യുദ്ധരാഹിത്യം
Author : മീര
അർജുൻ ഫോണിലേക്ക് റിങ് ചെയ്തു കൊണ്ടിരിക്കുകയാണ്…….
എല്ലാം തീരുമാനിച്ചപ്പോൾ ഉണ്ടായ ധൈര്യമൊക്കെ ഇപ്പൊ ചോർന്നു പോയിരിക്കുന്നു. രണ്ടു വർഷത്തെ നിഖിലിനൊപ്പമുള്ള ജീവിതം. ഇന്ന് അവസാനിക്കാൻ പോവുകയാണ്.
മനസ് കുറ്റബോധം കൊണ്ട് ചിതറി പോകുകയാണ്, ബാത്റൂമിലേ കണ്ണാടിയുടെ മുൻപിൽ എന്നെ നോക്കുമ്പോ എന്നോട് തന്നെ ഇത്രയും വെറുപ്പ് തോന്നിയ നിമിഷം ഞാൻ ഇത് തന്നെയെന്ന് ഓർത്തു കണ്ണിൽ നിന്നും ചോര ഒഴുകുകയാണ് .
നിഖിലിന്റെ ജോലിയുടെ സൗഭാവം വിവാഹത്തിന് മുൻപേ തനിക്ക് നന്നായിട്ട് അറിയാവുന്നതാണ്. എന്നിട്ടും അവനോടു വിരക്തി തോന്നാൻ കാരണം കേവലം അർജ്ജുന്റെയൊപ്പം വന്യമായി രമിക്കുമ്പോൾ കിട്ടിയിരുന്ന ആ പ്ലെഷർ അല്ലെങ്കിൽ സ്വന്തം ഇണയെ ചതിക്കുമ്പോ കിട്ടുന്ന ഒരു തരം മൃഗീയമായി ലഹരി. ഇത് രണ്ടും ചേർന്നുകൊണ്ട് ഇന്ന് തന്റെ മനസിന്റെ ക്വാളിറ്റി യെ നെഗറ്റീവ് ആയി ബാധിച്ചിരിക്കുന്നു എന്ന് സ്വയം മനസിലാക്കുമ്പോ…..
ഞാൻ ബാത്റൂമിലെ കണ്ണാടിയുടെ വക്ക് പൊട്ടിയ കൂർത്ത മുനമ്പിൽ കൈകോർത്തു കൊണ്ട് എന്നെ തന്നെ ശിക്ഷിക്കാൻ ചൂണ്ടു വിരൽ ചേർത്തമർത്തി.
പല്ല് കടിച്ചുകൊണ്ട് കണ്ണുമടച്ചുകൊണ്ട് എനിക്ക് ഈ വേദന അനുഭവിക്കണം. ചോര വാഷ്ബേസിൽ ഒഴുകിക്കൊണ്ടിരുന്നു. എനിക്കിപ്പോ വേദനതീരെയില്ല. പക്ഷെ എന്നെ സ്വയം മനസിലാക്കി തന്ന ഈ നിമിഷത്തെ മറന്നുകൊണ്ട് മനസ് പഴയ കാര്യങ്ങളിലേക്ക് ചലിച്ചു. നിഖിലിനെ ആദ്യമായി കണ്ടതും…..ഞാൻ മനസ്സിൽ ആഗ്രഹിച്ച പുരുഷനെ സ്വന്തമാക്കാൻ അവനെ ഇഷ്ടമാണെന്നു ആദ്യം പറഞ്ഞതും വീട്ടുകാരെ ധിക്കരിച്ചു വിവാഹം ചെയ്തതുമെല്ലാം …..
എന്റെ താല്പര്യങ്ങൾ മനസിലാക്കി എന്നെ പൈന്റിയിങ് ക്ലാസിനു അയച്ചപ്പോൾ ഞാൻ ഇത്രയധികം ഭാഗ്യവതിയാണോ എന്നുമാലോചിച്ചു സന്തോഷം കൊണ്ട് കരഞ്ഞിട്ടുണ്ട്. പക്ഷെ അവിടെ നിന്നും അർജുൻ എന്ന കഥാപാത്രം എന്റെ ജീവിതത്തിലേക്ക് ആദ്യം സുഹൃത്തായും പിന്നെ എന്റെ മനസിലെ ഒഴിമുറിയിലേക്ക് വാടകക്കാരനായും കടന്നു വന്നു.
അവന്റെയൊപ്പമുള്ള നിമിഷങ്ങൾ എനിക്കൊരുതരം സെല്ഫ് റിലാക്സേഷന് ആയിരുന്നു. ഇവിടെ അധികമാരും സംസാരിക്കാൻ ഇല്ലാതെ ടീവിയും വീടും നിഖിലിന്റെ പട്ടിയും മാത്രമുള്ള ദിവസങ്ങൾ എനിക്ക് മടുത്തിരുന്നു.!
പലപ്പോഴും രാത്രികൾ തനിച്ചായിരുന്നപ്പോൾ ഒരിക്കൽ എന്തിനോ അർജുനെ ഡിന്നറിനു വിളിക്കാൻ തോന്നി. അവനോടപ്പം പല വിഷയങ്ങൾ രാവ് മായും വരെ സംസാരിക്കുമ്പോ എന്റെ വിരസത മറയുന്നതു ഞാൻ അറിഞ്ഞപ്പോൾ അത് ദിനംപ്രതി ശീലമാകുകയും ചെയ്തു.
അവനോടുള്ള കംഫോര്ട് സോൺ കൊണ്ട് രാത്രിയിലെ തെരുവുകളിലൂടെയുള്ള നടത്തം ഞാൻ ആസ്വദിച്ചിരുന്നു. ആ മഴയുള്ള രാത്രിയിൽ കൈകോർത്തു നനഞ്ഞു മുറിയിലേക്ക് വന്ന ഞാൻ അവന്റെയൊപ്പം തുണി മാറുമ്പോ അവനു മാത്രം ആണോ നിയന്ത്രണം നഷ്ടപെട്ടത്?!!! അല്ല!!
ആ നശിച്ച നിമിഷത്തിൽ ഒരു ഭാര്യയെന്ന് മറന്നുകൊണ്ട് പ്രായത്തിൽ എന്റെ ഇളയവനായ അവന്റെയൊപ്പം തുടങ്ങിയ ആ അനുഭൂതി.
Enthinum oravasanam venam incomplete aaya onnum namuk satisfaction tharilla…. nalla ezhuthaayrnnu…. ee vayanakaark oohichedkaan aanel ellaarum ezhuthenda karyam undo…. thread mathram mathi namuk oohikkannei baki ???? eyaale mathram paranhathallaatto…. oohikaan vidunna ellarkkum vendi paranhatha…. aavishkara swathathryam aanelum nalla rajanakalonnum engane incomplete aakarthe humble request aanu☹️?✌️✌️
മണിച്ചിത്രത്താഴിൽ മാരുതി സെന്നിൽ പടിയിറങ്ങുന്ന ഗംഗയും നകുലനും കൽക്കട്ടയിൽ എങ്ങനെ ജീവിക്കുമെന്നത് പ്രസക്തമല്ലാത്തിടത്തോളം
മധുസ്മിതയുടെ തീരുമാനവും അങ്ങനെയായിരിക്കട്ടെ….
❤️❤️❤️
Adipoli but ntho oru kurav ullath pole oru feel
♥️
കഥ അവസാനം ഏൻഡ് ഒരു കൊംഫെർട്ട് ആയി തോന്നിയില്ല ബാക്കി നന്നായിരുന്നു
???
ഇതിപ്പോൾ കഥ പൂർണമായിട്ടില്ലല്ലോ…
Some times life like that ????we give everything but it will hurt
മനസ്സിലായില്ല ✍
കാമത്തിന് വേണ്ടി ഭർത്താവിനെ ചതിക്കുക……. എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ എന്തോ കുറവ് പോലെ
❤️