രണ്ടാം ജന്മം 2 [അജി] 166

“എനിക്ക് നിന്നോടൊന്നും അവളുടെ പേര് ബോദ്യപെടുത്തേണ്ടാ കാര്യമില്ല. നീ ഇറങ്ങി പോയെടാ….”

 

“ഞാൻ പൊക്കോളാം. ഞാൻ ഇവിടെ സ്ഥിര തമാസത്തിന് വന്നതൊന്നുമല്ല. ഞാൻ പൊക്കൊണ്ട് ”

ഞങ്ങൾ തമ്മിൽ വാക്ക് തർക്കത്തിലേക്ക് കടന്നു.

 

“ആ എന്നാൽ നീ പോ…”

 

“നീ മൊത്തത്തിൽ വ്യത്യസ്തമായിട്ട് ആണല്ലോ പെരുമാറുന്നത്. സ്വന്തം ഭാര്യയുടെയും കൊച്ചിന്റെയും പേര് അവന് അറിയില്ല. നീ എന്ത് മനുഷ്യനടാ. നിനക്ക് എന്റെ പേരെങ്കിലും അറിയോ…”

 

“അ… അത്‌….”

എനിക്ക് ഉത്തരം എന്താ നൽകേണ്ടത് എന്ന് അറിയാതെ വിക്കൽ വന്നു.

 

“ഹേ…. അപ്പൊ നിനക്ക് എന്റെ പേരും അറിയില്ലേ. എന്റെ പൊന്നു അനുവേ നീ ഇവനെ സൂക്ഷിച്ചോ…. എന്തോ കുടിയതൊക്ക വലിച്ച് കയറ്റിയിട്ട് ഇരിക്കുകയാ….”

 

“ഞാൻ എനിക്ക് ഇഷ്ടമുള്ളതൊക്കെ വലിച്ച് കയറ്റും. എന്റെ ഭാര്യെയും മകളെയും നോക്കാൻ എനിക്ക് അറിയാം അതിന് ആരുടേയും സർട്ടിഫിക്കറ്റ് എനിക്ക് വേണ്ടാ…. നീ ഇറങ്ങി പോയെടാ….”

 

ഞങ്ങളുടെ തർക്കം കണ്ട് പൊന്നു പേടിച്ച് കരയുവാൻ തുടങ്ങി. അനു എന്നിൽ നിന്ന് കുഞ്ഞിനെ വാങ്ങി.അവളിൽ എന്തോ നിർവീകരമായ ഭവമായിരുന്നു ഞാൻ കണ്ടത്. എന്റെ എല്ലാ പ്രവർത്തികളും അവൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

 

“ശരി ഞാൻ പോയിക്കൊണ്ട്. നീ അവളെ ഉപദ്രവിച്ചു എന്ന് അറിഞ്ഞാൽ ഞാൻ വെറുതെ ഇരിക്കില്ല….”

 

“ആടാ…. നമ്മുക്ക് കാണാം ”

 

അവൻ അവിടെ നിന്നും പോവാൻ നോക്കി. പോവാൻ നേരം അനുവിനോട് എന്തോ അവൻ പറയുന്നുണ്ടായിരുന്നു.

ഞാൻ അവിടെ കടയിൽ പോയി ഇരുന്നു. അവന് ഇത് കിരൺ അല്ല എന്ന് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. ഞാൻ എന്തൊക്കെയോ വലിച്ച് കയറ്റി കിളി പോയി ഇരിക്കുകയാണ് എന്നാണ് അവന് തോന്നിയിരിക്കുന്നത്. അത് എന്തായാലും നന്നായി. അവന് അങ്ങനെ ഒരു ദുശിലങ്ങൾ ഉള്ളത് എനിക്ക് അനുകൂലമായി.

 

ഞങ്ങൾ തമ്മിൽ തർക്കം നടന്നപ്പോൾ അനു അതിൽ ഇടപെട്ടില്ല.അവൾ എന്താ തർക്കം പരിഹക്കാതിരുന്നത്? എന്തെങ്കിലും സംശയങ്ങൾ അവൾക്ക് തോന്നിയോ? ഞാൻ പലതും ആലോചിച്ച് അവിടെ ഇരുന്നു. അനു അകത്തേക്ക് പോകാൻ നേരം എന്നെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു.

 

അനു കൊച്ചിനെ ഉറക്കി കിടത്തി എനിക്കൊപ്പം കടയിൽ വന്നിരുന്നു. അവൾ എന്തോ എന്നോട് പറയുവാനായി തുടങ്ങി. പെട്ടെന്ന് കടയിലേക്ക് ഒരാൾ വന്നു. അതുകൊണ്ട് അവൾക്കൊന്നും എന്നോട് പറയുവാൻ കഴിഞ്ഞില്ല.

 

പിന്നിടുള്ള സമയം കടയിൽ നല്ല തിരക്കായിരുന്നു. അനുവിന് എന്തൊക്കെയോ പിടി കിട്ടിയത് പോലെ. അവളിപ്പോൾ പഴയത് പോലെ എന്നോടൊന്നും മിണ്ടുന്നില്ല.എന്തോ ഒരു അകൽച്ചയുള്ളത് പോലെ.

 

ഞാൻ അവളില്ലെ മാറ്റം മനസ്സിലാക്കി. അധികം സംശയങ്ങൾക്ക് അവസരം ഒരുക്കി കൊടുക്കത്തതാണ് നല്ലത്. എങ്ങെനെയെങ്കിലും എന്നെ കുറിച്ച് മുഴുവൻ കാര്യങ്ങളും അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ ഞാൻ കിരൺ അല്ല എന്ന് അനുവിന് പിടികിട്ടും. ഇപ്പോൾ അനുവിന് ഏതാണ്ടൊക്കെ പിടി കിട്ടി എന്ന് ഉറപ്പാണ്. ഇങ്ങനെ ശരീരം മാറാൻ കഴിയും എന്ന് അവൾ കരുതിയിട്ടുണ്ടാവില്ല എന്ന് മാത്രം. എന്തായാലും ഇന്ന് എന്തെങ്കിലുമൊക്ക നടക്കും എന്ന് ഉറപ്പാണ്. എന്തായാലും വരുന്നിടത്ത് വെച്ച് കാണാം എന്ന് ഞാൻ തീരുമാനിച്ചു.

Updated: January 7, 2022 — 10:44 am

25 Comments

  1. നിധീഷ്

    ?????

  2. Super

  3. Nicely written strange story
    Interesting flow

    1. Thanks ❤️

  4. ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കണല്ലോ എന്തായാലും theme നനനയിട്ടുണ്ട് എഴുത്തും അടിപൊളി ആയിട്ടുണ്ട് ❤️❤️
    Waiting for next part ❤️

    1. Thanks ❤️

      1. Nice

    2. ഈ ഒരു ഫ്ലോ വിട്ട് കളയരുത്.. കഥയും എഴുത്തും നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. തുടരുക സുഹൃത്തേ ❤❤❤ all d best

  5. വളരേ നന്നായിരുന്നു interesting തോന്നിപ്പിക്കുന്ന എഴുത്താണ്.

    1. Thanks❤️

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു

    കിച്ചു എവിടെ പോയി അപ്പോൾ

    1. പറയാം….

  7. അയ്യോ നിഖിൽ മാരിച്ചോ. അപ്പൊ അവനു ഇനി ഒരു തിരിച്ചുപോക്ക് ഇല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.സ്നേഹത്തോടെ❤️

    1. അത്‌ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്

      1. ഞാൻ കരുതി സ്വാപ് ആയതാവും എന്ന്. രണ്ട് പേരുടെ ആത്മാവ് അങ്ങോട്ടും ഇങ്ങോട്ടും.

        1. അടുത്തതിൽ വ്യക്തമാക്കി തരാം

  8. സത്യം ഇത്ര പെട്ടന്ന് പറയേണ്ടി ഇരുന്നില്ല,,,

    നന്നാലും നല്ല ത്രിൽ ആയി തന്നെ മുന്നോട് പോകുന്നുണ്ട് ?. കാത്തിരിക്കുന്നു ❣️?

    1. സത്യം പറഞ്ഞാലെ ഇനി കഥയക്ക് മുന്പോട്ട് പോക്കുള്ളു.

  9. ഇന്ദുചൂഡൻ

    നെക്സ്റ്റ് പാർട്ട്‌ വേഗം തരണേ ???

    1. കുറച്ച് സമയം എടുക്കും

  10. Nikhil (athayath Kichu) maricho sherikkinum

    Waiting for next Part

    1. അടുത്ത പാർട്ടിൽ പറയാം

  11. Variety theme… നന്നായിട്ടുണ്ട്

    1. Thanks❤️

Comments are closed.