രണ്ടാം ജന്മം 2 [അജി] 166

ഞാൻ അവിടെ ഇരുന്ന് ചിന്തിക്കാൻ തുടങ്ങി.

 

“നിങ്ങൾ കള്ളം പറയുകയാ. നിങ്ങൾ എന്റെ കിച്ചുവേട്ടനെ എന്തോ ചെയ്തു. നിങ്ങളുടെ ഉദ്ദേശം വേറെ എന്തോ ആണ്. നിങ്ങൾ ആരാ….? നിങ്ങൾക്ക് എന്താ വേണ്ടേ….?”

അവൾ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ചോദിക്കുവാൻ തുടങ്ങി.

 

 

“എനിക്കൊരു ദുരുദ്ദേശവുമില്ല  ഞാൻ ഇവിടെ പെട്ട് പോയതാ. ഇങ്ങനയൊക്കെ നടക്കും എന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല.

 

നാളെ വെണ്ണേൽ നീ എന്റെ വീട്ടിലേക്ക് വാ. നമ്മുക്ക് ഒരുമിച്ച് അവിടേക്ക് പോവാം. കിരൺ അവിടെ ഉണ്ടോ എന്ന് അറിയാം അപ്പോൾ”

 

“ഉമ്മ്… നാളെ പോവാം ”

 

ഇപ്പോൾ അവൾക്ക് സമാധാനം ആയെന്ന് തോന്നുന്നു. ഒരു പക്ഷേ അവിടെ കിരണേ കാണുമെന്ന് അവൾ കരുതി കാണും. ഞാൻ മൊബൈലിൽ എന്റെ ഫേസ്ബുക് ഐഡി തുറന്ന് നോക്കി.

 

“ഇതാ ഞാൻ. എന്റെ ഫേസ്ബുക്ക് അക്കൗണ്ടാ ഇത്. നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാ ഞാൻ”

 

ഞാൻ ഫേസ്ബുക്കിലെ എന്റെ പ്രൊഫൈൽ ഫോട്ടോ അവളെ കാണിച്ചു. അവൾ എന്നിൽ നിന്നും ഫോൺ വാങ്ങി ഫോട്ടോ നോക്കാൻ തുടങ്ങി. ആ ഫോട്ടോ മാത്രമല്ല ബാക്കി ഫോട്ടോകളും.

 

“നിനക്ക് ഞാൻ ആരാന്ന് അറിയില്ലെങ്കിൽ നീ ഈ ഫേസ്ബുക്ക് ഐഡി വെച്ച് ഞാൻ ആരാന്ന് കണ്ടെത്തിക്കോ. അപ്പോഴെങ്കിലും നിനക്ക് എന്നെ വിശ്വാസം ആവുല്ലോ ”

 

“നമ്മുക്ക് നാളെ നിന്റെ വീട്ടിലേക്ക് പോവാം ”

 

ഞാൻ ശരി എന്നാ അർത്ഥത്തിൽ തലയാട്ടി.അവൾ മൊബൈൽ എനിക്ക് നൽകി മുറിയിലേക്ക് പോയി. രാത്രി നേരം ഒരുപാടായിരുന്നു. ഇന്നലത്തെ പോലെ ആ മുറിയിൽ പോയി കിടക്കുന്നത് ശരി അല്ല. അവൾക്ക് അറിയാം ഞാൻ അവളുടെ ഭർത്താവല്ല എന്ന്.

 

ഞാൻ അവിടെ സോഫയിൽ കിടന്നു. കിടന്നു കൊണ്ട് ഞാൻ ആലോചിക്കാൻ തുടങ്ങി. എന്നാലും അവൾക്ക് എങ്ങനെ മനസ്സിലായി ഞാൻ കിരൺ അല്ലെന്ന്. ഭാര്യ അല്ലേ ഭർത്താവിനെ തിരിച്ചറിയാതെ ഇരിക്കില്ലല്ലോ. ഇന്ന് വന്നവനാണ് എല്ലാത്തിനും കാരണം. ഒരു അർത്ഥത്തിൽ അവൻ വന്നതും അവൾക്ക് എന്നെ സംശയം തോന്നിയതും നന്നായി. എനിക്ക് അവളോട് സത്യം പറഞ്ഞപ്പോൾ ഒരു സമ്മാധാനം. ഇനി അവളെ ചതിക്കേണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ആശ്വാസം.

Updated: January 7, 2022 — 10:44 am

25 Comments

  1. നിധീഷ്

    ?????

  2. Super

  3. Nicely written strange story
    Interesting flow

    1. Thanks ❤️

  4. ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കണല്ലോ എന്തായാലും theme നനനയിട്ടുണ്ട് എഴുത്തും അടിപൊളി ആയിട്ടുണ്ട് ❤️❤️
    Waiting for next part ❤️

    1. Thanks ❤️

      1. Nice

    2. ഈ ഒരു ഫ്ലോ വിട്ട് കളയരുത്.. കഥയും എഴുത്തും നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. തുടരുക സുഹൃത്തേ ❤❤❤ all d best

  5. വളരേ നന്നായിരുന്നു interesting തോന്നിപ്പിക്കുന്ന എഴുത്താണ്.

    1. Thanks❤️

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു

    കിച്ചു എവിടെ പോയി അപ്പോൾ

    1. പറയാം….

  7. അയ്യോ നിഖിൽ മാരിച്ചോ. അപ്പൊ അവനു ഇനി ഒരു തിരിച്ചുപോക്ക് ഇല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.സ്നേഹത്തോടെ❤️

    1. അത്‌ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്

      1. ഞാൻ കരുതി സ്വാപ് ആയതാവും എന്ന്. രണ്ട് പേരുടെ ആത്മാവ് അങ്ങോട്ടും ഇങ്ങോട്ടും.

        1. അടുത്തതിൽ വ്യക്തമാക്കി തരാം

  8. സത്യം ഇത്ര പെട്ടന്ന് പറയേണ്ടി ഇരുന്നില്ല,,,

    നന്നാലും നല്ല ത്രിൽ ആയി തന്നെ മുന്നോട് പോകുന്നുണ്ട് ?. കാത്തിരിക്കുന്നു ❣️?

    1. സത്യം പറഞ്ഞാലെ ഇനി കഥയക്ക് മുന്പോട്ട് പോക്കുള്ളു.

  9. ഇന്ദുചൂഡൻ

    നെക്സ്റ്റ് പാർട്ട്‌ വേഗം തരണേ ???

    1. കുറച്ച് സമയം എടുക്കും

  10. Nikhil (athayath Kichu) maricho sherikkinum

    Waiting for next Part

    1. അടുത്ത പാർട്ടിൽ പറയാം

  11. Variety theme… നന്നായിട്ടുണ്ട്

    1. Thanks❤️

Comments are closed.