രേവമ്മ എന്തോ പറയാൻ വന്നെങ്കിലും..
അവൻ തടുത്തു.. ..അതിനു ശേഷം…ഓരോന്നും പറഞ്ഞവർ കോളേജിൽ പോകാൻ റെഡിയായി.. അവൻ ഒരു റോസ് ചെക്ക് ഷർട്ട് ആണ് ഇട്ടിരുന്നത്… രണ്ടു പേരും പുറത്തേക്കിറങ്ങിയപ്പോളാണ് എന്തോ ഓർത്തത് പോലെ രുദ്രൻ തിരിഞ്ഞത് എന്നിട്ട് തന്റെ ട്രാവലിംഗ് ബാഗിൽ നിന്നും ഒരു ടിൻ അരവണ എടുത്തു രേവമ്മയുടെ കൈയിൽ കൊടുത്തു …
എന്നിട്ടവൻ ഒരു കള്ളച്ചിരിയോടെ പുറത്തേക്കു നടന്നു…. അവൻ പ്രതീക്ഷിച്ചത് പോലെ ജാനു തന്റെ പഞ്ചറായ സ്കൂട്ടറിനെ പഴി പറഞ്ഞു കൊണ്ടാണ് നിൽക്കുന്നത് അവൾക്കറിയില്ലല്ലോ അത് പഞ്ചർ ആയതല്ല ആക്കിയതാണ് എന്നു…. അപ്പോഴേക്കും വിശ്വനും റെഡിയായി വന്നു…
വിശ്വൻ :പഞ്ചർ ഒട്ടിക്കാൻ ഞാൻ ആളെ ഏർപ്പാടാക്കിക്കൊള്ളാം ഇപ്പൊ നീ അവന്റെ കൂടെ ബുള്ളറ്റിൽ പൊക്കോ….
തേടിയ വള്ളി കാലിൽ ചുറ്റി…….
രുദ്രൻ പതിയെ അവന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു. കയറിയിരുന്നു എന്നിട്ട് ആഞ്ഞുപിടിച്ചൊരു ചവിട്ട്.. വണ്ടി സ്റ്റാർട്ട് ആയി..
ഗഡ് ഗഡ് ഗഡ് ഗഡ് ഗഡ്….. ഒരു പ്രത്ത്യേക ഇമ്പം ഉള്ള ശബ്ദം…. അവന്റെ ട്രാവലിംഗ് ബാഗും പെട്ടിയും മുന്നിൽ വച്ചിട്ട് ജാനുവിനെ പിറകിൽ കയറ്റി .. അവൻ വണ്ടി പതിയെ മുന്നോട്ടു ചലിപ്പിച്ചു… കോളേജിൽ പോകാൻ ബസ് കാത്തു നിൽക്കുന്ന പെൺകുട്ടികളുടെ മുഖങ്ങളിൽ അസൂയ തളം കെട്ടുന്നു…. അവൻ ആദ്യം പോയത് ഹോസ്റ്റലിലേക്ക് ആയിരുന്നു അവളെ പുറത്തു നിർത്തിയിട്ടവൻ.. ബാഗുമായി അകത്തേക്ക് പോയി….
(അകത്തു )
താഴെ ഓഫീസിൽ…
Broo backii thaa broo nalla feel ulla kadha annn balance pettann set akkk kuree month ayillee