മൗനനൊമ്പരങ്ങൾ
Author : ആൽബി
പടിഞ്ഞാറെ ചെരുവിൽ മലകൾക്കപ്പുറെ സൂര്യൻ താഴ്ന്നുതുടങ്ങി.ഇരുട്ട് പതിയെ വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. പ്രകാശത്തിന് ആ പ്രസരിപ്പ് നഷ്ടപ്പെട്ടു.കല്യാണവീട്ടിൽ മുഖ്യ കാര്യസ്ഥന്റെ വേഷം വിനോദ് തകർത്താടുന്നു.ബന്ധുക്കൾ എല്ലാം ഓരോ തിരക്കിനിടയിലും കുശലാന്വേഷണം നടത്തുന്നു.
വരുന്ന അഥിതികളെ സ്വീകരിച്ചിരുത്തി ഒടുവിൽ കലവറയിൽ ഒരുക്കങ്ങളറിയാൻ ചെല്ലുമ്പോൾ മുകളിൽ ജനാലകൾക്കപ്പുറം കൂട്ടുകാരികളോട് ചിരിച്ചുല്ലസിക്കുന്ന നവവധു “അമ്മു”എന്ന അനാമിക ശ്രീധരൻ
വിനു,നീ ഇവിടെയുണ്ടാരുന്നോ
നിന്റെ അമ്മാവൻ അവിടെ തിരക്കുന്നുണ്ട്.
ഇതിപ്പോ എന്തിനാണാവോ,
എല്ലാംതലയിൽ എടുത്തുവച്ചും പോയി.അമ്മയുടെ ഓരോ നിർബന്ധം.ഒരേയൊരു ആങ്ങളയല്ലെ
മരുമോനെ,നാളത്തെ വേണ്ടുന്നതൊക്കെ??
ഏർപ്പാടാക്കിയിട്ടുണ്ട്.എന്റെ ഫ്രണ്ട് ആണ്. മണ്ടപോം ബാക്കി സ്റ്റേജ് ഡെക്കറേഷനും എല്ലാം അവൻ നോക്കിക്കോളും.
ഇവിടുന്നു പുറപ്പെടാനുള്ള വണ്ടിയൊക്കെ ഏർപ്പാട് ചെയ്ത പോലെ സമയത്തിങ്ങെത്തിക്കോളും.
ആ പിന്നെ അമ്മാവാ, ചിറ്റാരിക്കരെന്നു വന്നവർക്ക് കളപ്പുര തുറന്നുകൊടുത്തിട്ടുണ്ട്.അത്രേടം ഒന്ന് തലകാണിച്ചേക്കുട്ടോ.
ശരി,… നീ നിന്നുതിരിയാതെ വന്നവരുടെ കാര്യങ്ങളൊക്കെ നോക്ക്.
നേരം പുലർന്നു.മണ്ഡപത്തിലേക്ക് പുറപ്പെടുകയായി.കോട്ടും കുരവയും നാദസ്വരവും അരങ്ങുതകർക്കുന്നു.അപ്പോഴേക്കും അവന്റെ നെഞ്ചുടുക്ക് രൗദ്രതാളത്തിൽ എത്തിയിരുന്നു.ഏതോ ഒരു നിമിഷത്തിൽ അവിചാരിതമായി വന്ന അബലയായ പെൺകുട്ടിക്ക് മനുഷ്യത്വം എന്നതുകൊണ്ട് സഹായിച്ചതും അവളെ സുരക്ഷിതയായി വീട്ടിലെത്തിക്കുമ്പോഴും ഓർത്തിരുന്നില്ല തന്നെ വിടാതെ പിന്തുടരുന്ന കണ്ണുകൾ തനിക്കെതിരെ തിരിയുമെന്ന്.
എട്ട് വർഷത്തോളം പ്രണയിച്ച പെണ്ണിനെ നഷ്ടപ്പെടുന്നത്.. അവളെ മറ്റൊരാൾ സ്വന്തമാക്കുന്നത് കണ്ടു നിൽക്കാനേ അവനു കഴിഞ്ഞുള്ളു.. അന്ന് അവളുടെ അച്ഛന്റെ അതായത് അവന്റെ അമ്മാവന്റെ കണക്കപ്പിള്ളയുടെ വേഷത്തിൽ നിന്നുകൊണ്ട് അവളെ മറ്റൊരാൾ തൊട്ടു താലികെട്ടുന്നത് മരവിപ്പോടെ അവൻ കണ്ടു നിന്നു.. അപ്പോൾ അവളുടെ കണ്ണിൽ വാശിയായിരുന്നു.. എന്നാൽ ഉള്ളിൽ അലയടിക്കുന്ന കടൽ പുറമെ കാണാതിരിക്കാൻ കഷ്ടപ്പെടുകായായിരുന്നു അവൻ ..
????
ആൽബി
പറയാന്‍ എന്തൊക്കെയൊ ബാക്കി ഉള്ള പോലെ ഇടക് പറഞ്ഞത് മൊത്തമായി കലങ്ങി ഇല്ല
അപൂർണമായി വിട്ടതാണ് ബ്രൊ. ചിലത് അങ്ങനെയാണ്, അപൂർണ്ണമായിക്കിടക്കും.
തുറന്നു പറച്ചിലിന് നന്ദി
Aalbichayan
എനിക്കിത് വായിച്ചിട്ട് ഒരു തൃപ്തി വന്നില്ല.
ഒരു പേജിൽ എന്നല്ല.. കഥ ഉണ്ട്.കാര്യവും ഉണ്ട്..
പക്ഷേ…..
??????????
എന്തോ ഒരു അപൂർണ്ണത
ചിലപ്പോ എൻ്റെ പേഴ്‌സെപ്ഷൻ്റെ problem ആയിരിക്കാം..
ഇത് അപൂർണ്ണമായ ഒന്നാണ്. ഏതോ ഒരു മൂഡിൽ എഴുതിയ ഒന്ന്,ഏത്ര ശ്രമിച്ചാലും എനിക്കിതിൽ പൂർണ്ണത കൊടുക്കാൻ കഴിയില്ല.സൊ ഇങ്ങനെ അങ്ങ് വിട്ടു.
പ്രപഞ്ചത്തിൽ പൂർണ്ണതയുള്ളത് ഈശ്വരന് മാത്രം അല്ലെ,ആ ചിന്തയൊക്കെ വന്നപ്പോൾ പൂർണ്ണതയിലെത്തിക്കണം എന്ന എന്റെ വാശി ആയിരുന്നു ഇത്….. പക്ഷെ തോറ്റു.
തുറന്നുപറച്ചിലിന് നന്ദി
ആൽബിച്ചാ…………
അല്ലേലും നഷ്ട്ട പ്രണയം എന്നും തീരാവേദന തന്നെയാണ്……. മരണം വരെ അത് നമ്മെ പിന്തുടരും…….
ഒരിക്കലും മറവിക്ക് അടിമപ്പെടുകയുമില്ല……
നല്ലെഴുത്ത് ബ്രോ……… ഒരുപാട് ഇഷ്ട്ടമായി……
ഒത്തിരി സ്നേഹം മുത്തേ ❤️
നഷ്ട്ടപ്പെടുന്ന പ്രണയം എന്നും ഒരു നീറ്റൽ ആണ്.
താങ്ക് you
???
???
Alby adipoli
താങ്ക് യു
ഇവർ തമ്മിലുള്ള പ്രണയം തകരാനുള്ള കാരണം എന്താണെന്ന് കൃത്യമായി പറഞ്ഞില്ലല്ലോ… ???…?
സ്ഥിരം ക്ളീഷേ തന്നെ, അപ്പന്റെയും അമ്മയുടെയും എതിർപ്പ്
ആൽബിച്ചായാ…..
വായനക്കാരുടെ ഭാവനയ്ക്കും മനോധർമത്തിനും വിട്ടു കൊടുക്കുന്ന ചില ഭാഗങ്ങൾ ഉള്ള കഥകൾ കണ്ടിട്ടുണ്ട്.. പൊതുവെ ക്ലൈമാക്സോ അല്ലെങ്കിൽ ചില മർമ ഭാഗങ്ങളൊയൊക്കെ അങ്ങിനെ ചെയ്തു കഥ ഒന്നൂടെ ഇന്റെരെസ്റ്റിംഗും വായനക്കാരെ കൂടെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലൊക്കെ..!!
ഇതിപ്പോ കഥ മുഴുവൻ വായനക്കാരുടെ ഭാവനയ്ക്കും ചിന്തകൾക്കും വിട്ടു കൊടുത്തുകൊണ്ട് ഒറ്റപ്പേജിൽ ഒന്നൊന്നര പരീക്ഷണം..!! വായിച്ചു കഴിഞ്ഞപ്പോ പടക്കം പൊട്ടിയില്ലെങ്കിലും ആകെ മൊത്തം ഒരു മന്ദതയും ശൂന്യതയും ബാക്കിയായി..!! നാൽക്കവലയിൽ ചെന്നിട്ടു എത്തി ദിക്കിലേക്ക് പോകണം എന്നറിയാതെ എന്നാൽ എങ്ങോട്ടു പോയിട്ടും കാര്യമില്ല എന്നറിയുന്ന ഒരിതില്ലേ? അത് തന്നെ..!!
ഇജ്‌ജാതി ഒരു പരീക്ഷണം..!! പരീക്ഷണം കഥയിലാണോ…. കഥ പറച്ചിലിലാണോ.. അതോ വായനക്കാരെ മൊത്തത്തിൽ പരീക്ഷിച്ചതാണോ… ഒന്നും മനസിലായില്ല കേട്ടോ..
ആകെ മൊത്തം പുകയും മഞ്ഞുമായതുകൊണ്ട് ഒന്നും മനസിലായില്ല..!! വണ്ടി നിർത്തി ഒരു കട്ടനടിച്ചാലോന്ന് ആലോചിക്കുവാ.. ???
യെന്റെ ഋഷിയപ്പൂപ്പാ… നിങ്ങളിതെവിടാ…!!
എനിക്ക് ഭാവന കൂടുതല്‍ ആയതുകൊണ്ടാണെന്നു തോന്നുന്നു കഥ വായിച്ചിട്ട് ഭയങ്കര ഫീല്‍ ആയി??
എന്നാലും ബ്രോ പറഞ്ഞത് ശരിയാ?.ഇച്ചിരികൂടി വിപുലപെടുത്തി എഴുതിയായിരുന്നേല്‍ ഒന്നുടെ പൊളിചേനെ??.
ആനന്ദ് ബ്രൊ…. വിപുലമായ രീതിയിൽ എഴുതാമായിരുന്നത് മിനി കഥയാക്കിയതിന്റെ പ്രശ്നം ഉണ്ട്
ഋഷി ബ്രൊ…..
ഒരു തട്ടിക്കൂട്ട് സാധനം. ഇവിടെ ഒരു തുടക്കം എന്ന നിലയിൽ പെട്ടന്ന് എഴുതിയ മിനി കഥ.
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി
തലേം വാലുമുണ്ട്.. പക്കെങ്കി നടുവില്ല..!!
നിങ്ങള്‍ ഉദ്ദേശിച്ച ആശയം കണ്‍വേ ആയില്ല..
in other words, ഒന്നും തിരിഞ്ഞില്ല..!!
ചുമ്മാ ഒരു നേരം പോക്കിന് കുറച്ചതാണ് ബ്രൊ. ഒരു മിനി കഥ പോലെ….. തുടങ്ങി അല്ലെ ഉള്ളൂ, അടുത്തതിൽ ശരിയാക്കാന്നെ
I’m sorry that my words sounded harsh..
But this is Alby.. isn’t it..?!!!!
ഹേയ് അനസ്…. ബി കൂൾ.ഇത് ആരോഗ്യപരമായി സംവദിക്കാനുള്ള വേദിയാണ്.സൊ തങ്ങളുടെ അഭിപ്രായം ഞാൻ മാനിക്കുന്നു.
ശരിയാണ്…… ആൽബി തന്നെ ആണ് ഇത്
???????
???????
ഇഷ്ടപ്പെട്ടു ബ്രോ??.രാവിലെ തന്നെ മനസ്സില്‍ എവിടെയോ ഒരു നീറ്റല്‍??.
താങ്ക് യു ബ്രൊ
1st????
❤❤❤❤