രണ്ടാം ജന്മം 2 [അജി] 166

“കിരാ… ഡാ… പൊന്നുവിന്റെ ശരിക്കുമുള്ള പേരെന്താ….? അത്‌ ഓർമ്മയിൽ നിൽക്കുന്നില്ല പൊന്നു എന്ന് മാത്രേ നിൽക്കുന്നുള്ളു ”

 

പെട്ടു. ഇവളുടെ പേരെന്താ എന്ന് എനിക്ക് അറിയില്ല. ഇനി ഇവനോട് എന്ത് പേര് പറയാനാ. പറഞ്ഞത് തെറ്റിയാൽ തീർന്നു.മിന്നാരം സിനിമയിൽ കുഞ്ഞിന്റെ പേര് മല എന്ന് പറഞ്ഞ പോലെയാവും.

 

“പേര് ഓർമ്മ ഇല്ലെങ്കിൽ അത്‌ പ്രശ്നമൊന്നും അല്ല നീ പൊന്നു എന്ന് തന്നെ വിളിച്ചോ…”

 

ഞാൻ എങ്ങനെയൊക്കെയോ പിടിച്ച് നിൽക്കാൻ നോക്കി.

 

“എന്നാലും നീ പറ പൊന്നുവിന്റെ യഥാർത്ഥ പേര്….”

 

ഇവൻ വിടാനുള്ള ഉദ്ദേശം ഇല്ലെന്ന് തോന്നുന്നു.ഞാൻ അവിടെ ഇരുന്ന് ചിരിക്കാൻ തുടങ്ങി.

 

“അനുവേ നീ കൊച്ചിന്റെ പേര് പറഞ്ഞു കൊടുത്തേ ഇവന്…”

 

ഞാൻ അനുവിനെ കൊണ്ട് പറയിപ്പിക്കാനായി നോക്കി.

 

“അനു നീ പറയേണ്ടാ ഇവൻ പറയട്ടെ. ഇവൻ കൊച്ചിന്റെ തന്താ അല്ലേ പറ…. ”

 

തെണ്ടി. ഇവൻ എന്നെ കൊലക്ക് കൊടുത്തേ അടങ്ങു എന്ന് തോന്നുന്നു. ഞാൻ അനുവിനെ നോക്കിയപ്പോൾ അവൾ എന്നെ സൂക്ഷ്‌മമായി നോക്കുന്നുണ്ടായിരുന്നു. അവൾക്ക് എന്തോ സംശയം ഉള്ളത് പോലെ. എനിക്ക് ഇവിടെ ഇങ്ങനെ ഇരിക്കുന്നത് പന്തിയല്ല എന്ന് മനസ്സിലായി. ഇനിയും എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ ശരിക്കും പെടും.

 

“നിനക്ക് എന്താണ് ഞാൻ എന്റെ മോളെ പലതും വിളിക്കും. നീ ഇവിടെ വന്ന കാര്യം കഴിഞ്ഞെങ്കിൽ ചായ കുടിച്ച് ഇറങ്ങി പോവാൻ നോക്ക്…”

 

“നീ ദേക്ഷ്യപ്പെടുകയൊന്നും വേണ്ടാ. കൊച്ചിന്റെ പേര് അറിയില്ലെങ്കിൽ അത് പറയാൻ നോക്ക്…”

Updated: January 7, 2022 — 10:44 am

25 Comments

  1. നിധീഷ്

    ?????

  2. Super

  3. Nicely written strange story
    Interesting flow

    1. Thanks ❤️

  4. ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കണല്ലോ എന്തായാലും theme നനനയിട്ടുണ്ട് എഴുത്തും അടിപൊളി ആയിട്ടുണ്ട് ❤️❤️
    Waiting for next part ❤️

    1. Thanks ❤️

      1. Nice

    2. ഈ ഒരു ഫ്ലോ വിട്ട് കളയരുത്.. കഥയും എഴുത്തും നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. തുടരുക സുഹൃത്തേ ❤❤❤ all d best

  5. വളരേ നന്നായിരുന്നു interesting തോന്നിപ്പിക്കുന്ന എഴുത്താണ്.

    1. Thanks❤️

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു

    കിച്ചു എവിടെ പോയി അപ്പോൾ

    1. പറയാം….

  7. അയ്യോ നിഖിൽ മാരിച്ചോ. അപ്പൊ അവനു ഇനി ഒരു തിരിച്ചുപോക്ക് ഇല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.സ്നേഹത്തോടെ❤️

    1. അത്‌ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്

      1. ഞാൻ കരുതി സ്വാപ് ആയതാവും എന്ന്. രണ്ട് പേരുടെ ആത്മാവ് അങ്ങോട്ടും ഇങ്ങോട്ടും.

        1. അടുത്തതിൽ വ്യക്തമാക്കി തരാം

  8. സത്യം ഇത്ര പെട്ടന്ന് പറയേണ്ടി ഇരുന്നില്ല,,,

    നന്നാലും നല്ല ത്രിൽ ആയി തന്നെ മുന്നോട് പോകുന്നുണ്ട് ?. കാത്തിരിക്കുന്നു ❣️?

    1. സത്യം പറഞ്ഞാലെ ഇനി കഥയക്ക് മുന്പോട്ട് പോക്കുള്ളു.

  9. ഇന്ദുചൂഡൻ

    നെക്സ്റ്റ് പാർട്ട്‌ വേഗം തരണേ ???

    1. കുറച്ച് സമയം എടുക്കും

  10. Nikhil (athayath Kichu) maricho sherikkinum

    Waiting for next Part

    1. അടുത്ത പാർട്ടിൽ പറയാം

  11. Variety theme… നന്നായിട്ടുണ്ട്

    1. Thanks❤️

Comments are closed.