“ഞാ… ഞാൻ…. നിഖിലിനെ കാണാൻ വന്നതാ….”
എങ്ങനെയോ ഞാൻ പറഞ്ഞു. അച്ഛൻ ഞങ്ങളെ ഒന്ന് നോക്കി.
“നിഖിലിനെ എങ്ങനെ നിങ്ങൾക്ക് അറിയാം…”
“അവൻ എന്റെ കൂട്ടുകാരനാ… ഇത് എന്റെ ഭാര്യയും മോളുമാണ്. ഇവിടെ വരെ വന്നപ്പോൾ അവനെ കാണാൻ തോന്നി. ഒന്ന് വിളിക്കോ അവനെ….”
ഞാൻ പറയുന്നത് കേട്ട് അച്ഛനൊന്ന് ഞെട്ടി എന്ന് തോന്നുന്നു. അത് എന്തിനാവോ? ചിലപ്പോൾ തോന്നിയതാവും.
“വായോ… നമ്മുക്ക് അകത്തിരുന്ന് സംസാരിക്കാം…”
അച്ഛൻ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. ഞാൻ വീട്ടിലേക്ക് കയറി.അനു പൊന്നുവിനെയും പിടിച്ച് എന്റെ പിന്നാലെ വീട്ടിലേക്ക് കയറി.
“ഇരിക്ക്… രണ്ടാളും ”
അച്ഛൻ ഞങ്ങളെ അകത്തെ കസേരയിൽ ഇരുത്തി. ഞാൻ അവിടം മുഴുവൻ നോക്കി. തിരിച്ച് വീട്ടിലെത്തിയ സുഖം എനിക്ക് അനുഭവപ്പെട്ടു. കുറച്ച് ദിവസം കൊണ്ട് അവിടം മാറി പോയ പോലെ. ഞാൻ അകത്തേക്ക് നോക്കിയപ്പോൾ അമ്മയും അനിയനും അവിടേക്ക് വരുന്നു. ആരുടേയും മുഖത്ത് സന്തോഷമൊന്നും ഇല്ല. എന്തോ ഭയങ്കര സങ്കടമുള്ളത് പോലെ. ഒരുത്തരം വിഷാദ ഭാവം എല്ലാവരില്ലും.
“മോൻ അപ്പോൾ ഒന്നും അറിഞ്ഞിട്ടിലല്ലേ….”
എന്ത് അറിഞ്ഞിട്ടില്ല എന്നാണാവോ അച്ഛൻ ചോദിച്ചത്. എനിക്ക് ഒന്നും മനസ്സിലായില്ല.
“എന്ത് അറിഞ്ഞിട്ടില്ലാന്ന്…”
“രണ്ട് ദിവസം മുൻപ് നിഖിൽ മരിച്ചു….”
?????
Super
Nicely written strange story
Interesting flow
Thanks ❤️
ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കണല്ലോ എന്തായാലും theme നനനയിട്ടുണ്ട് എഴുത്തും അടിപൊളി ആയിട്ടുണ്ട് ❤️❤️
Waiting for next part ❤️
Thanks ❤️
Nice
ഈ ഒരു ഫ്ലോ വിട്ട് കളയരുത്.. കഥയും എഴുത്തും നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. തുടരുക സുഹൃത്തേ ❤❤❤ all d best
വളരേ നന്നായിരുന്നു interesting തോന്നിപ്പിക്കുന്ന എഴുത്താണ്.
Thanks❤️
കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു
കിച്ചു എവിടെ പോയി അപ്പോൾ
പറയാം….
അയ്യോ നിഖിൽ മാരിച്ചോ. അപ്പൊ അവനു ഇനി ഒരു തിരിച്ചുപോക്ക് ഇല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.സ്നേഹത്തോടെ❤️
അത് ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്
ഞാൻ കരുതി സ്വാപ് ആയതാവും എന്ന്. രണ്ട് പേരുടെ ആത്മാവ് അങ്ങോട്ടും ഇങ്ങോട്ടും.
അടുത്തതിൽ വ്യക്തമാക്കി തരാം
സത്യം ഇത്ര പെട്ടന്ന് പറയേണ്ടി ഇരുന്നില്ല,,,
നന്നാലും നല്ല ത്രിൽ ആയി തന്നെ മുന്നോട് പോകുന്നുണ്ട് ?. കാത്തിരിക്കുന്നു ❣️?
സത്യം പറഞ്ഞാലെ ഇനി കഥയക്ക് മുന്പോട്ട് പോക്കുള്ളു.
?
നെക്സ്റ്റ് പാർട്ട് വേഗം തരണേ ???
കുറച്ച് സമയം എടുക്കും
Nikhil (athayath Kichu) maricho sherikkinum
Waiting for next Part
അടുത്ത പാർട്ടിൽ പറയാം
Variety theme… നന്നായിട്ടുണ്ട്
Thanks❤️