“അവളെ ഞാൻ കുളിപ്പിച്ച് ഭക്ഷണം കൊടുത്ത് ഉറക്കി കിടത്തി ”
അനു എന്നോടൊപ്പം കടയിൽ സാധനങ്ങൾ കൊടുക്കുവാൻ തുടങ്ങി. ഇന്നലത്തേതിൽ നിന്ന് വ്യത്യസ്തമായി അവളെ ഇന്ന് സന്തോഷവതിയായി കാണപ്പെട്ടു. ചിലപ്പോൾ എന്റെ മാറ്റമായിരിക്കും അതിന് കാരണം.
അവളെ കുറിച്ച് കൂടുതൽ അറിയണം എന്ന് എനിക്കുണ്ട്. അത് എങ്ങനെയാ ചോദിക്കുക എന്ന് എനിക്ക് അറിയില്ല. അവളെ കുറിച്ച് മാത്രമല്ല എന്നെ കുറിച്ചും.ചോദിച്ചാൽ ഞാൻ മറ്റൊരാളാണെന്ന് അവൾക്ക് അറിയാൻ കഴിയും. പകരം ആരോടാ ചോദിക്കുക എന്ന് പോലും അറിയില്ല. എങ്ങനെയെങ്കിലും ആരോടെങ്കിലും ചോദിച്ച് അറിയാം. സമയം ആവുമ്പോൾ അതിനൊരു വഴി തെളിയും. അത് വരെ സംശയത്തിന് ഇട കൊടുക്കാതെ നോക്കിയും കണ്ട് നിൽക്കാം. ഞാൻ അവിടെ പല കണക്ക് കൂട്ടലുകളും നടത്തി അവിടെ ഇരുന്നു.
കടയിൽ അവിടെ ഇരിക്കുമ്പോളായിരുന്നു ഒരാൾ ബൈക്കിൽ അവിടേക്ക് വരുന്നത്. അവൻ ബൈക്ക് നിർത്തി വീട്ടിലേക്ക് കയറി. അനു അവനെ സ്വീകരിച്ച് വീട്ടിലേക്ക് കയറ്റിയിരുത്തി. അവൻ ആരാണെന്ന് എനിക്ക് മനസ്സിലായില്ല. കണ്ടിട്ട് ഏതോ പരിചയക്കാരന്റെ പോലെ. അവന്റെ ഭാവം കണ്ടിട്ട് വേണ്ടപെട്ടാ ആരോ ഒരാൾ ആണെന്ന് തോന്നുന്നു. എനിക്ക് അവൻ ആരെന്ന് അറിയില്ല. എന്താ പറയാ എന്ന് പോലും അറിയാതെ ഞാൻ അവിടെ പരുങ്ങി നിന്നു. അവൻ അത് ശ്രെദ്ധിച്ചു.
“എന്താടാ കിരാ നീ അവിടെ പരുങ്ങി നിൽക്കുന്നത്. വാടാ ഇവിടെ വന്ന് ഇരിക്കെടാ… എന്നോട് എന്താ നിനക്ക് വല്ല പിണക്കവും ഉണ്ടോ…?”
അവൻ എന്നോട് ചോദിച്ചു.
ഇനി അവിടെ നിന്നാൽ പ്രശ്നമാവും എന്ന് എനിക്ക് മനസ്സിലായി. ഞാൻ അവനെ ഒന്ന് ചിരിച്ച് കാണിച്ച് അവന്റെ അടുത്ത് പോയി ഇരുന്നു.
“ഒന്നും തോന്നരുത് കട തുറന്നിട്ട് വരാൻ പറ്റില്ലല്ലോ അതോണ്ടാ ഞാൻ അവിടെ നിന്നത് ”
ഞാൻ ഒരു കള്ളം പറഞ്ഞു.
“ഹേ… ഇത് എന്ത് ലോകത്ഭുതം നീ നന്നായോ… അതോ രാവിലെ തന്നെ ഓരോന്ന് വലിച്ച് റിലേ പോയി ഇരിക്കാണോ….”
“ഹേയ് ഇല്ല. ഞാൻ എല്ലാം നിർത്തി. നന്നാവാൻ തീരുമാനിച്ചു”
“നീ തന്നെയാണോ ഇത് പറയുന്നത്. അനുവേ ഇവൻ നന്നായോ. എല്ലാം നിർത്തിയോ…?”
അവൻ അനുവിനോട് ചോദിച്ചു.
?????
Super
Nicely written strange story
Interesting flow
Thanks ❤️
ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കണല്ലോ എന്തായാലും theme നനനയിട്ടുണ്ട് എഴുത്തും അടിപൊളി ആയിട്ടുണ്ട് ❤️❤️
Waiting for next part ❤️
Thanks ❤️
Nice
ഈ ഒരു ഫ്ലോ വിട്ട് കളയരുത്.. കഥയും എഴുത്തും നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. തുടരുക സുഹൃത്തേ ❤❤❤ all d best
വളരേ നന്നായിരുന്നു interesting തോന്നിപ്പിക്കുന്ന എഴുത്താണ്.
Thanks❤️
കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു
കിച്ചു എവിടെ പോയി അപ്പോൾ
പറയാം….
അയ്യോ നിഖിൽ മാരിച്ചോ. അപ്പൊ അവനു ഇനി ഒരു തിരിച്ചുപോക്ക് ഇല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.സ്നേഹത്തോടെ❤️
അത് ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്
ഞാൻ കരുതി സ്വാപ് ആയതാവും എന്ന്. രണ്ട് പേരുടെ ആത്മാവ് അങ്ങോട്ടും ഇങ്ങോട്ടും.
അടുത്തതിൽ വ്യക്തമാക്കി തരാം
സത്യം ഇത്ര പെട്ടന്ന് പറയേണ്ടി ഇരുന്നില്ല,,,
നന്നാലും നല്ല ത്രിൽ ആയി തന്നെ മുന്നോട് പോകുന്നുണ്ട് ?. കാത്തിരിക്കുന്നു ❣️?
സത്യം പറഞ്ഞാലെ ഇനി കഥയക്ക് മുന്പോട്ട് പോക്കുള്ളു.
?
നെക്സ്റ്റ് പാർട്ട് വേഗം തരണേ ???
കുറച്ച് സമയം എടുക്കും
Nikhil (athayath Kichu) maricho sherikkinum
Waiting for next Part
അടുത്ത പാർട്ടിൽ പറയാം
Variety theme… നന്നായിട്ടുണ്ട്
Thanks❤️