രണ്ടാം ജന്മം [അജി] 168

 

ഞാൻ ആ കുട്ടിയെ കൈയിൽ പിടിച്ച് കളിപ്പിക്കുകയും കൊഞ്ചിപ്പിക്കുകയുമൊക്കെ ചെയ്തു. കുട്ടി തന്നെ എടുക്കുവാൻ വേണ്ടി കൈ ഉയർത്തി കാണിക്കുന്നുണ്ടായിരുന്നു. ഞാൻ ആ കുട്ടിയെ എടുക്കാൻ ഒന്നും പോയില്ല. വെറുതേ ഓവറാക്കി അവർക്ക് സംശയത്തിന് ഇട കൊടുക്കേണ്ട എന്ന് തോന്നി. കുട്ടിയെ കളിപ്പിച്ച് വേറ വല്ലതും അറിയാതെ വായിൽ നിന്ന് വീണാൽ അവൾക്ക് എന്നിൽ സംശയങ്ങൾ വരും. അതിന് അവസരം ഒരുക്കി കൊടുക്കാത്തതാ നല്ലത് എന്ന് തോന്നി.

 

കടയിൽ ഇരുന്ന് നേരം പോയത് അറിഞ്ഞില്ല. സമയം ഉച്ചയായി.

 

“കിച്ചുവേട്ടാ വാ ഭക്ഷണം കഴിക്കാം… ഉച്ച ആയിലെ ഇനി കട അടച്ചിടാം ”

 

ഉച്ചക്ക് കട അടച്ചിട്ടു. അവൾ കുഞ്ഞിനെ ഉറക്കി കിടത്തി എനിക്ക് ഭക്ഷണം എടുത്ത് തന്നു. രാവിലത്തെ ചോറും കറിയും ചുടാക്കിയത് ആയിരുന്നു അത്‌.

 

ഭക്ഷണത്തിന് ശേക്ഷം ഞാൻ അവിടെ ടി വി യും കണ്ടിരുന്നു. വൈകുന്നേരം ഒരു നാല് മണിയോടെ ആയിരുന്നു കട പിന്നീട് തുറന്നത്. ഞാൻ അപ്പോളും അവളോടൊപ്പം അവിടെ കടയിൽ പോയി ഇരുന്നു. നല്ല കച്ചവടം തന്നെ അവിടെ നടക്കുന്നുണ്ടായിരുന്നു. ഒരു നാട്ടിൻ പുറം ആയിരുന്നു അവിടം. അവിടെ വേറ കടകൾ ഒന്നും ഇല്ലെന്ന് തോന്നുന്നു.

 

ഞാനും അനുവും കൂടി ആ കടയിൽ വരുന്നവർക്ക് സാധനങ്ങൾ എടുത്ത് കൊടുത്തിരുന്നു. ഞങ്ങൾ അധികമൊന്നും സംസാരിച്ചിരുന്നില്ല.ഞാൻ ഒന്നും അവളോട് പറയാൻ പോയില്ല എന്നതായിരിക്കും ശരി.അവൾ എന്തെങ്കിലും പറഞ്ഞാൽ ഞാൻ ചെറിയ മൂളലുകളിലുടെ ആയിരുന്നു അവൾക്ക് മറുപടി കൊടുത്തിരുന്നത്.

 

സമയം ഇപ്പോൾ ഏറെ വൈകിയിരിക്കുന്നു. കട അടക്കാറായി എന്ന് തോന്നുന്നു. അനു കട അടച്ചു. ഞാൻ അവളെ കട അടക്കാൻ സഹായിച്ചു.

 

“ഞാൻ അത്താഴം ഇപ്പോൾ എടുക്കാമേ….”

 

അനു അതും പറഞ്ഞ് അവിടെ നിന്നും പോയി. ഞാൻ അകത്ത് അവിടെ നേരം പോവാനായി ടി വി യും കണ്ടിരുന്നു. ഒരു സാധാരണ ടി വി ആയിരുന്നു അത്‌. പൊന്നുവിനെ അപ്പോഴേക്കും അനു ഭക്ഷണം കൊടുത്ത് ഉറക്കി കിടത്തിയിരുന്നു.

 

“കിച്ചു വേട്ടാ…. വായോ…. അത്താഴം കഴിക്കാം ”

അനു എന്നെ വിളിച്ചു.

 

അവൾ എന്നെ വിളിക്കുന്ന രീതി ഇപ്പോൾ മാറി. കിച്ചുവേട്ടാ എന്നായിരുന്നു അവൾ എന്നെ വിളിച്ചത്. ഇപ്പോൾ അവൾക്ക് എന്നോട് എന്തോ സ്നേഹം ഉള്ളത് പോലെ. നേരത്തേതിൽ നിന്ന് എന്നോടുള്ള സമീപനം മാറി. ഞാൻ നന്നായി എന്ന് അവൾ കരുതി കാണും.

 

ഞാൻ മേശയിൽ അവൾ വിളമ്പി തന്നത് എടുത്ത് കഴിക്കുവാൻ തുടങ്ങി. പറയാതിരിക്കാൻ കഴിയില്ല അപാര രുചിയാണ് അവൾ ഉണ്ടാക്കുന്ന ഭക്ഷണത്തിന്.വീണ്ടും വീണ്ടും കഴിക്കുവാൻ തോന്നും അത്രെയും രുചി.

Updated: January 7, 2022 — 10:45 am

32 Comments

  1. ???

  2. Theme poliyanu… Nikhil x Kiran crossover undel polikkum❤️❤️ Waiting for next❤️❤️

    1. അത്‌ വേണോ

  3. നല്ല ത്രെഡ് തന്നെ,,, പ്രസന്റേഷൻ ഉം നന്നായിട്ടുണ്ട് ?. പിന്നെ നികിലിനെന്ത് പറ്റി?

    കാത്തിരിക്കുന്നു ❣️

    1. നിഖിലിനെ പറ്റി അടുത്ത പാർട്ടിൽ പറയാം

      1. വല്ലാത്ത കൊല ചതി ആയി പോയി ഇത്

  4. ആഞ്ജനേയദാസ്

    അജിയാര പറയാതിരിക്കാൻ പറ്റില്ല അടിപൊളി തുടക്കം

    1. Thanks❤️

  5. Thudakkam Poli eagerly waiting

    1. Thanks❤️

  6. പൊളി അടുത്തത് വേഗം പൊന്നോട്ടെ ?

    1. ഈ ആഴ്ച തന്നെ ഇടാൻ നോക്കാം

  7. നല്ല രസം ഉണ്ട് വായിക്കാൻ. ചില സിനിമയിൽ ഇതുപോലെ കണ്ടിട്ടുണ്ട്. എന്തായാലും എനിക്ക് ഇഷ്ടായി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സ്നേഹം❤️

    1. സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പല സിനിമകളും കഥക്ക് പ്രചോദനം ആയിട്ടുണ്ട്

  8. തുടക്കം കൊള്ളാം adipoliaayittind
    Waiting 4 nxt prt❤️

    1. എഴുതി കൊണ്ടിരിക്കുകയാണ് എഴുതി കഴിഞ്ഞന്തും പോസ്റ്റ്‌ ചെയ്യാം

  9. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤✨️

    1. ❤️❤️❤️

  10. Nalla oru thudakkamaane bro oru nalla kdhayyum eni pradheekshikkunnu❤️❤️❤️

    1. ബാക്കിയുമായി വരാം

  11. കൊള്ളാം നന്നായിട്ടുണ്ട് നല്ല കഥ നല്ല എഴുത്തു

    എന്താണ് ഇനി ഉണ്ടാകാൻ പോവുന്നത്

    നികിൽ എന്ത് പറ്റി അവന്റെ വീട്ടുകാർ അവരെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു കിച്ചു എന്ത് പറ്റി അവൻ മരിച്ചോ അതോണ്ട് ആണോ നികിൽ അവനെ ശരീരം കൊടുത്തത്

    ആ വന്ന ആൾ ആരാണ്

    1. എല്ലാം പറയും അടുത്ത പാർട്ടിൽ. വെയിറ്റ് ചെയ്യ്

  12. കൊള്ളാം അടിപൊളിയായിട്ടുണ്ട്..❤️

    1. ❤️❤️❤️

  13. Kollam?❣️

  14. Something new
    Happy reading this ?

    1. ബാക്കി ഞാൻ വേഗം എഴുതാം അതും കൂടി വായിക്കണേ

  15. Adipoli. Baaki idu ithupolathe oru thread ithinu munne vayichittilla nannayittund

    1. എഴുതി കൊണ്ടിരിക്കുകയാണ്

Comments are closed.