ…”

” ശ്യോ… എന്നാപ്പിന്നെ ഇന്നലെത്തന്നെ പറഞ്ഞൂടെ… വെറുതേ രാവിലെത്തന്നെ ഒരുങ്ങിക്കെട്ടി…. ”

കോളേജിൽ പോകണ്ട എന്ന് പറഞ്ഞതിനോടുള്ള നീരസം അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.

” എന്റഭിക്കുട്ടാ…. നിനക്കൊരു പനിവന്നാക്കൂടെ നിയ്ക്കിരിപ്പുറക്കൂലാന്ന് നിനക്കറിയാലോ… അപ്പൊ ഇന്നലെ ഗൗരി പെട്ടന്ന് വിളിച്ച് നീ ഹോസ്പിറ്റലിൽ ആണെന്നൊക്കെ പറഞ്ഞാ… സത്യത്തിൽ ഞാൻ പേടിച്ചുപോയിഡാ …എന്നിട്ടവിടെ വന്ന് നിന്നെക്കണ്ടിട്ട് നിനക്കൊരു കുഴപ്പുല്ലാന്ന് അറിഞ്ഞിട്ടൂടെ ആ പേടി പൂർണായിട്ട് മാറീട്ടില്ല…നിന്നെയിന്ന് പറഞ്ഞുവിട്ടാ എനിക്കൊരു മനസമാധാനം കിട്ടൂലടാ… അതാ ഞാമ്പറഞ്ഞെയിന്ന് പോണ്ടാന്ന്… ന്റെ വാവായല്ലേ.. “

Recent Stories

61 Comments

  1. Malayali ❤️❤️❤️❤️

    Brooo upcoming storiesil innu varumennundallooo innu varilleeee

  2. എപ്പോഴയാലും കൂടുതൽ പേജസ് ഇട്ട് പോസ്റ്റ് ചെയ്താൽ നല്ലതായിരിക്കും

  3. അടുത്ത ഭാഗം ഈ അടുത്ത് കാണാം പറ്റുമോ

    1. എഴുതുവാണ് bro. Cls ഒക്കെ ഉള്ളതാ… അതിനിടക്ക എഴുതണേ. പെട്ടന്ന് തരാൻ ശ്രെമിക്കാം

      1. എപ്പോഴയാലും കൂടുതൽ പേജസ് ഇട്ട് പോസ്റ്റ് ചെയ്താൽ നല്ലതായിരിക്കും

  4. Sooper😍😍 next part ee aduth kittuvo

    1. Pettann tharaan nokkam 😊

  5. നന്നായിട്ടുണ്ട് മോനെ.. ബാക്കി പോന്നോട്ടെ… ❤️

    1. ജീവേട്ട 😍😍.ബാക്കിയൊക്കെ തരാ.

      Love action Drama ക്ക് വേണ്ടി വെയ്റ്റിംഗ് ആണ് ❤😍

  6. Spr സ്റ്റോറി ഓരോ പാർട്ടും വളരെ നന്നായിട്ടുണ്ട് അതു പോലെ ഓരോ സീനും സസ്പെൻസ് ആണ് തരുന്നത് അതു പോലെ നല്ല എഴുത്തു ആണ് ട്ടോ bro ഓരോ ആൾക്കാരെയും അതു ആകർഷിപ്പിക്കുന്നു അതു പോലെ ആ സ്റ്റോറി യെ കുറിച്ച് കൂടുതൽ അറിയാൻ പ്രേരിപ്പിക്കുന്നു
    ഇന്നലെ ആണ് ഈ സ്റ്റോറി കണ്ടത് അപ്പോൾ വെറുതെ വായിച്ചത് ആണ് വായിച്ചപ്പോൾ ത്രില്ല് ആയി പോയി ഉടനെ മൊത്തം പാർട്ടും ഒറ്റ ഇരിപ്പിന് ഞാൻ വായിച്ചു nxt പാർട്ടിനു കാത്തിരിക്കുന്നു bro ഉടനെ post ആകണേ

    1. Thank you so much bro

      നല്ലവാക്കുകൾക്ക് നന്ദി പറഞ്ഞാൽ തീരില്ല.
      പേജ് കുറച്ചേ ഉള്ളു എന്ന് പരാതി സ്ഥിരം കിട്ടുന്നത് കൊണ്ട് കുറച്ച് പേജ് കൂട്ടി എഴുതാം എന്ന പ്ലാനിലാണ്. എന്നാ വിചാരിച്ചപോലെ എഴുത്ത് നടക്കുന്നുമില്ല 😐. അതുകൊണ്ട് അല്പം കാത്തിരിക്കേണ്ടിവരും. സോറി.

      പറ്റാവുന്നത്ര വേഗം തരാട്ടോ 😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com