രാവണന്റെ ജാനകി 5[വിക്രമാദിത്യൻ] 220

സാർ  എന്റെ പേര് രുദ്രൻ എനിക്കിവിടെ ഇന്നലെ വരാൻ പറ്റിയില്ല….

വാർഡൻ  : മ്മ്മ്  നിന്റെ റൂം 142 ആണ്..

 

 

അവിടെ വേറെ ഒരുത്തൻ കൂടെ ഉണ്ട്  ഒരു റൂമിൽ രണ്ട് പേരാണ്…

ഇതും പറഞ്ഞു വാർഡൻ തിരിഞ്ഞു നിന്നു  വിളിച്ചു….

ശാന്തപ്പാ.. ഡാ  ശാന്തപ്പാ……

എന്താ സാറെ പുറകിൽ നിന്നും ഒരുത്തൻ.. വിളികേട്ടുകൊണ്ട് ഓടിവന്നു…..

(ശാന്തപ്പനെ പരിചയപ്പെടുത്തേണ്ടതില്ല എന്നു വിചാരിക്കുന്നു ).

സാർ…. എടാ നീ ഇവനെ 142 ഒന്നു കാണിച്ചു കൊടുക്ക്‌.. മോൻ  ഇവന്റെ കൂടെ ചെല്ല്  എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ചെയ്തുകൊണ്ടിരുന്ന വർക്ക് തുടർന്നു…

ഞാൻ റൂമിൽ ചെന്നു അത്യാവശ്യം വലുപ്പം ഉള്ള മുറി 1 ടേബിൾ 2 കട്ടിൽ ഞാൻ എന്റെ ബാഗ് എല്ലാം അവിടെ  വച്ചിട്ട്  താഴേക്കു ചെന്നു.

അവിടെ എന്റെ ബൈക്ക് ഉണ്ട് ജാനു ഇല്ല.. എനിക്ക് എന്തോ പന്തികേട്  തോന്നി അവളെ വിളിച്ചു..

രണ്ടാമത്തെ റിങ്ങിൽ അവൾ ഫോൺ എടുത്തു..

ജാനു : ആ  ദേവേട്ടാ ഞാൻ കോളേജിൽ എത്തി റാമിന്റെ കൂടെ വന്നു…

പെട്ടന്ന്  ദേവന്റെ മുഖം വലിഞ്ഞു മുറുകി…..  പക്ഷെ  അവന്റെ മുഖം ശാന്തമാക്കികൊണ്ട് … അവൻ വണ്ടിയിലേക്ക് കയറി…

(അല്പസമയം മുൻപ്.. )

ജാനു…….

ഇവിടെ ആരാ തന്നെ വിളിക്കാൻ എന്നു കരുതി അവൾ തിരിഞ്ഞു നോക്കി…

റാം…

Hi  ജാനു..

Hi റാം …

40 Comments

  1. Broo backii thaa broo nalla feel ulla kadha annn balance pettann set akkk kuree month ayillee

Comments are closed.