രണ്ടാം ജന്മം 2 [അജി] 166

“പെങ്ങൾ ഭർത്താവിനെയും വിളിച്ചോണ്ട് പോവാൻ നോക്ക് ഇല്ലെങ്കിൽ നാട്ടുക്കാര് കൈ വെക്കും ”

കൂട്ടത്തിൽ നിന്ന് ആരോ പറഞ്ഞു.

 

അനു എന്നെയും വിളിച്ച് കൊണ്ട് അവിടെ നിന്ന് മടങ്ങി. ഒരു ഓട്ടോ വിളിച്ച് എന്നെ അതിൽ കയറ്റി ഇരുത്തി വീട്ടിലേക്ക് പുറപ്പെട്ടു. ഞാൻ തകർന്ന അവസ്ഥയിലായിരുന്നു. ഇങ്ങനെയൊന്നും നടക്കും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ വണ്ടിയിൽ ഇരുന്ന് കരയുവാൻ തുടങ്ങി. എന്റെ കരച്ചിൽ കണ്ട് കൊണ്ടാണെന്ന് തോന്നുന്നു പൊന്നുവും കരയുന്നുണ്ടായിരുന്നു.

 

ഞങ്ങൾ വീട്ടിലേക്ക് കയറി. അനു പൊന്നുവിന്റെ കരച്ചിൽ മാറ്റാൻ നോക്കി. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവിടെ ഇരുന്ന് കരയുവാൻ തുടങ്ങി.

 

അനു കുഞ്ഞിനെ കരച്ചിൽ മാറ്റി കിടത്തി എനിക്ക് അരികിലേക്ക് വന്നു. ഞാൻ അനുവിന്റെ മുഖത്തേക്ക് നോക്കി. അവളും കരഞ്ഞിരുന്നു എന്ന് മുഖത്ത് നോക്കിയപ്പോൾ മനസ്സിലായി.

 

“എനിക്ക് ഇനി അറിയില്ല എങ്ങനെ തിരിച്ച് പോവണം എന്ന്. കിരണിനെ എങ്ങനെ തിരികെ കൊണ്ട് വരാൻ കഴിയും എന്ന് എനിക്ക് അറിയില്ല…. ഇങ്ങനെയൊന്നും നടക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു. അറിയുമെങ്കിൽ ഞാൻ ഒരിക്കലും ഇതിന് സമ്മതിക്കിലായിരുന്നു.

 

എന്നെ കൊന്നാൽ കിരണിനെ തിരിച്ച് കിട്ടും എന്നുണ്ടെങ്കിൽ എന്നെ കൊന്നോ… ഞാൻ നിന്ന് തരാം…”

 

ഞാൻ അനുവിന്റെ മുന്നിൽ മുട്ട് കുത്തിയിരുന്ന് കരയുവാൻ തുടങ്ങി.അവിടെ കിടന്ന കത്തി എടുത്ത് ഞാൻ അനുവിന്റെ കൈയിൽ പിടിപ്പിച്ചു. ആ കത്തി ഞാൻ എന്റെ കഴുത്തിൽ മുട്ടിച്ച് അവിടെ മുട്ട് കുത്തി ഇരുന്നു.

 

Updated: January 7, 2022 — 10:44 am

25 Comments

  1. നിധീഷ്

    ?????

  2. Super

  3. Nicely written strange story
    Interesting flow

    1. Thanks ❤️

  4. ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കണല്ലോ എന്തായാലും theme നനനയിട്ടുണ്ട് എഴുത്തും അടിപൊളി ആയിട്ടുണ്ട് ❤️❤️
    Waiting for next part ❤️

    1. Thanks ❤️

      1. Nice

    2. ഈ ഒരു ഫ്ലോ വിട്ട് കളയരുത്.. കഥയും എഴുത്തും നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. തുടരുക സുഹൃത്തേ ❤❤❤ all d best

  5. വളരേ നന്നായിരുന്നു interesting തോന്നിപ്പിക്കുന്ന എഴുത്താണ്.

    1. Thanks❤️

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു

    കിച്ചു എവിടെ പോയി അപ്പോൾ

    1. പറയാം….

  7. അയ്യോ നിഖിൽ മാരിച്ചോ. അപ്പൊ അവനു ഇനി ഒരു തിരിച്ചുപോക്ക് ഇല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.സ്നേഹത്തോടെ❤️

    1. അത്‌ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്

      1. ഞാൻ കരുതി സ്വാപ് ആയതാവും എന്ന്. രണ്ട് പേരുടെ ആത്മാവ് അങ്ങോട്ടും ഇങ്ങോട്ടും.

        1. അടുത്തതിൽ വ്യക്തമാക്കി തരാം

  8. സത്യം ഇത്ര പെട്ടന്ന് പറയേണ്ടി ഇരുന്നില്ല,,,

    നന്നാലും നല്ല ത്രിൽ ആയി തന്നെ മുന്നോട് പോകുന്നുണ്ട് ?. കാത്തിരിക്കുന്നു ❣️?

    1. സത്യം പറഞ്ഞാലെ ഇനി കഥയക്ക് മുന്പോട്ട് പോക്കുള്ളു.

  9. ഇന്ദുചൂഡൻ

    നെക്സ്റ്റ് പാർട്ട്‌ വേഗം തരണേ ???

    1. കുറച്ച് സമയം എടുക്കും

  10. Nikhil (athayath Kichu) maricho sherikkinum

    Waiting for next Part

    1. അടുത്ത പാർട്ടിൽ പറയാം

  11. Variety theme… നന്നായിട്ടുണ്ട്

    1. Thanks❤️

Comments are closed.