രക്തരക്ഷസ്സ് 15 34

Views : 7147

അതിപ്പോ.മേനോനെ ചക്കര കണ്ടാൽ ഏത് ഉറുമ്പും ഒന്ന് രുചിക്കില്ലേ. അയാൾ വഷളച്ചിരിയോടെ മേനോന്റെ തോളിൽ തട്ടി.

പതിനെട്ട് തികഞ്ഞതേ കാണൂ.നല്ല വടിവൊത്ത ശരീരം.ആ സൗന്ദര്യം കണ്ടില്ലേ.നല്ല വിളഞ്ഞ ഗോതമ്പിന്റെ നിറം.ഹോ! അയാൾ ഒരു ഭ്രാന്തനെപ്പോലെ തല കുടഞ്ഞു.

അമ്മയെ തനിക്കും മോളെ എനിക്കും.ന്ത് പറയുന്നു.അതല്ലേ അതിന്റെ ഒരു കണക്ക്.

മ്മ്മ്.താൻ സമാധാനപ്പെടെടോ.പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ.മേനോന്റെ വാക്കുകൾ അവരിൽ ചിരി പടർത്തി.

പെട്ടന്ന് അഭിമന്യു ശ്വാസം ആഞ്ഞു വലിക്കാൻ തുടങ്ങി.പതിയെ അയാൾ കണ്ണ് തുറന്നു.

രുദ്രശങ്കരൻ ചെറിയൊരു ചിരിയോടെ മുൻപിലിരിക്കുന്നു.അൽപ്പം സമയം താൻ അകക്കണ്ണിൽ കണ്ട കാഴ്ച്ചകൾ അഭിയെ അസ്വസ്ഥനാക്കിയത് അയാൾ മനസ്സിലാക്കി.

ഇപ്പോൾ എന്ത് പറയുന്നു.രുദ്രൻ അഭിമന്യുവിനെ നോക്കി.

ഞാൻ,എനിക്കിതൊന്നും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല്യ. വല്ല്യച്ഛൻ ഇത്രയും വലിയ ക്രൂരനായിരുന്നുവോ.

ഹ ഹ.അതിന് ശ്രീപാർവ്വതിയുടെ കഥ പൂർണ്ണമായില്ലല്ലോ.ബാക്കി കൂടി അറിയുമ്പോൾ മേനോന്റെ യഥാർത്ഥ മുഖം തനിക്ക് മനസ്സിലാവും.

ന്നിട്ട് ബാക്കി എന്തെ എനിക്ക് മുൻപിൽ തെളിയാത്തത്.അഭി സംശയമുന്നയിച്ചു.

മ്മ്മ്.മന്ത്ര ശക്തി കൊണ്ട് ഒരു സാധാരണ വ്യക്തിക്ക് അറിയാൻ സാധിക്കുന്ന കാര്യങ്ങൾക്ക് പരിധിയുണ്ട്.

അപ്പോൾ ബാക്കി സംഭവങ്ങൾ എനിക്കെങ്ങനെ അറിയാൻ സാധിക്കും.അഭിയുടെ സ്വരത്തിൽ നിരാശ കലർന്നു.

ഹേ,താൻ നിരാശനാവാതെ. തെക്കുംകൂറിൽ ഒരു കർമ്മത്തിലാണ് അച്ഛൻ.

അദ്ദേഹം മടങ്ങി വരുമ്പോൾ ബാക്കിയുള്ള സംഭവങ്ങൾ തനിക്ക് പറഞ്ഞു തരും.അത് വരെയും കാത്തിരിക്കുക,സൂക്ഷിക്കുക.

മ്മ്മ്.അഭിമന്യു തലയാട്ടി.എങ്കിലും എല്ലാം അറിയാൻ സാധിക്കാത്തതിന്റെ നിരാശാ ഭാവം അയാളിൽ മുന്നിട്ട് നിന്നു.

രുദ്ര ശങ്കരനോട് യാത്ര പറഞ്ഞ് അഭിമന്യു അവിടെ നിന്നുമിറങ്ങി.

അതേ സമയം മംഗലത്ത് തറവാടിന്റെ പടിപ്പുര മുറ്റത്ത് ഒരു വിദേശ നിർമ്മിത കാർ വന്നു നിന്നു.

സ്വർണ്ണ ഫ്രയ്മുള്ള കണ്ണടയും സിൽക്ക് ജുബ്ബയും കസവ് കര മുണ്ടും ധരിച്ച ഒരാൾ കാറിൽ നിന്നുമിറങ്ങി.

അയാളുടെ കൈയ്യിലും കഴുത്തിലും സ്വർണ്ണ ചെയ്ൻ ഒരു സുവർണ്ണ നാഗത്തെപ്പോലെ ചുറ്റിക്കിടന്നു.

Recent Stories

The Author

kadhakal.com

1 Comment

  1. Suuuuppppper pettannu poratte adutha bagham

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com