രണ്ടാം ജന്മം 2 [അജി] 166

ഞാൻ അവിടെ കിടന്ന് ഓരോന്ന് ആലോചിച്ച് ഉറങ്ങി പോയി. രാവിലെ അനുവാണ് എന്നെ വിളിച്ചുണർത്തിയത്. അവൾ അപ്പോൾ പോവാനായി വസ്ത്രം മാറി നിൽക്കുന്നു.

 

“വേഗം കുളിച്ച് റെഡി ആയി വാ… നമ്മുക്ക് വേഗം തന്നെ പോണം. എനിക്ക് എന്റെ കിച്ചുവേട്ടനെ എത്രയും വേഗം കണ്ടെത്തണം…”

 

ഞാൻ വേഗം കുളിച്ച് റെഡി ആയി വന്നു. ഇപ്പോൾ കിരണിനെ കണ്ടത്തേണ്ടത് അനുവിന്റെ മാത്രം കാര്യമല്ല. എന്റെയും കൂടിയാണ്. എനിക്ക് എന്നിലേക്ക് തന്നെ മടങ്ങി പോവണം.

 

കുളിച്ച് വന്ന എനിക്ക് രാവിലത്തെ ഭക്ഷണം അവൾ എടുത്ത് തന്നു. ഞാൻ അത്‌ കഴിക്കുമ്പോളേക്കും അനു പോന്നുവിനെ ഒരുക്കി ഇരുത്തിയിരുന്നു.അവളെയും കൊണ്ട് പോവുന്നുണ്ട് എന്ന് തോന്നുന്നു. അല്ലാതെ കൊച്ചിനെ ഇവിടെ ഒറ്റക്കിരുത്തി പോവാൻ പറ്റില്ലല്ലോ.

 

ഇന്നലത്തെ പോലെ അല്ല ഇന്ന് അനു. എന്നോട് അങ്ങനെ ഒന്നും മിണ്ടുന്നില്ല. ഞാൻ എന്തോ വലിയ ദ്രോഹം അവളോട് ചെയ്താ പോലെയാണ്. സത്യത്തിൽ ഞാൻ അതിന് മാത്രം ഒന്നും ചെയ്തിട്ടില്ല.

 

ഞാൻ അനുവിനെയും പൊന്നുവിനെയും കൂട്ടി എന്റെ വീട്ടിലേക്ക് നടന്നു. ഗേറ്റ് കടന്ന് വീട്ടിലേക്ക് നടക്കുമ്പോൾ സന്തോഷവും പേടിയും എനിക്ക് ഉണ്ടായിരുന്നു. വീട്ടുകാരെ വീണ്ടും കാണാൻ പറ്റുന്നതിന്റെ സന്തോഷം.കിരണിനെ കാണാൻ പറ്റുവോ?അഥവാ ഇനി കണ്ടാൽ ഞങ്ങൾക്ക് പരസ്പരം എങ്ങനെ മാറാൻ കഴിയുമോ? കഴിയുമെങ്കിൽ അത്‌ എങ്ങനെ? ആലോചിക്കുമ്പോൾ ടെൻഷൻ ആവുന്നു.

 

“വാ ഇതാ എന്റെ വീട്….”

 

ഞാൻ അനുവിനെ കൂട്ടികൊണ്ട് പോയി വീടിന്റെ ബെൽ അടിച്ചു. അനു ചുറ്റും നോക്കുന്നുണ്ടായിരുന്നു. പൊന്നു നല്ല സന്തോഷത്തിലായിരുന്നു. പുതിയ സ്ഥലം കണ്ടെതിന്റെയാണ് എന്ന് തോന്നുന്നു.

 

ബെൽ അടിച്ച് ഞങ്ങൾ ആരെങ്കിലും വരുന്നത് നോക്കിയിരുന്നു. വീടിന്റെ വാതിൽ തുറന്ന് അച്ഛൻ വന്നു.അച്ഛൻ സാധാരണ ഈ സമയത്ത് ഇവിടെ ഉണ്ടാവാറില്ല. ജോലിക്ക് പോവാറുള്ളതാണ്. ഇന്ന് എന്ത് പറ്റിയാവോ…?

 

“ആരാ… മനസ്സിലായില്ല….?”

 

ഞങ്ങളെ മുൻപ് കണ്ടിട്ടില്ലാത്തതിഞ്ഞാൽ അച്ഛൻ ഞങ്ങളോട് ചോദിച്ചു.എനിക്ക് അച്ഛനെ കണ്ടപ്പോൾ സന്തോഷമായി. അച്ഛാ എന്ന് വിളിക്കണം എന്നുണ്ട്. പക്ഷേ അതിന് സാധിക്കില്ലല്ലോ… ഞാൻ അവിടെ അച്ഛനെ നോക്കി നിന്ന് പോയി.

 

“ആരാ… ഒന്നും പറഞ്ഞില്ല….”

 

ഞാൻ ഉത്തരം പറയാതെ ആയപ്പോൾ അച്ഛൻ വീണ്ടും എന്നോട് ചോദിച്ചു. അനു എന്റെ കൈയിൽ തട്ടി. പറയാൻ ആംഗ്യം കാട്ടി.

Updated: January 7, 2022 — 10:44 am

25 Comments

  1. നിധീഷ്

    ?????

  2. Super

  3. Nicely written strange story
    Interesting flow

    1. Thanks ❤️

  4. ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കണല്ലോ എന്തായാലും theme നനനയിട്ടുണ്ട് എഴുത്തും അടിപൊളി ആയിട്ടുണ്ട് ❤️❤️
    Waiting for next part ❤️

    1. Thanks ❤️

      1. Nice

    2. ഈ ഒരു ഫ്ലോ വിട്ട് കളയരുത്.. കഥയും എഴുത്തും നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. തുടരുക സുഹൃത്തേ ❤❤❤ all d best

  5. വളരേ നന്നായിരുന്നു interesting തോന്നിപ്പിക്കുന്ന എഴുത്താണ്.

    1. Thanks❤️

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു

    കിച്ചു എവിടെ പോയി അപ്പോൾ

    1. പറയാം….

  7. അയ്യോ നിഖിൽ മാരിച്ചോ. അപ്പൊ അവനു ഇനി ഒരു തിരിച്ചുപോക്ക് ഇല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.സ്നേഹത്തോടെ❤️

    1. അത്‌ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്

      1. ഞാൻ കരുതി സ്വാപ് ആയതാവും എന്ന്. രണ്ട് പേരുടെ ആത്മാവ് അങ്ങോട്ടും ഇങ്ങോട്ടും.

        1. അടുത്തതിൽ വ്യക്തമാക്കി തരാം

  8. സത്യം ഇത്ര പെട്ടന്ന് പറയേണ്ടി ഇരുന്നില്ല,,,

    നന്നാലും നല്ല ത്രിൽ ആയി തന്നെ മുന്നോട് പോകുന്നുണ്ട് ?. കാത്തിരിക്കുന്നു ❣️?

    1. സത്യം പറഞ്ഞാലെ ഇനി കഥയക്ക് മുന്പോട്ട് പോക്കുള്ളു.

  9. ഇന്ദുചൂഡൻ

    നെക്സ്റ്റ് പാർട്ട്‌ വേഗം തരണേ ???

    1. കുറച്ച് സമയം എടുക്കും

  10. Nikhil (athayath Kichu) maricho sherikkinum

    Waiting for next Part

    1. അടുത്ത പാർട്ടിൽ പറയാം

  11. Variety theme… നന്നായിട്ടുണ്ട്

    1. Thanks❤️

Comments are closed.