ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. [??????? ????????] 55

ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്.

Author : [??????? ????????]

 

ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്.... ഒരു തട്ടിക്കൂട്ട് കഥ. 

 

1990കളുടെ ആരംഭം.. ഒരു മൺസൂൺകാലം … മുംബൈ.

ആ കൽക്കരി ട്രെയിൻ വലിയൊരു ശബ്ദത്തോട് കൂടി മുംബൈ വിക്ടോറിയ ടെർമിനസിൽ നിർത്തിയതും തോൾ സഞ്ചിയുമായി ആ യുവാവ് മെല്ലെ പുറത്തേക്കിറങ്ങി. കേരളത്തിനു പുറത്തേക്ക് ആദ്യമായെത്തിയതിന്റെ പരിഭ്രമത്തോടെ..

അവൻ തന്റെ ചുറ്റുപാടും കൺമിഴിച്ചു നോക്കി. പരസ്പരം ആളുകൾ മിണ്ടുന്നില്ലങ്കിലും അവിടെ നിറയെ ശബ്ദങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. അവൻ മനസ്സിൽ പറഞ്ഞു.

‘എന്തൊരു തിരക്കു പിടിച്ച ലോകമാണിത്…’ എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കി കൊണ്ട് ആ കൽക്കരി വണ്ടി ചൂളം വിളിച്ചു പോകുന്നത് അവൻ നോക്കി നിന്നു.

സ്റ്റേഷനിൽ നിന്ന് പുറത്ത് ഇറങ്ങിയ അവൻ തന്റെ തോൾ സഞ്ചിയിൽ നിന്നും അഡ്രസ്സ് എഴുതിയ കടലാസ് കഷ്ണം പുറത്തെക്കെടുത്ത് നടന്നു.

ആദ്യം കണ്ട റിക്ഷവണ്ടിക്കാരന് ആ കടലാസ് അവൻ കാണിച്ചു കൊടുത്തു..

അയാൾ ഒന്ന് ചിരിച്ചു കൊണ്ട് ഹിന്ദിയിൽ റിക്ഷാവണ്ടിയിൽ കയറാൻ പറഞ്ഞു..

അവനെയും കൊണ്ട് ആ റിക്ഷാവണ്ടി നഗരത്തിലൂടെ ഓടാൻ തുടങ്ങി…

ചുറ്റും ഫ്ലെക്സ് ബോർഡുകളും ബിൽഡിംഗുകളും. റോഡരികിൽ പാനിപൂരി, ചായ, സോഡ എന്നിവ വിൽക്കുന്ന കടകൾ… അവിടെ കൂട്ടം കൂടി നിൽക്കുന്ന ആളുകൾ…

ഗ്രാമത്തിന്റെ മനോഹാരിതയിൽ നിന്നും നഗരത്തിന്റെ നരക ജീവിതത്തിലേക്ക് അവനാദ്യമായി എത്തുകയായിരുന്നു.

അവിടെയെങ്ങും ഒരു പച്ചപ്പ് പോലും കാണാൻ അവനു കഴിഞ്ഞില്ല..

ആ റിക്ഷാവണ്ടിയിലിരുന്ന് അവൻ വിയർക്കാൻ തുടങ്ങി…

റിക്ഷവണ്ടി നഗരത്തിൽ നിന്ന് തെരുവിലേക്ക് സഞ്ചരിച്ചു. കൊച്ചു കൊച്ചു വീടുകളിലേക്ക് ഉത്സവ പറമ്പിലെന്ന പോലെ ആ വൈകുന്നേരത്ത് ആളുകൾ തിക്കിതിരക്കി നടക്കുന്നു…

അവസാനം ഒരു തെരുവിന്റെ മുന്നിലെത്തിയതും റിക്ഷാവണ്ടി നിന്നു.

14 Comments

Add a Comment
  1. ത്രിലോക്

    നീയൊക്കെ ഇവിടെ ഉണ്ടോ…??

    1. അശ്വിനി കുമാരൻ

      ഉണ്ട്..? എന്താടാ…? ?

    1. അശ്വിനി കുമാരൻ

      ?❤️

  2. ശാലിനി സിദ്ധാർത്ഥം എവിടെ…

    1. അശ്വിനി കുമാരൻ

      തരാം ബ്രോ.. ഇപ്പോൾ എഴുത്ത് പൂർണമായും നിലച്ച മട്ടാണ് അതൊന്നു എഴുതിതീർക്കണമെങ്കിൽ വളരെ സമയമെടുക്കും. ??

      1. പതിയെ ആയാലും തന്നാൽ മതി.. ❤

        1. അശ്വിനി കുമാരൻ

          ഉറപ്പായും തരും ബ്രോ… ??✨️

  3. Thanks. Can’t say any thing.

    1. അശ്വിനി കുമാരൻ

      Thanks ❤️

  4. ജിബ്രീൽ

    Deeply Touched ?

    1. അശ്വിനി കുമാരൻ

      ❤️✨️

  5. കഥാനായകൻ

    ❣️

    1. അശ്വിനി കുമാരൻ

      ❤️ തേങ്ക്സ് ?

Leave a Reply to അശ്വിനി കുമാരൻ Cancel reply

Your email address will not be published. Required fields are marked *