രണ്ടാം ജന്മം 2 [അജി] 166

“നീ ചുടാവല്ലേ… നീ എന്തെങ്കിലും അവളെ വിളിച്ചോ എനിക്ക് ഒരു കുഴപ്പമില്ല”

 

അവൻ ഞാൻ ചുടായപ്പോൾ ഒന്ന് അടങ്ങി എന്ന് തോന്നുന്നു. ഇപ്പോൾ അങ്ങനെ വേണ്ടാത്ത ചോദ്യവും സംശയങ്ങളൊന്നും ഇല്ല. എന്നാലും ഞാൻ അധികം സംശയങ്ങൾക്ക് ഇട കൊടുക്കാതെ അവനോട് ഓരോന്ന് മിണ്ടിയും പറഞ്ഞിരുന്നു.

 

അവനോട് സംസാരിച്ചിരിക്കുമ്പോളായിരുന്നു മുറിയിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടത്. അവിടെ നിന്ന് മാറാനുള്ള അവസരമായി ഞാൻ അതിനെ മാറ്റി. ഞാൻ കൊച്ചിനെ എടുത്ത് കരച്ചിൽ മാറ്റി. അപ്പോഴേക്കും കുട്ടിയുടെ കരച്ചിൽ കേട്ട് അനു അങ്ങോട്ട് വന്നു.

 

“കിച്ചുവേട്ടാ… പൊന്നുവിനെ താ ഞാൻ എടുക്കാം ”

 

അവൾ എന്നിൽ നിന്ന് കുട്ടിയെ വാങ്ങാൻ നോക്കി.

 

“വേണ്ടാ… ഞാൻ പിടിക്കാം നീ അവന് ചായ കൊടുക്കാൻ നോക്ക്…”

ഞാൻ അവളെ പറഞ്ഞു വിട്ടു.

 

ഞാൻ കുട്ടിയെ എടുത്ത് റൂമിൽ കളിപ്പിച്ചിരുന്നു. അധികം നേരം അവിടെ ഇരുന്നാൽ വേറ വല്ല സംശയങ്ങൾക്ക് സാഹചര്യം വരുത്തേണ്ടാ എന്ന് കരുതി ഞാൻ ഹാളിലേക്ക് കുഞ്ഞിനേയും എടുത്ത് ചെന്നു. അപ്പോൾ അനു അവന് ചായ കൊടുത്ത് സംസാരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവനിൽ എന്തോ ആവിശ്യസ്വനിയതാ പോലെ.

 

“എടാ… നീ കുട്ടിയെ എടുക്കാനൊക്കെ തുടങ്ങിയോ…. നീ ശരിക്കും മാറിയോ….?”

 

 

അവന്റെ ചോദ്യത്തിൽ നിന്ന് ഞാൻ മുൻപ് കുട്ടിയെ എടുക്കാറില്ല എന്ന് തോന്നുന്നു. അത് ഇവന് അറിയാം എന്ന് തോന്നുന്നു. ഞാൻ അവന് മറുപടിയായി ഒരു ചിരി സമ്മാനിച്ചു.

 

കുഞ്ഞിനെ ഞാൻ എടുക്കുമ്പോൾ അവളെ മുൻപ് എടുക്കാത്തതിന്റെ ഒരു പ്രശ്നവും തോന്നിയിരുന്നില്ല. അവൾ വളരെ സതോഷത്തിൽ തന്നെയാണ് എന്റെ കൈകളിൽ കിടന്ന് കളിച്ചിരുന്നത്.ഞാൻ അവന് ഒരു ചിരി മറുപടിയിൽ ഒതുക്കി കുഞ്ഞിനേയും പിടിച്ച് അവനരികിൽ പോയി ഇരുന്നു. പലപ്പോഴും പലതിനും ചിരി തന്നെ ആയിരുന്നു എന്റെ മറുപടി. വേറെ ഞാൻ എന്ത് പറയുവാനാ….

Updated: January 7, 2022 — 10:44 am

25 Comments

  1. നിധീഷ്

    ?????

  2. Super

  3. Nicely written strange story
    Interesting flow

    1. Thanks ❤️

  4. ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കണല്ലോ എന്തായാലും theme നനനയിട്ടുണ്ട് എഴുത്തും അടിപൊളി ആയിട്ടുണ്ട് ❤️❤️
    Waiting for next part ❤️

    1. Thanks ❤️

      1. Nice

    2. ഈ ഒരു ഫ്ലോ വിട്ട് കളയരുത്.. കഥയും എഴുത്തും നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. തുടരുക സുഹൃത്തേ ❤❤❤ all d best

  5. വളരേ നന്നായിരുന്നു interesting തോന്നിപ്പിക്കുന്ന എഴുത്താണ്.

    1. Thanks❤️

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു

    കിച്ചു എവിടെ പോയി അപ്പോൾ

    1. പറയാം….

  7. അയ്യോ നിഖിൽ മാരിച്ചോ. അപ്പൊ അവനു ഇനി ഒരു തിരിച്ചുപോക്ക് ഇല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.സ്നേഹത്തോടെ❤️

    1. അത്‌ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്

      1. ഞാൻ കരുതി സ്വാപ് ആയതാവും എന്ന്. രണ്ട് പേരുടെ ആത്മാവ് അങ്ങോട്ടും ഇങ്ങോട്ടും.

        1. അടുത്തതിൽ വ്യക്തമാക്കി തരാം

  8. സത്യം ഇത്ര പെട്ടന്ന് പറയേണ്ടി ഇരുന്നില്ല,,,

    നന്നാലും നല്ല ത്രിൽ ആയി തന്നെ മുന്നോട് പോകുന്നുണ്ട് ?. കാത്തിരിക്കുന്നു ❣️?

    1. സത്യം പറഞ്ഞാലെ ഇനി കഥയക്ക് മുന്പോട്ട് പോക്കുള്ളു.

  9. ഇന്ദുചൂഡൻ

    നെക്സ്റ്റ് പാർട്ട്‌ വേഗം തരണേ ???

    1. കുറച്ച് സമയം എടുക്കും

  10. Nikhil (athayath Kichu) maricho sherikkinum

    Waiting for next Part

    1. അടുത്ത പാർട്ടിൽ പറയാം

  11. Variety theme… നന്നായിട്ടുണ്ട്

    1. Thanks❤️

Comments are closed.