രാവണന്റെ ജാനകി [വിക്രമാദിത്യൻ] 214

Views : 7527

2. പിറ്റേന്ന് രാവിലെ … അവൾ കോളേജിന്റെ  ഗേറ്റ് കടന്നു ക്ലാസ്സിൽ എത്തി … അവിടെ  റാം വന്നിട്ടുണ്ട്  ജാനുവിനെ  കണ്ടില്ല  അവൾ ഓടി ചെന്നവന്റെ  പിറകിൽ ചെന്നു.. അവൻ തിരിഞ്ഞു നോക്കി അവളെ കണ്ടു..

ജാനു : ഛെ മൂഡ് പോയി……..

റാം : ബുഹാഹാഹാഹാ

ജാനു : ഈൗ  ഹും..

അടുത്തിരുന്ന  ഒരുത്തൻ   എന്തോ വീഡിയോ  കാണുവാ  അതിൽ നിന്നും സൗണ്ട്  കേൾക്കുന്നുണ്ട്…..

” ഈശ്വരന്റെ  പ്രതിയോഗി ., ലോകത്തിന്റെ അന്തകൻ  ആകാൻ അവൻ ജനിച്ചു.. നെറ്റിയിൽ 666 അടയാളം ഉള്ളവൻ  സാത്താൻ എന്നവന് നാമം “….

ഈ  സമയം ക്ലാസിന്റെ  അകത്തേക്ക് ഇന്നലെ അടികൊണ്ടവന്മാർ  വന്നു കൂടെ വേറൊരുത്തനും….. വല്യ പൊക്കം ഇല്ല  ഉരുണ്ട  ബോഡി പക്ഷെ ഉറച്ച പേശികൾ ചുരുക്കി പറഞ്ഞാൽ (ഡോൺ ലീ)അണ്ണനെ  പോലെ കറുത്ത ഷർട്ടും നീല ജീൻസും ആണ് വേഷം.. കണ്ണിൽ ക്രൗര്യം ….

റാം ചെറുതായി പറഞ്ഞു ഇത് നമക്കുള്ള പണിയ …. അവളും  അവനും പരസ്പരം  മുഖം നോക്കി എന്നിട്ട് അവരെ  നോക്കി  വീണ്ടും തല്ലു  വാങ്ങാൻ  വന്നതാണോ  എന്നവൻ  ചോദിച്ചു… എന്റെ  വക ഒരു പുച്ഛം നിറഞ്ഞ ചിരിയും….

വന്നവൻ റാമിന് നേരെ കൈയുയർത്തി  അവൻ അത് പിടിച്ചുവാങ്ങാൻ പോയപ്പോൾ അവന്റെ  കാലുകൊണ്ട്  ഒരു ചവിട്ട്  റാമിന്റെ  അടിവയറു നോക്കി  റാം പിറകോട്ടു  നീങ്ങി നിരങ്ങി  വീണു  അപ്പോൾ  തന്നെ ഇവൻ ഓടിച്ചെന്നു  അവന്റെ കരണം  നോക്കി ഒന്നു പൊട്ടിച്ചു… റാമിന്റെ  വായിൽ  നിന്നും ചോര  വന്നു… ജാനു  ഓടി  ചെന്നു.. പക്ഷെ അവൻ അവളെ തിരിഞ്ഞൊന്നു തറപ്പിച്ചു നോക്കി.. വല്ലാത്തൊരു ആജ്ഞശക്തി ആയിരുന്നു ആ  നോട്ടത്തിൽ.. ഞാൻ നിന്നു…. റാം ഇപ്പോഴും അവിടെ വീണു കിടക്കുവാ … തല്ലിയവൻ തിരിഞ്ഞു നിന്നു കൂടെവന്നവരോട് എന്തൊക്കെയോ  ആംഗ്യങ്ങൾ   കാണിച്ചു..  കൂടെ ഉണ്ടായിരുന്നവർ  പറഞ്ഞു.. ഇവന്റെ  പേര്

” ത്രിലോക്  ”
ഇന്നലെ നീ ഞങ്ങളെ തല്ലിയതിനു ആണ് ഈ അടി… പിന്നെ  ജാനുവിനെ  നോക്കി പറഞ്ഞു.. sorry പെങ്ങളെ ഞങ്ങൾക്ക് അബദ്ധം  പറ്റിയതാ…

Recent Stories

The Author

വിക്രമാദിത്യൻ

26 Comments

  1. മരിച്ച മരക്കുറ്റി

    നിലമുഴുതു വിത്ത് വിതച്ചന്ന് കർഷകന്,നാളേക്ക് വളർന്നില്ലെങ്കിൽ ഞാൻ വളമിടില്ല….മറ്റന്നാളേക്കെനിക്ക് കൊയ്യാനുള്ളതാ……
    നിസ്വാർത്ഥമായി എഴുതാൻ പറ്റുമെങ്കിൽ എഴുതിയാൽ മതി….ഇനി മഹാകാവ്യം ഈ എഴുത്തുകാരൻ എഴുതി എന്ന് പറഞ്ഞാലും ഇനിയൊരു ലൈക് ഞാൻ ചെയ്യില്ല…….

  2. കഥ നിർത്തി അല്ലെ എന്തായാലും 300 likes ഒന്നും ഇതിന് പ്രതീക്ഷിക്കണ്ട അതിനു തക്ക എഴുത്ത് ഒന്നും ഇൗ കഥയിൽ ഇല്ല

  3. ♥♥

  4. ❤️❤️❤️❤️

  5. എടൊ 3 പേജുള്ള കഥക്ക് 300 like കുറച്ചു കൂടുതൽ ആണ്. പിന്നെ അംഗീകാരം ചോദിച്ചു വാങേണ്ടതല്ല. അതു നമ്മുടെ കഴിവിന്ന് കിട്ടേണ്ടതാണ്.

    1. അഭിപ്രായത്തോട് ഞാനും യോജിക്കുന്നു ബ്രോ… അംഗീകാരം ചോദിച്ചു വാങ്ങിയാൽ അതിനു വില ഉണ്ടാകില്ല

  6. ‘ഇതുവരെ എഴുതിയത് ഇഷ്ട്ടപെട്ടു എന്നു തോന്നുന്നു നായകനെ ചിലപ്പോൾ മാറ്റും…..’

    കഥ തുടങ്ങുന്നതിനു മുമ്പേ നായകനെ മാറ്റി കളഞ്ഞോ എടാ മിടുക്കാ…..🤔

  7. ദ്രോണ നെരുദ

    കഥ തുടങ്ങുന്നതിനു മുൻപേ..300 ലൈക്കോ.. അതിച്ചിരി കൂടുതലല്ലേ. ബ്രോ…. കഥ യൊക്കെ ഒന്നു ട്രാക്കിൽ കേറീട്ടു പോരെ.. ഡിമാൻഡ്..

  8. ദേവദേവൻ

    കഥ കൊള്ളാം പക്ഷെ എവിടെയോ എന്തോ തകരാറു പോലെ…
    പുതുമയുള്ള എന്തെങ്കിലും ഒന്ന് ശ്രെമിക്കാമോ സഹോ…
    പ്രതിനായകനെ കേന്ത്രീകരിക്കുകയാണെന്ന് മനസ്സിലായി. എന്നാലും അതൊന്ന് വിപുലമാക്കി എഴുതൂ. കുറഞ്ഞ വരിയിൽ കാര്യമൊളിപ്പിക്കാതെ തുറന്നെഴുതൂ.

    തന്റേതായ ഒരു ശൈലി കൊണ്ട് വരൂ.

    പിന്നെ ലൈക്കും കമന്റും വരുന്നത് നോക്കി കഥയെഴുതാതിരിക്കൂ.
    ഈ പറയുന്ന എന്റെ കഥയ്ക്ക് 150 ലൈക്‌ പോലും വരില്ല എന്നാലും പറയുവാണ്.

    കഥ നന്നായാൽ തന്നെ വരും അതൊക്കെ.

    പറയണമെന്ന് തോന്നി അതുകൊണ്ട് മാത്രം അഭിപ്രായം പങ്കുവെയ്ക്കുന്നു.
    തെറ്റാണെങ്കിൽ ക്ഷേമിക്കൂ

    സ്നേഹത്തോടെ ❤️❤️❤️

    1. വിക്രമാദിത്യൻ

      ❤️❤️❤️❤️

  9. 3 paginu 300 likooo???? Enthoru jaadayaado….🤨 starting nannayttund pattuvenkil baki ezhuthanm✌️

  10. Bro onnum manasilayila….bro ethinn 300 like okke kittan vallare vaikum ennu thonnunnu…. Ente oru abhiprayam anu thettanakil shemikuka

    1. ആദ്യ ഭാഗത്തിന് 250+ likes കിട്ടി അപ്പോ ഇതിന് എത്ര കിട്ടും എന്ന് നോക്കാം

      1. വിക്രമാദിത്യൻ

        പിന്നല്ല

  11. ❤❤❤❤❤❤

  12. താങ്കൾക്ക് എഴുതാൻ കഴിയും പക്ഷെ ഒരു തനത് ശൈലി രൂപപ്പെടുത്തി എടുക്കുക. സത്യം പറയട്ടെ ബ്രോ, ആദ്യം കുറെ നല്ല കഥകൾ വായിക്കു, എഴുത്ത് ഒക്കെ സാവധാനം ആകാം,
    എന്താണ് ഞാൻ എഴുതാൻ പോകുന്നത് എന്ന് ചുരുങ്ങിയ പക്ഷം സ്വയം ഒരു ചിന്ത ഉണ്ടാകുന്നത് നല്ലതാണ്.
    എന്റെ അഭിപ്രായം ആണ്, ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കുക…

    1. വിക്രമാദിത്യൻ

      🥰🥰🥰🥰

  13. മന്നാഡിയാർ

    ഒന്നും മനസ്സിലാകുന്നില്ല bro

    1. വിക്രമാദിത്യൻ

      അടുത്തതും കൂടി വായിക്കുമ്പോൾ മനസിലാകും

      1. എന്നാൽ അതും കൂടി വന്നിട്ട് വായിക്കാം….. വെറുതേ എന്തിനാ സമയം കളയുന്നത്

  14. ❣️❣️❣

  15. മന്നാഡിയാർ

    😍😍

    1. അടുത്ത ഭാഗം പേജ് കൂട്ടി ഇടനെ ഒരു flow കിട്ടുന്നില്ല.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com