രാജവ്യൂഹം 1 [നന്ദൻ] 1035

ഡാ… ആര്യൻ തിരിഞ്ഞു നോക്കിയതും വീണിടത്തു നിന്നും അലറി കൊണ്ട് എണീറ്റു വരുന്ന രാഹുലിനെ കണ്ടു ആര്യൻ നിന്ന നില്പിൽ വലം കാൽ കുത്തി തിരിഞ്ഞു ഇടം കാൽ വീശിയതു കൃത്യം രാഹുലിന്റെ വയറിനാണ് പ്രഹരം ഏല്പിച്ചത്. രാഹുൽ തന്റെ വയറു പൊത്തി മുൻപോട്ട് കുനിഞ്ഞതും ആര്യൻ അവൻറെ മുടിയിൽ കുത്തി പിടിച്ചു തന്റെ മുട്ടു കാൽ മടക്കി അവൻറെ മുഖത്തിന് ഇടിച്ചു ആ ഇടിയിൽ അവൻറെ മൂക്കും ചുണ്ടും ചതഞ്ഞു….രാഹുൽ എന്തോ പറയാൻ വാ തുറന്നതും ചുമച്ചു തുപ്പിയ കട്ട ചോരയുടെ കൂട്ടത്തിൽ അവൻറെ രണ്ടു പല്ലുകൾ കൂടെ താഴേക്കു വീണു…

“”ഇനി ഒരു പെണ്ണിന്റെ നേരെയും കൈ ഉയർത്താതിരിക്കാൻ നിന്റെ ഈ കൈ ഞാൻ ഇങ്ങെടുക്കുവാ “”നിലത്തേക് ചവുട്ടി വീഴ്ത്തിയ രാഹുലിന്റെ ഷോള്ഡറില് ചവുട്ടി അവൻറെ വലം കൈ തിരിച്ചൊടിച്ചിരുന്നു ആര്യൻ അപ്പോളേക്കും.

“”എന്റെ ഋഷിയുടെ നേർക് നീ ഉയർത്തിയ ഈ കാലു കൊണ്ട് ഇനി നീ നടക്കണ്ട “”
രാഹുലിന്റെ വലം കാൽ പാദം പിടിച്ചു തിരിച്ചു മുട്ടു ചിരട്ട നോക്കി ആര്യന്റെ ഷൂ ഇട്ട കാൽ ആഞ്ഞു പതിച്ചതും എല്ലു നുറുങ്ങുന്ന ശബ്ദം അവൻറെ ആർത്ത നാദത്തിൽ മുങ്ങി പോയി…

“”മോനെ പെട്ടെന്ന് ഇവിടുന്നു പൊയ്ക്കോ ഇവന്മാരെല്ലാം വല്ല്യ വല്ല്യ ആൾക്കാരാണ് മോൻ ഇവിടെ നിന്നാല് അവര് വെച്ചേക്കില്ല…”” ഉണ്ണിയേട്ടൻ ഓടി വന്നു ആര്യനോട് ട് പറഞ്ഞു.

“”സോറി ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടന്റെ കട യും ടേബിളും ഒക്കെ ഞാൻ റെഡി ആക്കി തരാം.. “”

“”ആര്യൻ നീ ഇപ്പൊ പോകാൻ നോക്കു ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ഞാൻ ഡീൽ ചെയ്തോളാം.. “”

മുന്നോട്ട് നടക്കുന്നതിനിടയിൽ ആര്യൻ തന്റെ വലം കൈ ഉയർത്തി ഒന്ന് കുലുക്കി കയ്യിലെ സ്റ്റീൽ വള മുകളിലേക് കയറ്റി വെച്ചു
താഴെ വീണു കിടക്കുന്ന രാഹുലിനെയും അവൻറെ ഗ്യാങ്ങിനെയും ഒരിക്കൽ കൂടി നോക്കിയ ശേഷം അവൻ തന്റെ ബുള്ളെറ്റിലേക് കയറി സ്റ്റാർട്ട്‌ ചെയ്തു പുറത്തേക് ഹോസ്പിറ്റൽ ലക്ഷ്യമാക്കി ഓടിച്ചു പോയി…

(തുടരും )

86 Comments

  1. മച്ചാനെ ബാക്കി എവിടെ കാണാനില്ല കാത്തിരിപ്പാണ്

  2. മോർഫിയസ്

    ആ പെണ്ണിന്റെ മേലേക്ക് കറി ഒഴിക്കുമ്പോഴും, അവളുടെ കഴുത്തിൽ പിടിക്കുമ്പോഴും അവളെ കുത്തുമ്പോഴും സുഹൃത്തിനെ ചവിട്ടിയിടുമ്പോഴും ഈ ആര്യൻ പൊട്ടനെ പോലെ നോക്കി നിന്നിട്ട് കുത്തിയവൻ അവിടെന്ന് പോയതിന് ശേഷം ഹീറോയിസം കാണിക്കാൻ നിൽക്കുന്നു

    എജ്ജാതി കോമഡി
    സത്യം പറയാലോ ആ ഭാഗം വളരെ ബോർ ആയിരുന്നു

    സാധാരണ സീരിയലിലാണ് ഇമ്മാതിരി ഏർപ്പാട് ഉള്ളത്
    പ്രശ്നം നടക്കുമ്പോ ഉണ്ണാക്കനെ പോലെ നോക്കി നിന്നിട്ട് പ്രശ്നം കഴിഞ്ഞതിനു ശേഷം ഒടുക്കത്തെ ഷോ ഓഫ്‌

  3. ???…

    വെൽക്കം ബാക്ക് ???

  4. നന്ദൻ ബ്രോ ♥️♥️♥️

    കുറച്ചുകാലം മാറി നിന്നാൽ എന്താണ് വരുമ്പോൾ ഇതുപോലെ കിടുക്കാച്ചി ഐറ്റം കൊണ്ട് വന്നാൽ പോരെ…???

    തുടക്കം ഗഭീരം…ഒരുപാട് ഇഷ്ടപ്പെട്ടത് കഥയുടെ പേര് തന്നെ ആണ്…നാളെ കഥ അവസാനിപ്പിക്കുമ്പോൾ ഈ പേര് നൽകാനുള്ള കാരണം എന്താണെന്ന് വ്യക്തമാകും എന്ന് വിശ്വസിക്കുന്നു… ????

    ആര്യൻ ♥️ ദേവ കല്യാണി

    ദേവ കല്യാണി എന്നുള്ള പേര് മറക്കാൻ പറ്റില്ല…അവളെ ഇങ്ങോട്ട് കൊണ്ടുവന്നതിനു പ്രതേകം നന്ദിയുണ്ട്…???

    പിന്നെ ഋഷി…നമ്മുടെ ഋഷിയെ മനസിൽ കണ്ടു എഴുതിയതാണോ? ആകാൻ ചാൻസ് ഇല്ല…???

    മറ്റൊരു കഥാപത്രം…പുള്ളിയെ എനിക്ക് മറക്കാൻ സാധിക്കില്ല…അതിന് ചില കാരണങ്ങൾ ഉണ്ട്…അത്‌ പേർസണൽ ആയോണ്ട് മനസിൽ തന്നെ നിൽക്കട്ടെ…

    അപ്പൊ അടുത്ത ഭാഗം വായിക്കട്ടെ!

    -menon kutty

  5. നന്ദാപ്പി..???

    തുടക്കം നന്നയിരുന്നു മാനെ. ?? സൗഹൃദവും കച്ചവടവും കുടുംബ ബന്ധങ്ങളും പിന്നെ പ്രണയവും കൂടിപ്പിണഞ്ഞു കിടക്കുന്ന ഒരു ത്രില്ലർ അല്ലെങ്കിൽ ഫീൽ ഗുഡ് എന്നാണ് ആദ്യം കരുതിയത്. ക്രൈം ത്രില്ലർ ടാഗ് പിന്നെയാണ് ശ്രദ്ധിച്ചത്. ??? എന്തോ ജനുവരി മുതലിവിടെ ക്രൈം തില്ലറിന്റെയൊരു തള്ളിക്കയറ്റമാണ്, പിടിച്ചു നിൽക്കാൻ വല്ലാണ്ട് പാടുപെടും ????

    കല്ലു നൂഡിൽസ്..!! പേര് കലക്കി, എങ്ങാനും പാക്കിങ്ങിനിടയിൽ കുറച്ചു കല്ലോ മണ്ണോ കൂടിയാലും അധികം വിയർക്കാതെ തന്നെ നിന്ന് ന്യായീകരിക്കാൻ കണ്ടിട്ട പേരാണോ ???

    നായകൻറെ എൻട്രി കൊള്ളാം…??? പക്ഷെ കൂടെയുള്ള പരട്ട ഫ്രണ്ടിനെ നമ്പരുത് കേട്ടോ ??? അവൻ ചവിട്ടു കൊണ്ട് വീണതൊക്കെ സഹിക്കാം പക്ഷെ പള്ളക്ക് കുത്ത് കൊള്ളാതെ രക്ഷപെട്ടത് ആ പാവം പെണ്ണൊരുത്തി കാരണമാ ??? . എന്നാലും വല്ലാത്ത ചെയ്‌തതായി പോയി പഹയാ, തല്ലും ചവിട്ടും കൊള്ളാൻ വാലാട്ടി ഫ്രണ്ടും തിരിച്ചടിച്ചു രോമാഞ്ചം വിതറി കയ്യടി വാങ്ങാൻ പണക്കാരനായ നായകനും ???

    അപ്പൊ നല്ലൊരു ത്രില്ലറിന്റെ തുടക്കമാവുമെന്നു ഉറപ്പാണ്..!! നന്ദാപ്പിയുടെയായതു കൊണ്ട് തലവേദന ഉണ്ടാക്കാത്ത യുക്തിയും പ്രതീക്ഷിക്കുന്നു ???

    നന്ദാപ്പിയുടെ മറ്റു കൃതികളും ഞാൻ വായിച്ചതായിരുന്നു മാനെ, അന്ന് പക്ഷെ ഇന്നത്തെപോലെ മൊത്തു നോക്കി അയിപ്രായം പറയാനുള്ള ഒരു ബന്ധം നമുക്കിടയിലില്ലാതിരുന്നൊണ്ട് മുണ്ടാണ്ടിരുന്നു ..!!??? ഇനി പേടിക്കണ്ട പ്രോത്സാഹിപ്പിച്ചില്ലെങ്കിലും കുറ്റം പറഞ്ഞു വിമർശിക്കാൻ മുൻപന്തിയിൽ തന്നെയുണ്ടാകും ???

    ഞാൻ പ്രതീക്ഷിച്ചത് സ്വപ്നച്ചിറകിലിന്റെ വരവായിരുന്നു.. അത് കൊണ്ടാണോ എന്നറിയില്ല ഇത് വായിച്ചിട്ടു അധികം ആവേശമൊന്നും തോന്നിയില്ല. അല്ലാതെ ആ പഹയനെ പെണ്ണുങ്ങളുടെ മുന്നിലിട്ട് തല്ലി നാറ്റിച്ചത് കൊണ്ടല്ലാന്നു പറയാൻ ഈയവസരം വിനിയോഗിക്കുന്നു ???

    അടുത്ത ഭാഗം വന്നത് കണ്ടു.. ബാക്കി വല്ലതും ഉണ്ടേൽ അവിടെപ്പറയാം ???

    ???

    1. ടാഗ് കളെ കുറിച്ചൊന്നും ബേജാറാവണ്ട… ഇതൊരു കംപ്ലീറ്റ് ഫാമിലി സ്റ്റോറി തന്നെ ആണ്.. പിന്നെ പെട്ടെന്നൊന്നും തീരാൻ സാധ്യത ഇല്ല കുറച്ചൊക്കെ lag ചെയ്തും ചിലപ്പോളൊക്കെ വല്ലാത്ത സ്പീഡിലും ഒക്കെ ആയിരിക്കും കഥ…. കഥ എഴുതീട്ടു പിന്നെ വായിച്ചു നോക്കുമ്പോ ഒരു സുഖം തോന്നില്ല അങ്ങനെ ഡിലീറ്റ്ന്നെ ചെയ്യും ഇത് പിന്നെ രണ്ടും കല്പിച്ചു എഴുതുന്നതാ …സ്വപ്ന ചിറകിൽ ഉപേക്ഷിച്ചിട്ടൊന്നുമില്ല…അതും വരും…?പിന്നെ വിമർശനങ്ങൾ always welcome… അടുത്തത് ഋഷി എന്ന കഥാ പാത്രം അതൊരിക്കലും ഒരു കോമഡി കഥാപാത്രം അല്ല.. കൃത്യമായ സ്പേസ് ഉള്ള ഒരു കഥാപാത്രം തന്നെ ആണ്.. ചിലപ്പോളൊക്കെ നായകനെ കാൾ മുകളിൽ… ആദ്യത്തെ 5അധ്യായങ്ങൾ ഒരു ഇൻട്രോ മാത്രം ആണ്…?

      1. ടാഗുകൾ കഥ ഏതു ടൈപ്പാണെന്നു മനസിലാക്കാനുള്ള ഒരു സഹായിയാണല്ലോ അത് കൊണ്ടാണ് പരാമർശിച്ചത്, ക്രൈം ത്രില്ലറല്ലെങ്കിലും പ്രശ്നമല്ല ??? Romance and Love stories മാത്രമാണേൽ വായിക്കാറില്ല, വായിച്ചു വായിച്ചു പൈങ്കിളി വിരക്തിയായിപ്പോയി ???

        സ്വപ്നച്ചിറകിൽ വരുമെന്ന് പറഞ്ഞു പറ്റിക്കരുത്, അത്ര നല്ല തുടക്കവും ഒത്ത ഫാൻ സപ്പോർട്ടും കിട്ടിയിട്ടും തുടർന്നെഴുതാഞ്ഞത് കൊണ്ട് അതിനി വരില്ല എന്നാണ് ധാരണ..! ???

        ഋഷി എന്ന കഥാപാത്രം കോമഡിയായാലും ട്രാജഡിയായാലും ഗൗനിക്കില്ല, ആ പേരിന്റെ കോപ്പിറൈറ്റും പേറ്റന്റും ആരുടേയും കൈവശമല്ലല്ലോ..!??? നിങ്ങൾ മനസ്സിൽ വരുന്ന പോലെയെഴുത്, അങ്ങനൊന്നും നാറുന്ന കൂട്ടത്തിലല്ല, നല്ല തൊലിക്കട്ടിയാ ???

        ബാക്കി 2ൽ ???

        1. മുൻപ് എവിടൊക്കെയോ കുത്തി കുറിച്ച കഥകളിലെ ഒക്കെ സ്ഥിരം കഥാപാത്രങ്ങൾ ആയിരുന്നു ഋഷിയും മീരയും ?

    2. അമ്മൂട്ടി❣️

      “”നായകൻറെ എൻട്രി കൊള്ളാം…??? പക്ഷെ കൂടെയുള്ള പരട്ട ഫ്രണ്ടിനെ നമ്പരുത് കേട്ടോ ??? അവൻ ചവിട്ടു കൊണ്ട് വീണതൊക്കെ സഹിക്കാം പക്ഷെ പള്ളക്ക് കുത്ത് കൊള്ളാതെ രക്ഷപെട്ടത് ആ പാവം പെണ്ണൊരുത്തി കാരണമാ ???”””

      അണ്ണാ ഇതു കഥാപാത്രം അല്ലാതെ യഥാർത്ഥ ഋഷി മുനി അല്ല????

      1. കൃത്യ സമയത്ത് മണം പിടിച്ചു വന്നോളും.??? തട്ടിൻപുറം സ്വന്തമാക്കിയോ പെങ്ങളെ? ???

        കണ്ടോ എന്റെ പഞ്ചിയെ? ???

        1. ?

        2. അമ്മൂട്ടി❣️

          ഞാൻ എങ്കിലും വരണ്ടേ??
          തട്ടിൻപുറം വാടകയ്ക്ക് എടുത്തു താൽക്കാലികമായി??

          എന്റെ തക്കുടു വാവയെ കണ്ടു???

  6. ഫാൻഫിക്ഷൻ

    നന്ദുട്ട… തുടക്കം കൊള്ളാം, ബാക്കി പെട്ടന്ന് പോണോട്ടെ….

    1. തീർച്ചയായും പാപ്പി ചേട്ടാ

  7. ആഹ്, വായിച്ചൂട്ടോ, തന്ന പണിക്കുള്ള നന്ദിപ്രകാശനത്തിനു കുറച്ചു സമയം തരണം ??? വൈകിട്ടത്തേക്ക് ശരിയാക്കാം ???

    1. ഫാൻഫിക്ഷൻ

      ??

    2. ???

    3. പിന്നെ പണിയൊന്നുമല്ലട്ടോ ?

  8. നന്ദാപ്പിയെ.,,.
    പുതിയ കഥ ല്ലേ.,.,.
    കുറച്ചു നാളായല്ലോ കണ്ടിട്ട്.,.,..
    സുഖം തന്നെയല്ലേ.,.,.
    കുറച്ചു തിരക്കുകൾ ഉണ്ട്.,.,
    അല്ലെങ്കിൽ ഇന്ന് തന്നെ.,,.
    കഥ വായിക്കാമായിരുന്നു.,.,.,
    ഫ്രൈഡേ വായിക്കാട്ടോ.,.,
    സ്നേഹത്തോടെ.,.,
    തമ്പുരാൻ.,.,,
    ??

    1. തിരക്കുകൾ ഒക്കെ കഴിഞ്ഞു മെല്ലെ വായിച്ചാൽ മതി തമ്പുരാനെ ?

      1. മന്നാഡിയാർ

        Nxt part eppo varum

        1. Submitted

  9. ഐവ….ആരിത്..??
    നന്ദൻ ജി…ഓർമ ഇണ്ടോ???

    1. ഹായ് റാമ്പോ ? പിന്നെ ഓർമ ഇല്ലാതെ ?

      1. സെഞ്ചുറി rambo

        1. Ok bei???

          Kollandirikkan pattulaallee?

  10. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Super

    1. Thank you?

  11. ചിമിഴ്

    തുടക്കം ഗംഭിരം

    1. Thank you?

    1. Thank you?

  12. Eshtapettu

    1. Thank you chakkare..

Comments are closed.