രണ്ടാം ജന്മം 2 [അജി] 166

കട അടച്ച് അവൾ എനിക്ക് അത്താഴം എടുത്ത് തന്നു. ഒറ്റക്ക് കിട്ടിയിട്ടും അവൾ എന്നോട് ഒന്നും ചോദിച്ചില്ല. കൈയിൽ കൊച്ച് ഇരിക്കുന്നത് കൊണ്ടായിരിക്കും. അവൾ എന്തോ പലതും കണക്ക് കൂട്ടിയ മട്ടിലായിരുന്നു എന്നോട് പെരുമാറിയിരുന്നത്.

 

ഞാൻ അത്താഴ ശേക്ഷം ഹാളിൽ ഇരുന്നു. അനു പൊന്നുവിനെ ഉറക്കി എന്റെ അരികിലേക്ക് വന്നു.

 

“നിങ്ങൾ ആരാ….?”

 

അനുവിന്റെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി.

 

“ഹാ.. ഹാ… ഇത് നല്ല തമാശ. നിനക്ക് ഞാൻ ആരെന്ന് അറിയില്ലേ…!”

ഞാൻ സംയമനം വീണ്ട് എടുത്ത് പറഞ്ഞു.

 

“നിങ്ങൾ എന്റെ ഭർത്താവല്ല…. എന്റെ കിച്ചുവേട്ടൻ ഇങ്ങനെ അല്ല… അല്ല…”

 

“നീ എന്തൊക്കെയാ പറയുന്നേ ഞാൻ നിന്റെ കിച്ചുവേട്ടൻ തന്നെയാ…”

 

“അല്ല നിങ്ങൾ കള്ളം പറയുകയാ… നിങ്ങൾ വേറെ ആരോ ആണ് ”

 

“എന്റെ അനു…. ഇത് ഞാൻ തന്നെയാ നിന്റെ കിച്ചുവേട്ടൻ….”

ഞാൻ അവളെ വിശ്വസിപ്പിക്കാൻ നോക്കി.

 

“എന്റെ കിച്ചുവേട്ടൻ എന്നെ അനു എന്നല്ല വിളിക്കാ. നിങ്ങൾ എന്നെ അങ്ങനെ വിളിച്ചിട്ടില്ല. ഇന്നലെ മുതൽ മൊത്തത്തിൽ വ്യത്യസ്തമായിട്ടാ പെരുമാറുന്നേ…

 

നിങ്ങൾക്ക് എന്റെയോ എന്റെ മോളുടെ പേരെങ്കിലും അറിയോ… നേരത്തെ വന്നത് ആരാ എന്ന് എങ്കിലും അറിയോ…?”

 

അനു എനിക്ക് നേരേ ചോദ്യ ശരങ്ങൾ എറിഞ്ഞു. അവളുടെ ചോദ്യങ്ങൾക്ക് എന്റെ പക്കൽ ഉത്തരങ്ങൾ ഇല്ലായിരുന്നു. എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. ഒന്ന് മാത്രം അറിയാമായിരുന്നു അവളെ ഒരിക്കലും ചതിക്കരുത് എന്ന്. ഒടുവിൽ ഗത്യന്തരം ഇല്ലാതെ ഞാൻ സത്യം മുഴുവൻ അവളോട് തുറന്ന് പറഞ്ഞു.

 

സത്യം മുഴുവൻ അറിഞ്ഞ അനു അവിടെ ഞെട്ടലോടെ വിശ്വസിനിയമാവാത്ത രീതിയിൽ അവിടെ നിന്നു.

 

“നീ വിശ്വസിക്കോ എന്ന് അറിയില്ല ഇതാണ് സത്യം. ഞാൻ നിങ്ങളെ ഉപദ്രവിക്കാനോ ദ്രോഹിക്കാനോ വന്നവനല്ല ”

Updated: January 7, 2022 — 10:44 am

25 Comments

  1. നിധീഷ്

    ?????

  2. Super

  3. Nicely written strange story
    Interesting flow

    1. Thanks ❤️

  4. ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കണല്ലോ എന്തായാലും theme നനനയിട്ടുണ്ട് എഴുത്തും അടിപൊളി ആയിട്ടുണ്ട് ❤️❤️
    Waiting for next part ❤️

    1. Thanks ❤️

      1. Nice

    2. ഈ ഒരു ഫ്ലോ വിട്ട് കളയരുത്.. കഥയും എഴുത്തും നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. തുടരുക സുഹൃത്തേ ❤❤❤ all d best

  5. വളരേ നന്നായിരുന്നു interesting തോന്നിപ്പിക്കുന്ന എഴുത്താണ്.

    1. Thanks❤️

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു

    കിച്ചു എവിടെ പോയി അപ്പോൾ

    1. പറയാം….

  7. അയ്യോ നിഖിൽ മാരിച്ചോ. അപ്പൊ അവനു ഇനി ഒരു തിരിച്ചുപോക്ക് ഇല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.സ്നേഹത്തോടെ❤️

    1. അത്‌ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്

      1. ഞാൻ കരുതി സ്വാപ് ആയതാവും എന്ന്. രണ്ട് പേരുടെ ആത്മാവ് അങ്ങോട്ടും ഇങ്ങോട്ടും.

        1. അടുത്തതിൽ വ്യക്തമാക്കി തരാം

  8. സത്യം ഇത്ര പെട്ടന്ന് പറയേണ്ടി ഇരുന്നില്ല,,,

    നന്നാലും നല്ല ത്രിൽ ആയി തന്നെ മുന്നോട് പോകുന്നുണ്ട് ?. കാത്തിരിക്കുന്നു ❣️?

    1. സത്യം പറഞ്ഞാലെ ഇനി കഥയക്ക് മുന്പോട്ട് പോക്കുള്ളു.

  9. ഇന്ദുചൂഡൻ

    നെക്സ്റ്റ് പാർട്ട്‌ വേഗം തരണേ ???

    1. കുറച്ച് സമയം എടുക്കും

  10. Nikhil (athayath Kichu) maricho sherikkinum

    Waiting for next Part

    1. അടുത്ത പാർട്ടിൽ പറയാം

  11. Variety theme… നന്നായിട്ടുണ്ട്

    1. Thanks❤️

Comments are closed.