രാജവ്യൂഹം 2 [നന്ദൻ] 1051

Views : 49568


രാജവ്യൂഹം അധ്യായം 2

Author : നന്ദൻ

[ Previous Part ]

 

  1. കർണാടക ബെല്ലാരി കുപ്പം.

 

ബെല്ലാരി രാക്കമ്മ യുടെ കൊട്ടാര സധൃഷമായ ബംഗ്ലാവ്….അതിന്റെ ഗേറ്റിലേക് ഒരു ബ്ലാക്ക് കളർ  c-ക്ലാസ്സ്‌ ബെൻസ് വന്നു നിന്നു…

 

സെക്യൂരിറ്റി കാരൻ കാറിനടുത്തേക് ചെന്നതും അതിന്റെ ബ്ലാക്ക് കളർ വിന്ഡോ ഗ്ലാസ്‌ താഴ്ന്നു

 

“”ആരാ.. ആരെ കാണാനാണ് വന്നത് “” സെക്യൂരിറ്റി കാരൻ തന്റെ സ്വതസിദ്ധമായ കന്നഡയിൽ ചോദിച്ചു 

“രാക്കമ്മ “… ആഗഥൻ പറഞ്ഞതും 

സെക്യൂരിറ്റികാരന്റെ നെറ്റിയിൽ ചുളിവ് വീണു 

 

“നിങ്ങൾക്കു അപ്പോയിന്റ്മെന്റ് ഉണ്ടോ?? വണ്ടി പരിശോധികേണ്ടി വരും “

 

“യെസ്.. ഐ ഹാവ് അപ്പോയിന്മെൻറ്.  “

 

“ഓക്കേ വൺ മിനുട്ട്…” സെക്യൂരിറ്റി കാരൻ അയാളുടെ  പേരും വിവരങ്ങളും ചോദിച്ചതിന് ശേഷം സെക്യൂരിറ്റി ക്യാബിനിൽ ചെന്ന് ആർക്കോ ഫോൺ ചെയ്ത ശേഷം തിരികെ കാറിനടുത്തേക് വന്നു..

 

“Mr. അരവിന്ദൻ നിങ്ങളോട് ഉള്ളിലേക്കു ചെല്ലാൻ പറഞ്ഞു “

സെക്യൂരിറ്റി ഡ്രൈവിംഗ് സീറ്റിലേക് തല താഴ്ത്തി കൊണ്ട് അവൻ പറഞ്ഞു…

 

സെക്യൂരിറ്റി റിമോട്ട് ഞെക്കിയതും രണ്ടാൾ പൊക്കമുള്ള വലിയ ഇരുമ്പ് ഗെറ്റ് രണ്ടു സൈഡിലേക്കും സ്ലൈഡ് ചെയ്തു മാറി…. ബെൻസ് പതിയെ ഗേറ്റിനുള്ളിലേക് കടന്നതും ഗെറ്റ് പൂർവ സ്ഥിയിലേക് മടങ്ങുന്നത് റിയർവ്യൂ ഗ്ലാസ്സിലൂടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന അരവിന്ദൻ കണ്ടു…

 

കല്ലു പാകിയ മുറ്റത്തു കൂടെ കാർ പതിയെ മുന്നോട്ടു ചലിച്ചു ആ വലിയ മതിൽ കെട്ടിന് ചുറ്റും നോക്കുക ആയിരുന്നു അരവിന്ദൻ… ഇതിനുള്ളിൽ നിന്നും എന്തെങ്കിലും സംഭവിച്ചാൽ… ഒരാൾ പോലും രക്ഷിക്കാൻ വരില്ല… കേട്ടിരിക്കുന്നത് വെച്ച് രാക്കമ്മ യാണ് ഈ നാട് ഭരിക്കുന്നത്‌… രാഷ്ട്രീയ കാരും മന്ത്രിമാരും ഒക്കെ രാക്കമ്മയുടെ കയ്യിൽ ആണ് അവർക്കു വേണ്ടതൊക്കെ കൊടുത്തു രാക്കമ്മ അവരെ കൂടെ നിർത്തിയിരിക്കുകയാണ് …

 

Recent Stories

The Author

നന്ദൻ

68 Comments

  1. അടുത്ത ഭാഗം എന്ന് വരും

  2. നന്ദേട്ടാ….

    ഇപ്പോഴാ വായിച്ചത്…… കഥ ഗംഭീരം…….. രക്കമ്മ ആൾ ചിലറയല്ല……… ചൈത്ര, കല്ലൂ ആരാണ് എപ്പോൾ ആര്യൻ്റെ നായിക…… അരവിന്ദൻ അവിടുന്ന് രക്ഷപ്പെടുമോ……. ഋഷി സെറ്റ് ആയല്ലോ…. എല്ലാം വളരെ പെട്ടെന്നായിരുന്നു….😂

    അടുത്ത part nayi waiting

    സ്നേഹത്തോടെ💟💟💟💟

  3. മാലാഖയെ പ്രണയിച്ചവൻ

    Bro super story waiting for next part😍❤️🔥.

  4. നന്ദേട്ടൻ ♥️♥️♥️

    ഈ ഭാഗവും തകർത്തു പറയാതെ വയ്യാ… ഓരോ വരിയിലും അടുത്തതെന്ത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആകാംഷ നിറക്കാൻ ഈ പാർട്ടിനു സാധിച്ചിട്ടുണ്ട്…!

    അരവിന്ദൻ പുലി മടയിൽ ആണല്ലോ ചെന്നത്…എങ്കിലും രക്ഷപ്പെട്ടു എന്ന് പറയാൻ വയ്യാ…ആ പെണ്ണിന്റേം പയ്യന്റേം ഗതിയാകുമോ അരവിന്ദനും???

    എനിക്ക് ശങ്കറിനെ നല്ല സംശയം ഉണ്ട്…🤔🤔🤔

    ചൈത്ര…” നന്മയുള്ള ലോകമേ ”

    കിച്ചുവിന് ഒരു പെണ്ണായി…ആശ്വാസം🤣🤣🤣

    അപ്പൊ y കാതെ വീണ്ടും വരിക 🙏

    -menon kutty

  5. വളരെ നന്നായി തുടരുക
    സ്നേഹത്തോടെ
    ദേവൻ

  6. രാഹുൽ പിവി

    ഹായ് നന്ദേട്ടൻ തിരിച്ചു വന്നുല്ലെ . ജന്മനിയോഗം കഴിഞ്ഞ് അടുത്ത കഥയ്‌ക്കായി ഉള്ള കാത്തിരിപ്പ് ആയിരുന്നു . അതിൽ കൂടുതൽ അനുപല്ലവി എന്ന എൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥയുടെ സൃഷ്ടാവിനോടുള്ള ഇഷ്ടം ആയിരുന്നു.എന്തായാലും പതിവ് പോലെ നല്ലൊരു കഥയുമായി വന്നു

    ഇന്നാണ് 2 ഭാഗവും വായിച്ചത്.തുടക്കത്തിൽ 2 വീട്ടിലെയും ആളുകളുടെ പേര് കേട്ട് കൺഫ്യൂഷൻ ആയിരുന്നു. 5,6 പിള്ളേരുടെ പേര് പോലും ശരിക്ക് കിട്ടുന്നില്ല . മാത്രമല്ല അവരിൽ ആരൊക്കെയാണ് സഹോദരങ്ങൾ എന്നും കത്തിയില്ല . പിന്നെ ആര്യനെയും ദേവ കല്യാണിയെയും പെട്ടന്ന് ഓർമയിൽ നിന്നു.കാരണം അവരാകും നായികയും നായകനും എന്ന ചിന്ത കൊണ്ടാവും. രാജാവിൻ്റെ കഥയുടെ പേര് തന്നെ നായികയ്ക്ക് ഇട്ടു അല്ലേ. പ്രിയപ്പെട്ട ഒരു കഥ കൂടെ ഓർക്കാൻ അവസരം തന്നതിന് നന്ദി

    നന്ദേട്ടൻ്റെ കഥയുടെ പ്രത്യേകത നായകനോളം പിടിച്ച് നിൽക്കുന്ന ഒരു വില്ലനെ അല്ലെങ്കിൽ വില്ലന്മാരെ കൊണ്ടുവരും . എന്നിട്ട് വായനക്കാരിൽ ഭയത്തിൻ്റെ മുൾമുന കൊണ്ടുവരാൻ ശ്രമിക്കും . ഇതിന് മുൻപ് വന്ന 2 കഥയിലും അതേ രീതി കണ്ടിരുന്നു . എന്താണ് അടുത്തത് എന്ന് ഓർത്ത് ടെൻഷൻ അടിക്കാൻ ദേണ്ടെ അടുത്ത കഥ കൂടെ . രാക്കമ്മയാണ് വില്ലത്തി എന്ന് കരുതുന്നു . ചൈത്രയെ ഇഷ്ടായി .
    തിന്മയുടെെ ഒപ്പം നന്മ വരുമ്പോൾ വിജയം നന്മയ്ക്ക് ആകുമല്ലോ . അപ്പൊ ചൈത്രയ്ക്ക് അപകടം ഒന്നും സംഭവിക്കില്ല എന്ന്
    കരുതുന്നു

    ആര്യന് പറ്റിയ കമ്പനി ആണല്ലോ കിട്ടിയത്. കാട്ടുകോഴി ഋഷിക്കും അങ്ങനെ പ്രണയം തോന്നിയല്ലെ . ഇനി അത് എത്രത്തോളം വിജയിക്കും എന്ന് കണ്ടറിയണം . ഒപ്പം ആര്യൻ്റെയും കല്ലുവിൻ്റെയും പ്രണയ യാത്രയും കാണാൻ കാത്തിരിക്കുന്നു 💕💕💕

  7. നാരായണന്‍ കുട്ടി

    വീണ്ടും പൊളിച്ചു.

  8. Poli❤️❤️❤️

  9. അമ്പോ.. അവതരിച്ചോ വീണ്ടും.. !!
    സുഖമായിട്ടിരിക്കുന്നോ? എന്നെ മറന്നു കാണില്ല എന്നു കരുതുന്നു😂

    വായന ഉടനെ കാണില്ല.. എങ്കിലും വായിക്കും.. കഥയെപ്പറ്റി അതിനു ശേഷം പറയാം..!! അല്ല നന്നായി എന്നല്ലാതെ ഒന്നും പറയാൻ ഉണ്ടാവില്ല… ഇങ്ങളെ കഥയല്ലേ.
    ❤️

    1. ഡാ നീല

  10. Deepak RamaKrishnan

    Wow! next part on so quickly. I love this part too👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com