രണ്ടാം ജന്മം 2 [അജി] 166

അച്ഛൻ പറയുന്നത്‌ കേട്ട് ഞാൻ ഞെട്ടി. എന്ത് ഞാൻ മരിച്ചെന്നോ…!അച്ഛൻ അങ്ങനെ ഒരിക്കലും മകൻ മരിച്ചെന്ന് നുണ പറയില്ല. അമ്മ അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ കരയുവാൻ തുടങ്ങി. അച്ഛന്റെയും കണ്ണ് നിറയുന്നുണ്ടായിരുന്നു.

 

“അച്ഛൻ എന്താ പറയുന്നത് നിഖില് മരിക്കെ…!”

ഞാൻ വിശ്വാസം വരാതെ ചോദിച്ചു.

 

“വിശ്വാസം വരുന്നില്ല അല്ലേ. ഞങ്ങൾക്കും അവൻ മരിച്ചില്ല എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.

 

രണ്ട് ദിവസം മുൻപ് ഒരു ചായ കടയിൽ വെച്ച് കുഴഞ്ഞു വീണാണ് അവൻ മരിച്ചത്. യാതൊരു കുഴപ്പം ഇല്ലാതെ ഇരുന്നവനാ… ഒരു ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് സംഭവം ”

അച്ഛൻ പറയുന്നത് കേട്ടാ ഞെട്ടലിൽ ആയിരുന്നു ഞാൻ. ആ ചായ കടയിൽ വെച്ചായിരുന്നു ഞാൻ എന്നെ ഇങ്ങനെ ആക്കിയ ആളെ കണ്ടത്. അവിടെ വെച്ച് ഞാൻ കണ്ണടച്ച് തുറന്നപ്പോൾ ഞാൻ കിരണായി മാറിയിരുന്നു.

 

ഞാൻ മരിച്ചു എന്ന് അറിഞ്ഞപ്പോൾ എനിക്ക് കരച്ചിൽ വന്നു. ഞാൻ അവിടെ ഇരുന്ന് കരയുവാൻ തുടങ്ങി. അമ്മ അവിടെ പൊട്ടി കരയുന്നുണ്ടായിരുന്നു. അച്ഛനും കരയുന്നുണ്ടായിരുന്നു. ആദ്യമയാണ് ഞാൻ അച്ഛൻ കരയുന്നത് കാണുന്നത്. ആ ദൃശ്യം എന്നെ ശരിക്കും തളർത്തി കളഞ്ഞു.

 

എനിക്ക് അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കണം എന്നുണ്ട്. നിങ്ങളുടെ മകൻ മരിച്ചിട്ടില്ല അത്‌ ഞാൻ ആണ് എന്ന് പറയണം എന്ന് എനിക്കുണ്ട്.അത്‌ ഒരിക്കലും പറയുവാൻ എനിക്ക് കഴിയുമായിരുന്നില്ല.

 

എനിക്ക് അവിടെ ഇരിക്കുമ്പോൾ എന്റെ പിടി വിട്ട് പോവുന്നത് പോലെ. ഞാൻ അവിടെ നിന്നും കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി. ഞാൻ വീടിന് വെളിയിൽ മതിലും ചാരി ഇരുന്ന് കരയുവാൻ തുടങ്ങി. പൊട്ടി പൊട്ടി കരഞ്ഞു. എനിക്ക് പിന്നാലെ അനു പൊന്നുവിനെയും എടുത്ത് എന്റെ പിന്നാലെ ഓടി വന്നു.

 

“അവിടെ കണ്ടത് എന്റെ അച്ഛനും അമ്മയുമാണ്. മരിച്ചു എന്ന് പറഞ്ഞത് ഞാനും. എനിക്ക് അറിയില്ല ഇനി എങ്ങനെ തിരിച്ച് പോവണം എന്ന്. കിരണിനെ എങ്ങനെ കണ്ടുപിടിക്കണം എന്ന് പോലും എനിക്ക് അറിയില്ല….”

 

ഞാൻ അവിടെ ഇരുന്ന് കരയുവാൻ തുടങ്ങി. അനുവും നല്ല വിഷമത്തിലായിരുന്നു. അവൾക്ക് അവളുടെ കിച്ചുവേട്ടനെ കാണാൻ കഴിയാത്തതിലായിരിക്കും.

 

“ആഹാ… ഒരു വഴിയുണ്ട്. നമ്മുക്ക് ആ ചായക്കടയിലേക്ക് പോവാം. അവിടെ വെച്ചാണ് ഞാൻ അയാളെ കണ്ടത്. അയാളെ കണ്ടെത്തിയാൽ എല്ലാത്തിനും ഉത്തരം കിട്ടും. വാ നമ്മുക്ക് അവിടേക്ക് പോവാം ”

 

ഞാൻ അനുവിനെ കൂട്ടികൊണ്ട് ആ ചായക്കടയിലേക്ക് പോയി.

Updated: January 7, 2022 — 10:44 am

25 Comments

  1. നിധീഷ്

    ?????

  2. Super

  3. Nicely written strange story
    Interesting flow

    1. Thanks ❤️

  4. ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കണല്ലോ എന്തായാലും theme നനനയിട്ടുണ്ട് എഴുത്തും അടിപൊളി ആയിട്ടുണ്ട് ❤️❤️
    Waiting for next part ❤️

    1. Thanks ❤️

      1. Nice

    2. ഈ ഒരു ഫ്ലോ വിട്ട് കളയരുത്.. കഥയും എഴുത്തും നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. തുടരുക സുഹൃത്തേ ❤❤❤ all d best

  5. വളരേ നന്നായിരുന്നു interesting തോന്നിപ്പിക്കുന്ന എഴുത്താണ്.

    1. Thanks❤️

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു

    കിച്ചു എവിടെ പോയി അപ്പോൾ

    1. പറയാം….

  7. അയ്യോ നിഖിൽ മാരിച്ചോ. അപ്പൊ അവനു ഇനി ഒരു തിരിച്ചുപോക്ക് ഇല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.സ്നേഹത്തോടെ❤️

    1. അത്‌ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്

      1. ഞാൻ കരുതി സ്വാപ് ആയതാവും എന്ന്. രണ്ട് പേരുടെ ആത്മാവ് അങ്ങോട്ടും ഇങ്ങോട്ടും.

        1. അടുത്തതിൽ വ്യക്തമാക്കി തരാം

  8. സത്യം ഇത്ര പെട്ടന്ന് പറയേണ്ടി ഇരുന്നില്ല,,,

    നന്നാലും നല്ല ത്രിൽ ആയി തന്നെ മുന്നോട് പോകുന്നുണ്ട് ?. കാത്തിരിക്കുന്നു ❣️?

    1. സത്യം പറഞ്ഞാലെ ഇനി കഥയക്ക് മുന്പോട്ട് പോക്കുള്ളു.

  9. ഇന്ദുചൂഡൻ

    നെക്സ്റ്റ് പാർട്ട്‌ വേഗം തരണേ ???

    1. കുറച്ച് സമയം എടുക്കും

  10. Nikhil (athayath Kichu) maricho sherikkinum

    Waiting for next Part

    1. അടുത്ത പാർട്ടിൽ പറയാം

  11. Variety theme… നന്നായിട്ടുണ്ട്

    1. Thanks❤️

Comments are closed.